Wednesday, August 29, 2012
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കലക്ടറുടെ ചിത്രവും; ഫ്ളക്സ് ബോര്‍ഡ് വിവാദത്തില്‍
മുഖ്യമന്ത്രി, റെവന്യൂമന്ത്രി, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവരുടെ ചിത്രത്തോടൊപ്പം കലക്ടര്‍ പി ജി തോമസിന്റെ ചിത്രവുമായി ഫ്ളക്സ് ബോര്‍ഡ് വിവാദത്തിലേക്ക്. കൊല്ലം നഗരത്തില്‍ ചാമക്കട പാലത്തിനു സമീപം വെയര്‍ഹൗസിന്റെ മതിലിനോടു ചേര്‍ന്നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. താമരക്കുളം ഡിവിഷന്‍ പൗരസമിതിയുടെ പേരിലാണ് ബോര്‍ഡ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് നേതാക്കളായ കെ സി രാജന്‍, എ കെ ഹഫീസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കലക്ടറുടെ ചിത്രവുമുള്ളത്. കൊല്ലം തോടിന്റെ കരകളില്‍ താമസിക്കുന്ന നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാല്‍ക്കരിച്ചതിന്റെ പേരിലാണത്രേ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ കൊല്ലം തോടിന്റെയും കരകളിലെയും മറ്റുമുള്ള നാന്നൂറിലധികം കുടുംബങ്ങളെ പരവൂരും മയ്യനാട്ടും മറ്റും നിര്‍മിച്ച വീടുകളിലേക്ക് പുനരധിവസിപ്പിച്ചിരുന്നു. ഇനിയുള്ളത് 85 കുടുംബങ്ങള്‍ മാത്രമാണ്. അവര്‍ക്കുള്ള വീടുകളും ഇരവിപുരം ആക്കോലില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇതെല്ലാം നടന്നത് പി കെ ഗുരുദാസന്‍ എംഎല്‍എയുടെ കഠിനപ്രയത്നത്തിലൂടെയാണെന്ന് നാട്ടുകാര്‍ക്ക് അറിവുള്ളതാണ്. വസ്തുത ഇതായിരിക്കെ അത് മറച്ച് രാഷ്ട്രീയകപട പ്രചാരണത്തിന് ഐഎഎസ് കാരനായ കലക്ടറിന്റെ ചിത്രംകൂടി പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കലക്ടര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലെന്നാണ് നിയമം.
deshabhimani 290812
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രി, റെവന്യൂമന്ത്രി, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവരുടെ ചിത്രത്തോടൊപ്പം കലക്ടര്‍ പി ജി തോമസിന്റെ ചിത്രവുമായി ഫ്ളക്സ് ബോര്‍ഡ് വിവാദത്തിലേക്ക്. കൊല്ലം നഗരത്തില്‍ ചാമക്കട പാലത്തിനു സമീപം വെയര്‍ഹൗസിന്റെ മതിലിനോടു ചേര്‍ന്നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ReplyDelete