ഒഞ്ചിയം മേഖലയില്‍ വീണ്ടും പാര്‍ടി വിരുദ്ധരുടെ അക്രമം. സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് കല്ലെറിഞ്ഞു. ഒഞ്ചിയം നെല്ലാച്ചേരിയിലെ വലകെട്ടി പറമ്പത്ത് താമസിക്കും തൈക്കണ്ടി അശോകന്റെ വീടിനാണ് കല്ലെറിഞ്ഞത്.
ബുധനാഴ്ച ഓണനാളില്‍ രാത്രി പത്തരയോടെയാണ് കല്ലേറ്. വീടിന്റെ ചുമരുകള്‍ക്ക് കേട് പറ്റിയിട്ടുണ്ട്. അശോകന്റെ ഭാര്യ രജനി മരണവീട്ടില്‍ നിന്ന് തിരിച്ച്വരുമ്പോള്‍ പൊതുസ്ഥലത്ത് പാര്‍ടി വിരുദ്ധ സംഘം വൈകിട്ട് ആറോടെ ഭീഷണിപ്പെടുത്തിയിരുന്നു. സമാധധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി. പുതിയാടത്തില്‍ ഉണ്ണി എന്ന സുജിത്, കുമ്മയില്‍ ഷിജില്‍, മലോല്‍ കിഴക്കയില്‍വിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ ഭീഷണിപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അശോകന്റെ വീട് രണ്ട് തകര്‍ക്കുകയും അശോകന്റെ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു.
തട്ടോളിക്കര എകെജി വായനശാലക്ക് സമീപം ഡിവൈഎഫ്ഐ സ്ഥാപിച്ച പ്രചാരണ ബോര്‍ഡും എം ദാസന്‍ സ്മാരകത്തിന് സമീപം സിപിഐ എം സ്ഥാപിച്ച ബോര്‍ഡും ഡിവൈഎഫ്ഐയുടെ കൊടിമരവും തട്ടോളിക്കര പടിഞ്ഞാറ് എടവനക്കണ്ടിത്താഴ പീടികക്ക് സമീപം സ്ഥാപിച്ച പതാകയും കൊടിമരവും പാര്‍ടി വിരുദ്ധ അക്രമി സംഘം നശിപ്പിച്ചു. എടച്ചേരി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് നെല്ലാച്ചേരിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐ എം ലോക്കല്‍ സെക്രട്ടറിമാരായ വി പി ഗോപാലകൃഷ്ണന്‍, പി രാജന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 310812
ഒഞ്ചിയം മേഖലയില്‍ വീണ്ടും പാര്‍ടി വിരുദ്ധരുടെ അക്രമം. സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് കല്ലെറിഞ്ഞു. ഒഞ്ചിയം നെല്ലാച്ചേരിയിലെ വലകെട്ടി പറമ്പത്ത് താമസിക്കും തൈക്കണ്ടി അശോകന്റെ വീടിനാണ് കല്ലെറിഞ്ഞത്.
ReplyDelete