Monday, July 16, 2012

സി എച്ച് അശോകന്‍ ജയില്‍ മോചിതനായി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ട സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച പകല്‍ മൂന്നിനാണ് നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ജില്ലാ ജയിലിനു പുറത്തിറങ്ങിയത്. വെള്ളിയാഴ്ചയാണ് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മെയ് 23ന് അര്‍ധരാത്രിയാണ് അശോകനെ അറസ്റ്റുചെയ്തത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, 2009ല്‍ വധിക്കാന്‍ ഗൂഢാലോചന ചമച്ചെന്നപേരില്‍ മറ്റൊരു കേസെടുത്തതിനാല്‍ പുറത്തിറങ്ങാനായില്ല. അറസ്റ്റുചെയ്തശേഷമാണ് ഈ കുറ്റം ചുമത്തിയത്. സിപിഐ എം നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഹാരാര്‍പ്പണം നടത്തി മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ അശോകനെ ജയില്‍വളപ്പിനു പുറത്തേക്ക് ആനയിച്ചു. 53 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പാര്‍ടി ജില്ലാകമ്മിറ്റി അംഗം കൂടിയായ അശോകന്‍ പുറത്തിറങ്ങുന്നത്.

deshabhimani news

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ട സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച പകല്‍ മൂന്നിനാണ് നടപടികള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ജില്ലാ ജയിലിനു പുറത്തിറങ്ങിയത്.

    ReplyDelete