Monday, April 11, 2011

അന്തസ്സായി തോറ്റുകൂടേ യൂഡീയെഫ്ഫേ??

പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

ഈരാറ്റുപേട്ട: പരാജയഭീതിയിലായ പി സി ജോര്‍ജ് മകനെ രംഗത്തിറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുമേല്‍ ഗുണ്ടാആക്രമണം അഴിച്ചുവിടുന്നു. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത ഗുണ്ടകളെ ഉപയോഗിച്ചായിരുന്നു സിപിഐ എം ഏരിയ സെക്രട്ടറി ജോയി ജോര്‍ജ് അടക്കമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണം നടത്തിയത്. പരിക്കേറ്റ ജോയി ജോര്‍ജിനെയും ലോട്ടറി തൊഴിലാളിയായ ബാബു, സാലിഹ് എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും സിപിഐ എം ഈരാറ്റുപേട്ട ലോക്കല്‍കമ്മിറ്റിയംഗം നൌഫല്‍ഖാനെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതരയോടടുത്ത് അരുവിത്തുറപള്ളി ജങ്ഷനിലായിരുന്നു സംഭവം. നൌഫല്‍ഖാന്‍, സാലിഹ്, ബാബു എന്നിവരെ സിപിഐ എം ഏരിയകമ്മിറ്റി ഓഫീസിലേക്ക് പോകുംവഴിയാണ് സംഘം ആക്രമിച്ചത്. കമ്പിവടികൊണ്ടുള്ള അടിയേറ്റ് നൌഫല്‍ഖാന്റെ തലയ്ക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയതിനിടയിലാണ് സിപിഐ എം ഏരിയ സെക്രട്ടറി ജോയി ജോര്‍ജിന് പരിക്കേറ്റത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച പി സി ജോര്‍ജിന്റെ മകനെയും വാടക ഗുണ്ടകളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലും മറ്റ് പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ യോഗം നടന്നു.

ഈരാറ്റുപേട്ടയിലെ ആക്രമണം: സിപിഐ എം ജില്ലാ സെക്രട്ടറി പ്രതിഷേധിച്ചു

ഈരാറ്റുപേട്ട: പി സി ജോര്‍ജിന്റെ മകനും അനുയായികളും ചേര്‍ന്ന് ഈരാറ്റുപേട്ടയില്‍ സിപിഐ എം ഏരിയ സെക്രട്ടറി ജോയി ജോര്‍ജിനും മറ്റ് സിപിഐ എം പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ ആക്രമണത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ശക്തിയായി പ്രതിഷേധിച്ചു. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ നൌഫല്‍ഖാനെ പാലാ ജനറല്‍ ആശുപത്രിയിലും സാലിഹ്, ബാബു എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും സിപിഐ എം ജില്ലാസെക്രട്ടറി സന്ദര്‍ശിച്ചു.

പരാജയം ഉറപ്പായ പി സി ജോര്‍ജ് സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം തകര്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ചേരിതിരിവും സൃഷ്ടിക്കാനും ആസൂത്രിതനീക്കങ്ങള്‍ നടത്തുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പി സി ജോര്‍ജിന്റെ ശ്രമം നടക്കില്ല. ഇത്തരം അതിക്രമങ്ങളെ എല്‍ഡിഎഫ് ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാസെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് പ്രസ്താവനയില്‍ അറിയിച്ചു.

മുസ്ളിംലീഗ് പണമൊഴുക്കുന്നു

മലപ്പുറം: എല്‍ഡിഎഫിന്റെ പ്രചാരണം ശക്തമായതോടെ പരിഭ്രാന്തിയിലായ മുസ്ളിംലീഗ്് ജില്ലയില്‍ വന്‍തോതില്‍ പണമൊഴുക്കുന്നു. ശനിയാഴ്ച മേലാറ്റൂരില്‍ മുസ്ളിംലീഗ് പ്രവര്‍ത്തകനില്‍നിന്ന് 1.93 ലക്ഷം രൂപ പൊലീസ് പിടികൂടി. വിദേശത്തുനിന്ന് വന്‍തോതില്‍ പണമെത്തുന്നതായാണ് സൂചന. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ പരാതി ഉയര്‍ന്ന പെരിന്തല്‍മണ്ണയും വേങ്ങരയും പ്രത്യേക നിരീക്ഷണത്തിലാണ്. പരിശോധന കര്‍ശനമാക്കിയെങ്കിലും കണ്ണുവെട്ടിച്ച് പണം വരുന്നതായി വിവരമുണ്ട്. ഇത്തരത്തില്‍ അരക്കോടി രൂപയോളം പൊലീസ് പിടിച്ചെടുത്തു. കീഴാറ്റൂര്‍ പഞ്ചായത്തിലെ വലമ്പൂര്‍ മൂന്നാക്കല്‍ ഫാസിലി (23)നെയാണ് മേലാറ്റൂര്‍ എസ്ഐ എ സുനില്‍രാജും സംഘവും പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30ന് വേങ്ങൂരില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. രേഖകളില്ലാത്ത പണമാണെന്ന് പൊലീസ് പറഞ്ഞു. കെഎല്‍ 53 7109 നമ്പര്‍ ആള്‍ട്ടോ കാറില്‍ മേലാറ്റൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു. പിടിയിലായ ഫാസില്‍ മുസ്ളിംലീഗിന്റെ സജീവപ്രവര്‍ത്തകനാണ്. ഫാസിലിനെ ഇലക്ഷന്‍ കമീഷന്റെ മലപ്പുറം ഓഫീസിന് കൈമാറി. ഇതോടെ മേലാറ്റൂരില്‍ ലീഗ് പണമൊഴുക്കുന്നുണ്ടെന്ന കാര്യം വ്യക്തമായി.

മലപ്പുറം മൈലപ്പുറത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു കെഎംസിസി പ്രവര്‍ത്തകനില്‍നിന്ന് 19 ലക്ഷം രൂപ പിടികൂടിയിരുന്നു. വിദേശത്തുനിന്ന് കുഴല്‍പ്പണമായാണ് പണമെത്തുന്നത്. ഒരു പ്രത്യേക സ്ഥലത്തെത്തിക്കുന്ന ഇത് മോട്ടോര്‍ സൈക്കിള്‍, പൊതുവാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് മണ്ഡലങ്ങളില്‍ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകളിലെത്തിക്കും. പണം കൊടുക്കേണ്ട സ്ഥലവും വ്യക്തികളെയും നേരത്തെതന്നെ തീരുമാനിച്ചുറപ്പിച്ചാണ് വിതരണം. വോട്ടിന് പണം വാഗ്ദാനംചെയ്യുന്ന ഫോണ്‍ സന്ദേശങ്ങള്‍ പലര്‍ക്കും ലഭിക്കുന്നുണ്ട്.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മറ്റുപല വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. വിസയും കുഴല്‍ കിണറുകളും വീട്ടുപകരണങ്ങളും വാഗ്ദാനത്തില്‍പ്പെടുന്നു. പണമൊഴുക്കുന്നത് തടയാന്‍ ഫ്ളെയിങ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലത്തിലെ കവണക്കല്ലില്‍നിന്ന് 4.19 ലക്ഷവും പെരിന്തല്‍മണ്ണയിലെ പട്ടിക്കാടുനിന്ന് 93,900 രൂപയും പിടികൂടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് ജില്ലയിലെ പലയിടങ്ങളില്‍നിന്നും കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു.

ലീഗ് ഓഫീസില്‍ പ്രേരക്മാരുടെ യോഗം വിളിച്ചത് വിവാദമാകുന്നു

മലപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സാക്ഷരതാ മിഷന്‍ അസിസ്റന്റ് കോഡിനേറ്ററുടെ നേതൃത്വത്തില്‍ മുസ്ളിംലീഗ് ഓഫീസില്‍ പ്രേരക്മാരുടെ യോഗം വിളിച്ചുകൂട്ടിയത് വിവാദമാകുന്നു. സാക്ഷരതാമിഷന്‍ കോഴിക്കോട് ജില്ലാ അസിസ്റന്റ് കോഡിനേറ്റര്‍ സി അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രേരക്മാരുടെ യോഗം ഏപ്രില്‍ അഞ്ചിനാണ് വിളിച്ചുചേര്‍ത്തത്. സംഘടനാ രൂപീകരണത്തിനെന്ന പേരിലാണ് പ്രേരക്മാരെ ലീഗ് ഓഫീസില്‍ വിളിച്ചുകൂട്ടിയത്. ജില്ലയിലെ 195 സാക്ഷരതാ പ്രേരക്മാരില്‍ മുപ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് പലരും യോഗത്തിനെത്തിയത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തണമെന്നുമാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.

