Wednesday, August 29, 2012
എന്‍ഡോസള്‍ഫാന്‍ ഡിവൈഎഫ്ഐ പ്രതിനിധി സംഘംനാളെ ദുരന്തബാധിത മേഖലയില്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ 30ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിലവിലുള്ള പ്രശ്നങ്ങള്‍ നേരിട്ടറിയാനും ഡിവൈഎഫ്ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തമാക്കുന്നതിനുമാണ് സന്ദര്‍ശനം. സന്ദര്‍ശനം രാവിലെ ആരംഭിക്കും. എന്‍മകജെ, ബെള്ളൂര്‍, കാറഡുക്ക, ബദിയടുക്ക, കുമ്പഡാജെ, മുളിയാര്‍ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തും. രോഗികളുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ ശേഖരിച്ച് ജില്ല സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ഭീമ ഹര്‍ജി നല്‍കും. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. 2010 ഡിസംബര്‍ 4, 5 തീയതികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലൂടെ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നയിച്ച അതിജീവന സന്ദേശയാത്ര കടന്നുപോയ വഴിയിലൂടെ സഞ്ചരിച്ചാണ് നേതാക്കള്‍ പരാതി കേള്‍ക്കുന്നത്.
കള്ളക്കേസെടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടി പിന്‍വലിക്കണമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മനോജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എഎസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുക്കാത്ത ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കള്ളക്കേസെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും അഭിഭാഷകനുമായ കെ രാജ്മോഹനന്‍, ബ്ലോക്ക് കമ്മിറ്റിയംഗം അനില്‍ ഗാര്‍ഡര്‍വളപ്പ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വിരോധംവച്ച് ഇവരുള്‍പ്പെടെ മുന്നൂറോളം പേര്‍ക്കെതിരെയാണ് കള്ളക്കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനോവീര്യം തകര്‍ക്കാമെന്നത് പൊലീസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും വ്യാമോഹം മാത്രമാണെന്ന് ബ്ലോക്ക് കമ്മിറ്റി ഓര്‍മിപ്പിച്ചു. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്ന പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി. പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ രാജ്മോഹനന്‍, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, സി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 290812
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ 30ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിലവിലുള്ള പ്രശ്നങ്ങള്‍ നേരിട്ടറിയാനും ഡിവൈഎഫ്ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും ശക്തമാക്കുന്നതിനുമാണ് സന്ദര്‍ശനം.
ReplyDelete