Wednesday, August 29, 2012
കസബിന്റെ വധശിക്ഷ ശരിവെച്ചു
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷയ്ക്കെതിരെ കസബ് നല്‍കിയ ഹര്‍ജി കോടതി തള്ളി. യുവാവായ തനിക്ക് വധശിക്ഷ വിധിക്കരുതെന്ന കസബിന്റെ വാദം കോടതി സ്വീകരിച്ചില്ല. കസബ് കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക പ്രതി കസബായിരുന്നു. 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ് കസബ് സുപ്രീംകോടതിയെ സമീപിച്ചത്.
deshabhimani news
Labels:
മുംബൈ ഭീകരാക്രമണം
Subscribe to:
Post Comments (Atom)
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷയ്ക്കെതിരെ കസബ് നല്‍കിയ ഹര്‍ജി കോടതി തള്ളി. യുവാവായ തനിക്ക് വധശിക്ഷ വിധിക്കരുതെന്ന കസബിന്റെ വാദം കോടതി സ്വീകരിച്ചില്ല. കസബ് കടുത്ത ശിക്ഷ തന്നെ അര്‍ഹിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ReplyDeleteമുംബൈ ആക്രമണക്കേസില്‍ ഗൂഢാലോചനക്കാരും ആക്രമണം നടത്തിയ ഭീകരരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് വിധിയില്‍ പറഞ്ഞു. ഗൂഢാലോചനക്കാര്‍ പാകിസ്ഥാനിലിരുന്നാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെയെങ്കിലും പിടികൂടാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്ത്യക്കു പുറത്തുനിന്നുള്ള ആസൂത്രണവും ഗൂഢാലോചനയുമാണ് സംഭവത്തിനു പിന്നിലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ മുസ്ലിങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന തെറ്റിദ്ധാരണ താല്‍ക്കാലികമായെങ്കിലും പരത്താന്‍ കഴിയുമായിരുന്നു. ഇത് വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധയ്ക്ക് വഴിവയ്ക്കുമായിരുന്നു. മുംബൈ ഭീകരാക്രമണവും അതിനെ ചെറുക്കാനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങളും ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണംചെയ്തത് ഇന്ത്യന്‍ സുരക്ഷാ സേനയുടെ സ്ഥാനവും നീക്കങ്ങളും ശത്രുക്കള്‍ക്ക് നേരില്‍ക്കണ്ട് മനസ്സിലാക്കാനുള്ള അവസരമൊരുക്കിക്കൊടുത്തു. ഇത് സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതും അപകടകരവും സങ്കീര്‍ണവുമാക്കി. പ്രതികളായ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ച വിചാരണക്കോടതിയുടെ ഹൈക്കോടതിയുടെയും വിധികളെ സുപ്രീംകോടതി ശരിവച്ചു. 2010 മെയ് ആറിന് മുംബൈയിലെ പ്രത്യേക വിചാരണ കോടതി കസബിന് വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരി 21ന് കസബിന്റെ അപ്പീല്‍ മുംബൈ ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി
ReplyDelete