ഗ്രാമപഞ്ചായത്തുകള്‍ക്കുകീഴില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പുകാരാണ് സാക്ഷരതാ പ്രേരക്മാര്‍. നാല്, ഏഴ്, പത്ത് ക്ളാസ് തുല്യതാ പരീക്ഷക്ക് പഠിതാക്കള്‍ക്ക് പരിശീലനം നല്‍കലാണ് ഇവരുടെ ചുമതല. ഗ്രാമപഞ്ചായത്താണ് ഇവര്‍ക്ക് ഓണറേറിയം നല്‍കുന്നത്. ഇതിന്റെ പേരില്‍ പിരിച്ചുവിടല്‍ ഭീഷണിവരെ മുഴക്കിയാണ് പലരെയും യോഗത്തില്‍ പങ്കെടുപ്പിച്ചത്. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണകാലത്ത് സാക്ഷരതാമിഷനില്‍ ബ്രയില്‍ സാക്ഷരതാ പരിപാടിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ സ്ഥലം മാറ്റപ്പെട്ടയാളാണ് അസിസ്റന്റ് കോഡിനേറ്ററായ അബ്ദുല്‍ റഷീദ്. ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രേരക്മാരുടെ യുഡിഎഫ് അനുകൂല സംഘടന രൂപീകരിച്ചു. യോഗം മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനംചെയ്തു

ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി യുഡിഎഫ് പണമൊഴുക്കുന്നു

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തി ജില്ലയിലെങ്ങും യുഡിഎഫ് പണമൊഴുക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിച്ച പരിധിയുടെ രണ്ടിരട്ടിയെങ്കിലും അധികം തുക ഓരോ മണ്ഡലത്തിലും യുഡിഎഫിനുവേണ്ടി ഇതിനകം ഒഴുക്കിയിട്ടുണ്ട്. ഇതിനുപുറമേയാണ് അനുമതിയില്ലാതെ വാഹനങ്ങള്‍ ഓടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചുതന്നെ ബൂത്ത് കമ്മിറ്റികള്‍ക്ക് മൂവായിരം രൂപ നല്‍കിയിരുന്നു. ഇത് പ്രാഥമികമായി രംഗത്തിറങ്ങുന്നതിനാണ്. ഇതിനു പുറമെ രണ്ടാമതും മൂവായിരം രൂപ വീതം നല്‍കിയതായി പ്രമുഖനേതാവ് സമ്മതിച്ചു.

കല്‍പ്പറ്റ 137, മാനന്തവാടി 134, സുല്‍ത്താന്‍ബത്തേരി 179 എന്നിങ്ങനെ 450 ബൂത്തുകളാണ് ജില്ലയിലുള്ളത്. എഐസിസിയില്‍നിന്ന് 45 ലക്ഷം രൂപ ലഭിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് ജനതയിലെ എം വി ശ്രേയാംസ്കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇത് പേമെന്റ് സീറ്റാണ് എന്ന ആരോപണമുണ്ട്.

