Monday, August 27, 2012

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂട്ടി


ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്ക് കുത്തനെ കൂട്ടി. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഇത് സംബന്ധിച്ച് ദേശീയപാത വിഭാഗം ഉത്തരവിറക്കി. ടോള്‍ പിരിവിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ടോള്‍ നിരക്ക് കൂട്ടിയിരിക്കുന്നത്. നിലവിലുള്ള നിരക്കിന്റെ പത്ത് ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടുന്നത്.

നിലവിലുള്ള നിരക്ക് തന്നെ പകുതിയായി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ടോള്‍ നിരക്ക് കൂട്ടിയതോടെ മുഖ്യമന്ത്രിയുടെ വാക്കും പാഴായി. പുതുക്കിയ നിരക്കനുസരിച്ച് കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേക്ക് മാത്രം 55 രൂപയായിരുന്നത് 60 ആയി ഉയര്‍ത്തി. രണ്ട് വശത്തേക്കും കൂടി 90 രൂപയും പ്രതിമാസ പാസിന് 1790 രൂപയുമാണ് പുതിയ നിരക്ക്.

deshabhimani news

1 comment:

  1. നിലവിലുള്ള നിരക്ക് തന്നെ പകുതിയായി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു

    ReplyDelete