Saturday, August 25, 2012
സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വക ഡയാലിസിസ് യൂണിറ്റ്
പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ കാരുണ്യ ലോട്ടറിയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് വഴിവിട്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലോട്ടറി ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഡയാലിസിസ് മെഷീന്‍ സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനാണ് തീരുമാനം. ഓരോ താലൂക്കിലും രണ്ട് സ്വകാര്യ ആശുപത്രിക്കാണ് ഡയാലിസിസ് യൂണിറ്റ് നല്‍കുക. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് 12 ഡയാലിസിസ് മെഷീന്‍ വീതവും ജില്ലാ ആശുപത്രികളില്‍ ആറ് മെഷീനുമാണ് അനുവദിക്കുന്നത്. മൊത്തം 144 മെഷീനാണ് സംസ്ഥാനത്താകെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യ ഫണ്ടുപയോഗിച്ച് നല്‍കുക. ഇതില്‍കൂടുതലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത്.
ഒരു ഡയാലിസിസ് മെഷീന്‍ വാങ്ങാന്‍ കുറഞ്ഞത് ആറ് ലക്ഷം രൂപ വേണം. ഡയാലിസിസ് സെന്റര്‍ തുടങ്ങാനാണ് സഹായം എന്നതിനാല്‍ എത്ര മെഷീനുള്ള യൂണിറ്റിനും ആശുപത്രികള്‍ക്ക് അപേക്ഷിക്കാം. നെഫ്രോളജിസ്റ്റിന്റെ സേവനം ഉണ്ടാകണമെന്നേ നിബന്ധനയുള്ളൂ. ഇടത്തരം സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനാണ് നിബന്ധന. ഒരു മെഷീനില്‍ ദിവസം നാല് ഡയാലിസിസ് നടക്കും. വന്‍കിട ആശുപത്രികള്‍ 1300 മുതല്‍ 2000 രൂപവരെയാണ് ഈടാക്കുന്നത്. ഇതിനുപുറമേ കുത്തിവയ്പ്, ലാബ്ടെസ്റ്റ് ഇനത്തിലും വന്‍തുക തട്ടും. മുടക്കുമുതലില്ലാതെ കോര്‍പറേറ്റ് ആശുപത്രികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള നടപടിയാണ് ധനവകുപ്പ് നടപ്പാക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട സഹായമാണ് വന്‍കിട കോര്‍പറേറ്റുകളുടെ ആശുപത്രിക്ക് മറിച്ചുനല്‍കുന്നത്. വൃക്ക രോഗികള്‍ക്ക് ഏറ്റവുമടുത്ത പ്രദേശത്ത് ഡയാലിസിസ് സൗകര്യമൊരുക്കാനാണ് സഹായം നല്‍കുന്നതെന്നാണ് ധനവകുപ്പിന്റെ വാദം.
(പി ആര്‍ ഷിജു)
deshabhimani 250812
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete