Sunday, August 26, 2012

തൊഴിലാളി ചൂഷണം;കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്


യു എസ് സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന തൊഴിലാളിയെ ചൂഷണം ചെയ്യലിനെതിരെ രാജ്യത്തെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. തൊഴിലാളി യൂണിയനുകള്‍ക്ക് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ശക്തമായ പിന്തുണ അറിയിച്ചു.''ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്യുന്നത് അവരുടെ മാനുഷികമായ അവകാശങ്ങളെ ഹനിക്കുകയും അന്തസ്സായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കുകയും ചെയ്യുന്നു. ചൂഷണം ചെയ്യപ്പെടുന്നവരും അവഗണിക്കപ്പെടുന്നവരുമായ തൊഴിലാളികള്‍ക്ക് നമ്മുടെ ശ്രദ്ധയും പിന്തുണയും ആവശ്യമാണ്. ഈ ചൂഷണവും ദുശ്ചെയ്തികളും അനുവദിക്കുന്ന സമ്പദ്ഘടനയിലേക്കും നമ്മുടെ ശ്രദ്ധ പതിക്കുകയും ആവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വേണം''. കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരും വിധം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നവീകരണം ആവശ്യമായിരിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. തൊഴില്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്കെല്ലാം മാന്യമായ തൊഴില്‍ നല്‍കണം. സമ്പദ്ഘടനയുടെ നവീകരണത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യം, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ മൗനം അപലപനീയവും വേദനിപ്പിക്കുന്നതുമാണ്.

സാമൂഹ്യജീവിതത്തിന്റെ പ്രത്യേകിച്ചും ആധുനിക വ്യവസായവല്‍കൃത സമൂഹത്തിന്റെ അനിവാര്യമായ ഘടകമാണ് തൊഴിലാളി യൂണിയനുകള്‍ എന്നതാണ് സഭയുടെ എക്കാലത്തെയും നിലപാട്. അവ പരമ്പരാഗതമായ കത്തോലിക്കാ തത്വങ്ങള്‍ക്ക് അനുരോധവുമാണ്. തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനായും പൊതുവായ നന്മയ്ക്കുവേണ്ടിയും അധ്വാനിക്കുന്ന ജനങ്ങളെ ഒരുമിപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും യൂണിയനുകള്‍ക്ക് കഴിയുന്നു.

തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ദാരിദ്ര്യം തുടച്ചു നീക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ നേതാക്കളും സഭാവിശ്വാസികളും ചിന്തിക്കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ദാരിദ്ര്യം ക്രമാതീതമായി ഉയര്‍ന്നിട്ടും ചുരുക്കം ചില സ്ഥാനാര്‍ഥികള്‍ മാത്രമാണ് അതേപ്പറ്റി സംസാരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങളില്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യത്തെ നയിക്കുന്നവരില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടതാണാവശ്യം.

തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് യു എസ് രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് പറയാറായിട്ടില്ല. ബിസിനസുകാരായ സഭാവിശ്വാസികള്‍ ബിഷപ്പുമാരുടെ വാക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമോയെന്ന് വ്യക്തമല്ല.

janayugom news

2 comments:

  1. യു എസ് സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന തൊഴിലാളിയെ ചൂഷണം ചെയ്യലിനെതിരെ രാജ്യത്തെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. തൊഴിലാളി യൂണിയനുകള്‍ക്ക് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ശക്തമായ പിന്തുണ അറിയിച്ചു.''ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്ന ജനതയെ ചൂഷണം ചെയ്യുന്നത് അവരുടെ മാനുഷികമായ അവകാശങ്ങളെ ഹനിക്കുകയും അന്തസ്സായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കുകയും ചെയ്യുന്നു. ചൂഷണം ചെയ്യപ്പെടുന്നവരും അവഗണിക്കപ്പെടുന്നവരുമായ തൊഴിലാളികള്‍ക്ക് നമ്മുടെ ശ്രദ്ധയും പിന്തുണയും ആവശ്യമാണ്. ഈ ചൂഷണവും ദുശ്ചെയ്തികളും അനുവദിക്കുന്ന സമ്പദ്ഘടനയിലേക്കും നമ്മുടെ ശ്രദ്ധ പതിക്കുകയും ആവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വേണം''. കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

    ReplyDelete
  2. Hoo....ithe catholica , yakkobaaya sthaapanangalilum hospitalukalilum yivar nadathunna pidichuparriyum chooshanavum aaddiam yivar theerkkatte....ipol kothamangalam mar beseliose hospitalil nurse maar suicide threats varre muzhakandiya avastha ondaayallo,avarku govt. Parenja minimum salary polum kodukkaan ningal sammathichillallo...... Aaa ningathanne ipo america le chooshanathinte kaarriam parreyunno...?? Oooodickonam avidunnu.....ningalde prameyam oke kayyil vechaal mathi...we know who u r...

    ReplyDelete