കല്‍പ്പറ്റയില്‍ യുഡിഎഫിനുവേണ്ടി തയ്യാറാക്കിയ ബഹുവര്‍ണ പോസ്റ്ററുകളുടെ എണ്ണം സംബന്ധിച്ച് കമീഷന് നല്‍കിയകണക്ക് കൃത്രിമമാണെന്ന് പരാതിയുണ്ട്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് വൈകിയാണെങ്കിലും ഫ്ളക്സ് ബോര്‍ഡുകളുടെ എണ്ണത്തില്‍ ഒരുകുറവുമുണ്ടായില്ല. സോഷ്യലിസ്റ്റ് ജനതയ്ക്ക് ചിഹനം അനുവദിച്ചുകിട്ടാതിരുന്നതിനാല്‍ ചിഹ്നമില്ലാതെയാണ് ബോര്‍ഡുകളും പോസ്റ്ററുകളും ആദ്യമിറങ്ങിയത്. പറഞ്ഞചിഹ്നങ്ങളൊന്നും കിട്ടാത്തതിനാല്‍ പിന്നീട് കിട്ടിയ മോതിരം ഉള്‍പ്പെടുത്തിയും ബോര്‍ഡുകള്‍ ഇറങ്ങി. പഴയ ബോര്‍ഡുകളില്‍ ചിഹ്നം ഒട്ടിക്കുകയുംചെയ്തു. 1500 ബോര്‍ഡുകളാണ് പ്രിന്റ്ചെയ്തത്. മണ്ഡലത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കമീഷന്റെ അനുമതിയില്ലാതെ ഓടാനാവില്ല എന്നിരിക്കെ കല്‍പ്പറ്റയില്‍ യുഡിഎഫിനുവേണ്ടി അനധികൃതമായി ഒട്ടേറെ വാഹനങ്ങള്‍ ഓടുന്നുണ്ട്. ഒരുസ്വകാര്യടൂറിസ്റ്റ് കമ്പനിയുടെ ഏതാണ്ടെല്ലാ വാഹനങ്ങളും യുഡിഎഫ് വാടകക്കെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഓരോ ജീപ്പ് പ്രചാരണം നടത്തുന്നു. സ്ഥാനാര്‍ഥിയോടൊപ്പം മൂന്ന് വാഹനങ്ങള്‍ എന്നാണ് കണക്കെങ്കിലും കണക്കില്‍പ്പെടാത്തവയും ഓടുന്നുണ്ട്. കല്‍പ്പറ്റ മണ്ഡലത്തിലാണ് കൂടുതല്‍ ഫണ്ട് ചെലവിടുന്നത്.

സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലേക്ക് എഐസിസി അനുവദിച്ച തുക ഡിസിസിയിലെ ഉന്നതന്‍ കൈയില്‍വെച്ച് അല്‍പം മാത്രം വിട്ടുകൊടുത്തതായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുന്നില്ലെന്നാണ് വിമര്‍ശനം. യുഡിഎഫ് പണമൊഴുക്കുന്നുണ്ടെങ്കിലും അതൊന്നും എല്‍ഡിഎഫിനെ ബാധിക്കില്ലെന്നാണ് പൊതുവിലയിരുത്തല്‍. വികസനനേട്ടങ്ങള്‍ മുന്നില്‍വെച്ചുള്ള പ്രചാരണത്തിനാണ് എല്‍ഡിഎഫ് മുന്‍തൂക്കം നല്‍കുന്നത്. എല്‍ഡിഎഫിന് മികച്ച വിജയം ജില്ലയില്‍നിന്നുണ്ടാകുമെന്ന് പൊതുവെ വിലയിരുത്തുന്നു.

എല്‍ഡിഎഫ് പൊതുയോഗം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൈയേറി

പനമരം: പള്ളിക്കുന്നിനു സമീപം പേരേറ്റുകുന്നില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം യൂത്ത്കോണ്‍ഗ്രസ്സുകാര്‍ അലങ്കോലപ്പെടുത്തി. സിപിഐ എം പനമരം ലോക്കല്‍ സെക്രട്ടറി എം എ ചാക്കോ സംസാരിച്ചുകൊണ്ടിരിക്കെ രാഹുല്‍ഗാന്ധിയുടെ പരിപാടി കഴിഞ്ഞ് പോകുകയായിരുന്ന യൂത്ത്കോണ്‍ഗ്രസ്സുകാര്‍ യോഗം കൈയേറുകയായിരുന്നു. പ്രസംഗം കേട്ടുകൊണ്ടിരുന്നവര്‍ അത് തടഞ്ഞു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ്ബെയ്യുന്നു. യോഗത്തില്‍ കെ എം തോമസ് അധ്യക്ഷനായി. കെ സദാനന്ദന്‍, ബേബി ജോര്‍ജ് എന്നിവരും സംസാരിച്ചു.

