Sunday, August 26, 2012
നീല്‍ ആംസ്ട്രോങ് അന്തരിച്ചു
അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയും ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍ എന്ന ചരിത്രനേട്ടത്തിന് ഉടമയുമായ നീല്‍ ആംസ്ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ച (ഇന്ത്യന്‍ സമയം)യോടെയായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അദ്ദേഹം.
1969 ജൂലൈ 20ന് അപ്പോളോ-11 എന്ന ബഹിരാകാശവാഹനത്തിലാണ് എഡ്വിന്‍ ആല്‍ഡ്രിന്‍ എന്ന സഹയാത്രികനോടൊപ്പം നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്. ഇരുവരും മണിക്കൂറോളം ചന്ദ്രനില്‍ നടന്ന് ചിത്രങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ചു.
""ഒരു മനുഷ്യന്റെ ചെറിയ ചുവടുവയ്പ്, എന്നാല്‍ മനുഷ്യസമൂഹത്തിന്റെ അത്ഭുതാവഹമായ കുതിച്ചുചാട്ടം"" എന്നാണ് അദ്ദേഹം തന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ബഹിരാകാശസഞ്ചാരിയാകുന്നതിനുമുമ്പ് ആംസ്ട്രോങ് അമേരിക്കന്‍ നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷമാണ് ഇദ്ദേഹം "നാസ"യില്‍ ചേരുന്നത്. 900ല്‍ അധികം ആകാശയാത്രകള്‍ നടത്തിയിട്ടുണ്ട്. ആഗസ്ത് അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ 82-ാംപിറന്നാള്‍. ഭാര്യ: കരോള്‍.
deshabhimani 260812
Labels:
ആദരാഞ്ജലി
Subscribe to:
Post Comments (Atom)

ReplyDelete