Friday, August 31, 2012
ധനലക്ഷ്മിബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി: കേന്ദ്രമന്ത്രി
2010-11, 2011-12 വര്‍ഷത്തെ കണക്കുകളില്‍ ധനലക്ഷ്മി ബാങ്ക് ക്രമക്കേട് നടത്തിയതായി ധന സഹമന്ത്രി നമോനാരായണ്‍ മീണ അറിയിച്ചു. റിസര്‍വ് ബാങ്ക് നടത്തിയ വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ലോക്സഭയില്‍ എം ബി രാജേഷിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 2011-12ല്‍ ധനലക്ഷ്മി ബാങ്കിന് 115.63 കോടി രൂപയുടെ നഷ്ടമുണ്ടായി. 2007-08മുതല്‍ 2010-11വരെ ബാങ്ക് ലാഭത്തിലായിരുന്നു. ജീവനക്കാരുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ അശാസ്ത്രീയ നടപടികള്‍ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വിശദീകരണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കാന് തത്ത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി വി നാരായണസ്വാമി അറിയിച്ചു. ജോസ് കെ മാണിക്കുനല്‍കിയ മറുപടിയിലാണ്ഇക്കാര്യം അറിയിച്ചത്. നാലാം ശമ്പള കമീഷനും അഞ്ചാം ശമ്പള കമീഷനും മികവിന് അധിക ആനുകൂല്യം നല്‍കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ ഭിന്നിപ്പിച്ച് സാമ്പത്തികപരിഷ്കരണ നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ 8.93 കോടി കാര്‍ഷിക കുടുംബങ്ങളില്‍ 48.6 ശതമാനവും കടക്കെണിയിലാണെന്ന് മന്ത്രി നമോനാരായണ്‍ മീണ പി കെ ബിജുവിന് മറുപടി നല്‍കി.
കൊച്ചി എല്‍എന്‍ജി ടെര്‍മിനലിന്റെ ആദ്യഘട്ട പൈപ്പ്ലൈന്‍ നിര്‍മാണം 91.9 ശതമാനം പൂര്‍ത്തിയായതായി മന്ത്രി ആര്‍ പി എന്‍ സിങ് അറിയിച്ചു. എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് എത്തിക്കാനുള്ള 40 കിലോമീറ്റര്‍ പൈപ്പുലൈനാണ് ആദ്യഘട്ടത്തിലുള്ളത്. എന്നാല്‍, കൊച്ചി എഫ്എസ്ടിയില്‍നിന്ന് മംഗലാപുരത്തേക്കും ബാംഗളൂരുവിലേക്കുമുള്ള 878 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ നിര്‍മാണത്തിന്റെ 51.2 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പി കരുണാകരന്‍, എം കെ രാഘവന്‍, കെ പി ധനപാലന്‍ എന്നിവരുടെ ചോദ്യത്തിനുനല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനു മാത്രമായി നയ രൂപീകരണം നടത്തില്ലെന്ന് മന്ത്രി വിന്‍സന്റ് എച്ച് പാല അറിയിച്ചു. 2002ലെ ജലനയത്തില്‍ ദേശീയ ജലബോര്‍ഡ് ശുപാര്‍ശ അനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് 71 പ്രത്യേക സിബിഐ കോടതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി വി നാരായണസ്വാമി ഡോ. ടി എന്‍ സീമയെ അറിയിച്ചു.
deshabhimani 310812
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)

ReplyDelete