പണവിതരണം തടഞ്ഞു; സിപിഐ എം ഓഫീസ് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

ആര്യനാട്: പുറുത്തിപ്പാറ കോളനിയില്‍ കോണ്‍ഗ്രസുകാര്‍ വീടുകയറിയിറങ്ങി പണം വിതരണംചെയ്തത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിന്റെ വിരോധത്തില്‍ കോണ്‍ഗ്രസുകാര്‍ സിപിഐ എം ആര്യനാട് ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടത്തി. കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് കല്ലേറ് നടത്തുകയും പാര്‍ടി പ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തത്.

പുറുത്തിപ്പാറ കോളനിയിലെത്തിയ കോണ്‍ഗ്രസുകാര്‍ ചില വീടുകളില്‍ കയറിയാണ് ഒരു വോട്ടിന് 500 രൂപ നല്‍കി വോട്ട് ചോദിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാമെന്ന് സത്യം ചെയ്യിപ്പിക്കുകയുമുണ്ടായി. ഇത് കോളനിവാസികളില്‍ ചിലര്‍ ചോദ്യംചെയ്തതോടെ സംഘര്‍ഷമായി. കോളനിവാസികളില്‍ ചിലരെ മര്‍ദിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിച്ചു. പിന്നീട് ആര്യനാട്ടെത്തിയ യുഡിഎഫ് ഗുണ്ടാസംഘം കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശാനുസരണം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ തുരുതുരെ കല്ലെറിയുകയായിരുന്നു.

പണം കൊടുത്ത് വോട്ട് പിടിക്കുകയും ഇത് ചോദ്യംചെയ്ത കോളനിവാസികളെയും സിപിഐ എം പ്രവര്‍ത്തകരെയും ആക്രമിക്കുകയും ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ചെയ്ത യുഡിഎഫ് ഗുണ്ടാസംഘത്തെ അറസ്റുചെയ്യണമെന്ന് എല്‍ഡിഎഫ് അരുവിക്കര മണ്ഡലം സെക്രട്ടറി കെ എസ് സുനില്‍കുമാറും സിപിഐ എം ആര്യനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ശ്രീധരനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴക്കൂട്ടത്ത് അജയകുമാറിന്റെ പ്രചാരണവാഹനം കത്തിച്ചു

കഴക്കൂട്ടം: ചെറുവയ്ക്കല്‍ ശാസ്താംകോണത്തെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഷെഡില്‍ പാര്‍ക്ക്ചെയ്തിരുന്ന എല്‍ഡിഎഫ് കഴക്കൂട്ടം നിയമസഭാമണ്ഡലം സ്ഥാനാര്‍ഥി സി അജയകുമാറിന്റെ പ്രചാരണവാഹനം കോണ്‍ഗ്രസ് ഗുണ്ട-മാഫിയാ പിന്തുണയോടെ തീയിട്ടു നശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് ഒന്നോടെ വാഹനം കത്തുന്നത് കണ്ട് ഫാര്‍മസി കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഡ്രൈവറെയും ചാക്ക ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന ജി ഇ എബ്രഹാം മാസ്റര്‍ പങ്കെടുത്ത വന്‍ പൊതുയോഗവും ബഹുജനറാലിയും ശാസ്താംകോണത്ത് നടന്നിരുന്നു. ഇതിലെ വന്‍ ജനപങ്കാളിത്തം കണ്ട് അമര്‍ഷത്തിലായാണ് കോണ്‍ഗ്രസുകാര്‍ പ്രദേശമാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.

ശാസ്താംകോണത്ത് നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ ജി ഇ എബ്രഹാം മാസ്റര്‍ കോണ്‍ഗ്രസിന്റെ കഴക്കൂട്ടം മണ്ഡലത്തിലെ ഗുണ്ട-മാഫിയാ ബന്ധത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഗുണ്ട-മാഫിയാബന്ധം ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്നും ഇതിന് ചുട്ട മറുപടി ജനങ്ങള്‍ നല്‍കുമെന്നും കാര്‍ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ആറ്റിപ്ര ജി സദാനന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫ് യോഗം അലങ്കോലപ്പെടുത്താന്‍ യുഡിഎഫ് ശ്രമം

റാന്നി: നാറാണംമൂഴിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ യോഗം അലങ്കോലപ്പെടുത്താന്‍ യുഡിഎഫ് ശ്രമം. ഞായറാഴ്ച വൈകിട്ട് അത്തിക്കയം ജങ്ഷനില്‍ നടത്തിയ യോഗത്തിലേക്ക് പത്തോളം ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം ഓടിച്ചുകയറ്റുകയും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയ്വിളിക്കുകയും ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്ഷുഭിതരായെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രശ്നം തീര്‍ക്കുകയായിരുന്നു. യോഗം തടസപ്പെടുത്താന്‍ യുഡിഎഫ് നടത്തിയ വിലകുറഞ്ഞ പ്രകടനത്തെ എല്‍ഡിഎഫ് നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി അലപിച്ചു.

