Tuesday, August 28, 2012

സത്‌നാം സിങ് ; അമല്‍ ബാദുഷാക്ക് പറയാനുള്ളത്


സാംസ്‌ക്കാരിക പ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന മലയാളത്തിന്റെ മണ്ണില്‍ മന:സാക്ഷിയെ ഞെട്ടിച്ച സത്‌നാം സിംഗിന്റെ കൊലപാതകം പ്രത്യേകിച്ചൊരു പ്രതികരണവും ഉണ്ടാക്കിയില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ആരെയോ ഭയന്നെന്നപോലെ ഇക്കാര്യത്തില്‍ മൗനം പാലിച്ചപ്പോള്‍  പ്രസ്‌കതമായൊരു കുറിപ്പെങ്കിലും എഴുതിയത് സക്കറിയ മാത്രം. ഒരു വാരികയില്‍ വന്ന ഈ കുറിപ്പിന്റെ പ്രതികരണങ്ങള്‍ വെളിച്ചം കാണുമോയെന്നും തിട്ടമില്ല.

ബീഹാറില്‍ നിന്ന് ആത്മീയതയുടെ പൊരുള്‍ തേടിയിറങ്ങിയ സത്‌നാം സിംഗ് എന്ന ഇരുപത്തിമൂന്നുകാരനെ പരിചയപ്പെടാനും ഏതാനും ദിവസം ഒരുമിച്ചു കഴിയാനും ഇടയായ ശില്‍പിയും ചിത്രകാരനുമായ  അമല്‍ ബാദുഷയുടെ മനസില്‍ ഈ മരണം  ആഘാതം ഏല്‍പ്പിച്ചു. കേള്‍ക്കാന്‍ ചെവിയും നല്ലതുപോലെ പ്രതികരിക്കാന്‍ നാവും ഉള്ള മലയാളി സമൂഹത്തിനായി കേള്‍വിശക്തിയും സംസാര ശേഷിയുമില്ലാത്ത കലാകാരനായ അമല്‍ ബാദുഷ എന്ന യുവാവിന്റെ  കുറിപ്പ്  ചുവടെ.

സത്‌നാം സിംഗ് എന്ന ബീഹാര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിയെ ഞാന്‍ കാണുന്നത് വര്‍ക്കല ശ്രീനാരായണ ഗുരുകുലത്തിലേക്കുള്ള എന്റെ യാത്രാ വേളയിലാണ്. കഴിഞ്ഞ ജൂലായ് 29ന് രാവിലെ ഒന്‍പത് മണിക്ക് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗുരുകുലത്തിലേക്ക് നടക്കവെ എതിരെ താടിയും മുടിയും നീട്ടി ഒരു മുണ്ട് ഉടുക്കുകയും മറ്റൊരു  മുണ്ട് പുതക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍ നടന്നുവരുന്നുണ്ടായിരുന്നു. ഏതോ മുജ്ജന്മ ബന്ധം പോലെ അയാള്‍ എന്നെ നോക്കി മന്ദഹസിച്ചു. തുടര്‍ന്ന് ഹസ്തദാനം നല്‍കി നടന്നുപോയി. ഗുരുകുലത്തില്‍ എത്തി പ്രാതലിന്റെ സമയത്ത് സത്‌നാം സിംഗിനെ വീുണ്ടും കണ്ടുമുട്ടി. ഭക്ഷണ സമയത്ത് ഭോജന മന്ത്രം ചൊല്ലി അയാള്‍ ആഹാരം കഴിച്ചു. ആഹാര ശേഷം അദ്ദേഹം ഭജനകള്‍ പാടുന്നുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന സര്‍വമത പ്രാര്‍ഥനയിലും സത്‌നാം പങ്കെടുത്തു. ജൂലായ് 31ന് ഗുരുകുലത്തില്‍ നടന്ന പരിപാടകളിലെല്ലാം സത്‌നാമിന്റെ സാന്നിധ്യം ഞാന്‍ ശ്രദ്ധിച്ചു.
ഒന്നാം തീയതി സത്‌നാം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തി അമ്മയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചു എന്നാണ് ടെലിവിഷനിലൂടെ അറിയാന്‍ കഴിഞ്ഞത്. ഈ വിവരം അറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയ വിമല്‍കിഷോര്‍ എന്ന സൃഹൃത്ത് മുഴുവന്‍ വിവരങ്ങളും പറയുകയും സത്‌നാമിനെ ഏറ്റെടുത്ത് നാട്ടിലേക്ക് കൊുപോവാന്‍ തയ്യാറാണെന്നും അതല്ലെങ്കില്‍ അയാളുടെ പിതാവിനെ എത്തിച്ച് നാട്ടിലേക്ക് പറഞ്ഞയക്കാമെന്നും അറിയിച്ചു. എന്നാല്‍ പോലീസ് അധികാരികള്‍ ഇത്തരം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ലെന്ന് മാത്രമല്ല, മനുഷ്യത്വ പൂര്‍വമായ സമീപനം പോലും സ്വീകരിച്ചില്ല.

