Saturday, August 25, 2012

സുധാകരന്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കോടതി


കെ സുധാകരന്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കാടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്. തുടര്‍ച്ചയായി നാലാം തവണയും സുധാകരന്റെ വിവാദ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് ക്രൈം ഡിറ്റാച്ച്മെന്റ് അസി: കമീഷണര്‍ കെ ഇ ബൈജുവിന് കാരണം കാണിക്കല്‍ നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ നേരിട്ടു കണ്ടുവെന്ന് സുധാകരന്റെ വിവാദപ്രസംഗം സംബന്ധിച്ച കേസിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍  കേസ് ഈ കോടതിയുടെ അധികാരപരിധിയില്‍ വരില്ലെന്ന സുധാകരന്റെ വാദം കോടതി തള്ളിയിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുധാകരന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചു. ഇതനുവദിക്കാനാവില്ലെന്നും സുധാകരന്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. കേസ് നടപടികളുമായി മുന്നോട്ടുപോകും. സുധാകരന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകളുടെ വിശദവിവരം പരിശോധിക്കണമെന്ന് ഹര്‍ജിക്കാരനായ പള്ളിച്ചല്‍ പ്രമോദ് വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തു. ഇത് കോടതി അംഗീകരിച്ചു.

deshabhimani

1 comment:

  1. കെ സുധാകരന്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് കാടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്. തുടര്‍ച്ചയായി നാലാം തവണയും സുധാകരന്റെ വിവാദ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് ക്രൈം ഡിറ്റാച്ച്മെന്റ് അസി: കമീഷണര്‍ കെ ഇ ബൈജുവിന് കാരണം കാണിക്കല്‍ നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ നേരിട്ടു കണ്ടുവെന്ന് സുധാകരന്റെ വിവാദപ്രസംഗം സംബന്ധിച്ച കേസിലാണ് കോടതി ഉത്തരവ്.

    ReplyDelete