എല്‍ഡിഎഫിനെതിരെ വ്യാജ നോട്ടീസ്

കോഴഞ്ചേരി: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്റെ പേരില്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിദ്ധീകരിച്ച നോട്ടീസ് വ്യാജമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് രാജപ്പന്‍ ആചാരിയുടെ പേര് ചേര്‍ത്താണ് നോട്ടീസ് ഇറക്കിയത്. ഈ നോട്ടീസുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്നും വ്യാജ നോട്ടീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് രാജപ്പന്‍ആചാരി പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്തി വോട്ടുതട്ടാനുള്ള ഗൂഢനീക്കമാണിതിന്റെ പിന്നില്‍. ഈ വഞ്ചനയില്‍ വിശ്വകര്‍മ സൊസൈറ്റിയംഗങ്ങള്‍ വീണുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശാഭിമാനി 110411 ജില്ലാ വാര്‍ത്തകള്‍

5 comments:

  1. പരാജയഭീതിയിലായ പി സി ജോര്‍ജ് മകനെ രംഗത്തിറക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുമേല്‍ ഗുണ്ടാആക്രമണം അഴിച്ചുവിടുന്നു. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത ഗുണ്ടകളെ ഉപയോഗിച്ചായിരുന്നു സിപിഐ എം ഏരിയ സെക്രട്ടറി ജോയി ജോര്‍ജ് അടക്കമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേര്‍ക്ക് ആക്രമണം നടത്തിയത്. പരിക്കേറ്റ ജോയി ജോര്‍ജിനെയും ലോട്ടറി തൊഴിലാളിയായ ബാബു, സാലിഹ് എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും സിപിഐ എം ഈരാറ്റുപേട്ട ലോക്കല്‍കമ്മിറ്റിയംഗം നൌഫല്‍ഖാനെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    ReplyDelete
  2. ningal chumannondu nadannappol P.C George punyavaalan aayirunnille. Annu ithey P.C George Congress karkku nereyum Mani congress kaarkku nereyum aayirunnu aakramanam. annu CPIM athu kandu chirikkukayum P.C George ine prolsahippikkukayum aayirunnu. anganey ningalude pinthuna kondu MLA aayi rashtreeya mandalathil uyarnnu pongiya aa sarppam ippol ningaley thanney kothunu. Kaalathintey thirichadi. allaathenthu parayaan.

    pinne P.C yude makan shawn george ine enikku pandey ariyaam. thanthekku pattiya makan thanne aanavan. avan ithum ithilappuravum cheyyum; thankal paranjathu sathyamaanenkil.

    ReplyDelete
  3. അപ്പോള്‍ ചീമുട്ട എറിയായിരുന്നില്ലേ അതോ അവിടെ കൈയൂക്കിലാത്തതു കൊണ്ട് കരഞ്ഞ് നടക്കുന്നോ?

    ReplyDelete
  4. ബാക്കി യു.ഡി.എഫ് അക്രമണ വാര്‍ത്തകള്‍ക്കായി കാത്തിരിക്കൂ മുക്കുവാ.

    ReplyDelete
  5. ചെയ്തതത് തെറ്റെന്ന് ഒരിക്കലും സമ്മതിക്കരുത്.. എതിര്‍ക്കുന്നവരെ തല്ലുകയല്ലാ ജനാധിപത്യം.. അത് നമ്മടെ കുട്ടിസഖാക്കള്‍ക്കറിയില്ലാല്ലോ? തല്ലുന്നവര്‍ക്ക് ഓശാനാപാടാന്‍ ഒരുപാട് കൂലിയെഴുത്തുകാരും.

    ReplyDelete