സന്യാസത്തിന്റെ പാതയില്‍ പലപ്പോഴും പരീക്ഷണഘട്ടങ്ങളെ നേരിടേണ്ടിവരും. അന്വേഷണവും മനനവും വായനയുമെല്ലാം ഇത്തരത്തിലുള്ള പ്രതിഭാശാലികളെ കടുത്ത മാനസിക സംഘര്‍ഷത്തില്‍ കൊണ്ടെത്തിക്കാറുണ്ട്. മാതാ അമൃതാനന്ദമയിയും ഇത്തരത്തില്‍ പരീക്ഷണഘട്ടം നേരിടേിവന്നതായി അവരുടെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിലാണ് സ്ഥലകാല ബോധം പോലുമില്ലാതെ ലോകത്ത് അലഞ്ഞുതിരിയുക. അമ്മയുടെ അനുചരന്മാരായ ചില പഞ്ചനക്ഷത്ര സ്വാമിമാര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് സത്‌നാംസിംഗിന്റെ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഈ മാനുഷിക തലം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സന്യാസ സൂഹത്തെ ബാധിച്ചിരിക്കുന്ന മൂല്യഛ്യുതി എത്ര വലുതാണെന്ന് ചിന്തിക്കണം.  വര്‍ക്കല ഗുരുകുലത്തില്‍ നടന്ന സര്‍വമത പ്രാര്‍ഥനയില്‍ മലയാളത്തിലുള്ള ഗീതങ്ങളൊന്നും സത്‌നാമിന് മനസിലായിട്ടുാവില്ല. അയാള്‍ കേട്ടിട്ടുള്ള -ബിസ്മില്ലാഹിര്‍ റഹ്മാനുര്‍ റഹീം-എന്ന പ്രാര്‍ഥന ഭക്തിയുടെ പാരമ്യത്തില്‍ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അയാള്‍ക്ക് വിനയായത്. ഇതിന്റെ പേരിലാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേിവന്നതും മുസ്ലീം തീവ്രവാദിയായി മദ്രയടിക്കപ്പെട്ടതും പോലീസ് കസ്റ്റഡിയില്‍  എത്തിപ്പെട്ടതും.

മാനസിക നില തെറ്റിയത് സത്‌നാംസിഗിനല്ല, മറിച്ച് ഭ്രാന്തില്ലെന്ന് അവകാശപ്പെടുന്നവര്‍ക്കാണ്. ആശ്രമങ്ങള്‍ പോലും കോര്‍പറേറ്റ്‌വല്‍ക്കരിക്കുകയും ഇതിന്റെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സേവകരായി നുഴഞ്ഞുകയറുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കേരളം നീങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് സത്‌നാംസിംഗ് സംഭവം നമ്മോട് പറയുന്നത്. സത്‌നാംസിഗിന്റെ മരണത്തിന് ഉത്തരവാദികള്‍ ആരൊക്കെയാണ് ?. വീണ്ടുവിചാരമില്ലാത്ത സന്യാസി വേഷക്കാരോ, അനുചരന്മാരോ, നീതിപാലകരോ, ഭരണാധികാരികളോ, ആരായാലും ഈ സംഭവം നാടിന് ഏറ്റ തീരാകളങ്കമാണെന്ന് തീര്‍ച്ച.

janayugom 

1 comment:

  1. മാനസിക നില തെറ്റിയത് സത്‌നാംസിഗിനല്ല, മറിച്ച് ഭ്രാന്തില്ലെന്ന് അവകാശപ്പെടുന്നവര്‍ക്കാണ്. ആശ്രമങ്ങള്‍ പോലും കോര്‍പറേറ്റ്‌വല്‍ക്കരിക്കുകയും ഇതിന്റെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സേവകരായി നുഴഞ്ഞുകയറുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കേരളം നീങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് സത്‌നാംസിംഗ് സംഭവം നമ്മോട് പറയുന്നത്. സത്‌നാംസിഗിന്റെ മരണത്തിന് ഉത്തരവാദികള്‍ ആരൊക്കെയാണ് ?. വീണ്ടുവിചാരമില്ലാത്ത സന്യാസി വേഷക്കാരോ, അനുചരന്മാരോ, നീതിപാലകരോ, ഭരണാധികാരികളോ, ആരായാലും ഈ സംഭവം നാടിന് ഏറ്റ തീരാകളങ്കമാണെന്ന് തീര്‍ച്ച.

    ReplyDelete