Tuesday, August 7, 2012
പി കെ കുഞ്ഞച്ചന് സ്മാരക മന്ദിരം യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു
സിപിഐ എം ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ പി കെ കുഞ്ഞച്ചന് സ്മാരക മന്ദിരം ഞായറാഴ്്ച അര്‍ധരാത്രി യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. ഓഫീസിന്റെ ജനാലയും വാതിലുകളും തകര്‍ത്തു. പി കെ കുഞ്ഞച്ചന്റെ ഫോട്ടോ നശിപ്പിക്കാന്‍ ശ്രമിച്ചു. ചില്ലുകള്‍ അടിച്ചുതകര്‍ക്കാന്‍ ഉപയോഗിച്ച മരക്കൊമ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പാര്‍ടി ഓഫീസിലെത്തിയ സിപിഐ എം ടൗണ്‍ ലോക്കല്‍ സെക്രട്ടറി എ ജി ഷാനവാസാണ് പാര്‍ടി ഓഫീസ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന്, ഏരിയാ സെക്രട്ടറി എം എച്ച് റഷീദ് എന്നിവര്‍ സ്ഥലത്തെത്തി.
15 ന് നടക്കുന്ന ഡിവൈഎഫ്ഐ ഫ്രീഡം റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി 11 വരെ പ്രവര്‍ത്തകര്‍ പാര്‍ടി ഓഫീസിലുണ്ടായിരുന്നു. ഈ സമയത്ത് നാല് ബൈക്കുകളിലായി 6 ഖദര്‍ധാരികള്‍ പലതവണ പാര്‍ടി ഓഫീസിന് സമീപമുള്ള ടെമ്പിള്‍ റോഡിലൂടെ റോന്ത് ചുറ്റുന്നത് കണ്ടവരുണ്ട്. ചെങ്ങന്നൂരിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കന്മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ സിപിഐ എം ഓഫീസുകള്‍ തകര്‍ക്കും എന്ന പോസ്റ്ററുകള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതും ഈ അക്രമണത്തിന്റെ പിന്നിലെ യൂത്ത് കോണ്‍ഗ്രസ് സാന്നിധ്യം ബലപ്പെടുത്തുന്നു. ചെങ്ങന്നൂര്‍ എസ് ഐ മഞ്ജുലാലിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. എന്നാല്‍ ഇതുവരേയും പ്രതികളെ പിടികൂടിയിട്ടില്ല.
എബിവിപി പ്രവര്ത്തകന് വിശാല്കുമാറിന്റെ കൊലപാതകത്തിന്റേയും ഹര്‍ത്താലിന്റേയും മറവില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടക്കുന്നുണ്ട്. ചെങ്ങന്നൂര്‍ എംഎല്‍എ യുടെ ഒത്താശയോടെ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസ് ചുമത്തുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിനു നേരെ ഉണ്ടായ ആക്രമണം. പി കെ കുഞ്ഞച്ചന് സ്മാരക മന്ദിരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു. ഏരിയാ സെക്രട്ടറി എം എച്ച് റഷീദ്, എം കെ മനോജ്, പി ആര് രമേശ്കുമാര്‍, ജെ അജയന്, എ ജി ഷാനവാസ്, എം ജെ സണ്ണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബഥേല്‍ ജങ്ഷനില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സിപിഐ എം പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്നതിനുള്ള ഗൂഢശ്രമമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സജി ചെറിയാന്, എം എച്ച് റഷീദ് എന്നിവര്‍ പറഞ്ഞു.
deshabhimani 070812
Labels:
കോൺഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment