Monday, August 27, 2012
ഐസ്ക്രീം കേസ്; കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും വെളിപ്പെടുത്തല്‍
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ വീണ്ടും ഇരകളുടെ വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ അനുകൂല മൊഴി നല്‍കാന്‍ കുഞ്ഞാലിക്കുട്ടി പണവും വീടും വാഗ്ദാനം ചെയ്തതായാണ് ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും ദൃശ്യമാധ്യമങ്ങളോട് വ്യക്തമാക്കിയത്. മൊഴി മാറ്റിപറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു. കേസില്‍ പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍ തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭരീതിയിലൂടെ മുന്നോട്ട് പോവും.
റാഫി എന്ന മുസ്ലിംലീഗ് പ്രാദേശിക നേതാവാണ് ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് പ്രതികൂലമായി മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം. മൊഴി മാറ്റി പറഞ്ഞശേഷം ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഇരുവരും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ചേളാരി ഷരീഫ് മുഖാന്തരം ആഗസ്ത് ആദ്യവാരം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റില്‍ കാണാന്‍ പോയിരുന്നെങ്കിലും കണ്ടില്ല. പിന്നീട് കുഞ്ഞാലിക്കുട്ടിയെ മന്ത്രിഭവനില്‍ കാണാന്‍ പോയപ്പോള്‍ ആദ്യം കുഞ്ഞാലിക്കുട്ടി പരിചയം കാണിച്ചില്ല. പിന്നീട് സംസാരിച്ചപ്പോള്‍ പണം നേരിട്ട് തരില്ലെന്നും ചാരിറ്റബിള്‍ ട്രസ്റ്റ് വഴി തരാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ പണമോ വീടോ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെകൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയം മൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറഞ്ഞു.
deshabhimani news
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)

ReplyDelete