Tuesday, July 10, 2012
ഗണേഷിന് വിവരമില്ലെന്ന് ജോര്‍ജ്; ജോര്‍ജിനെതിരെ ഗണേഷും
വനംമന്ത്രി ഗണേഷ് കുമാറിന് അസാമാന്യ വിവരമില്ലായ്മയാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. നെല്ലിയാമ്പതിയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിച്ചത് യുഡിഎഫ് ആണെന്നും ഈ സമിതിയെക്കുറിച്ച് അറിവില്ലെന്ന് ഗണേഷ് കള്ളംപറയുകയാണെന്നും ജോര്‍ജ്. പാട്ടക്കരാര്‍ ലംഘിച്ച് തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന വിഷയത്തിലാണ് ജോര്‍ജ് ഗണേഷിനെതിരെ ആഞ്ഞടിച്ചത്. വനം മന്ത്രി യുഡിഎഫിനെ അപമാനിച്ചെന്നും മന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്നും ജോര്‍ജ് ആരോപിച്ചു. മന്ത്രി സ്പോണ്‍സര്‍ ചെയ്ത അടിയന്തര പ്രമേയമാണ് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്നത്. 278 ഏക്കറുള്ള ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന പ്രശ്നത്തിലാണ് തനിക്കെതിരെ വാളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 36 കൃഷിക്കാരുടെ കയ്യിലാണ് ചെറുനെല്ലി എസ്റ്റേറ്റെന്നും സെക്ഷന്‍ 4 പ്രകാരം കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിമാത്രമേ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ പാടുള്ളൂവെന്നും ജോര്‍ജ് പറഞ്ഞു. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ യുഡിഎഫിനോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് വ്യക്തമാക്കി.
നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ വനം മന്ത്രി ഗണേഷ് കുമാര്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ രാവിലെ രംഗത്തെത്തിയിരുന്നു. എംഎല്‍എ എന്ന നിലയില്‍ മാത്രമേ താന്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ടതുള്ളൂവെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതേ തനിക്ക് കണക്കാക്കേണ്ടതുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നത്തില്‍ വനംമന്ത്രിയ്ക്കും ചീഫ് വിപ്പിനും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന പ്രസ്താവനകളാണ് മന്ത്രിയുടെ ഭാഗത്ത്നിന്നുണ്ടായത്. മന്ത്രിയും ചീഫ് വിപ്പും രൂക്ഷമായ ഭാഷയില്‍ പരസ്പരം പോരടിക്കുന്നത് യുഡിഎഫ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
deshabhimani news
Labels:
നിയമസഭ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete