Sunday, August 26, 2012
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാണിക്ക് സ്വീകരണമെന്ന് മനോരമ
ധനമന്ത്രി കെ എം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ "വിഖ്യാതമായ" അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുമെന്ന മനോരമ വാര്‍ത്ത "ബൂലോക" ലണ്ടന്‍ തമാശ. മാണിക്ക് സ്വീകരണം നല്‍കാനുള്ള ബ്രിട്ടനിലെ ബിസിനസുകാരായ മലയാളികളുടെ ക്ലബ്ബിന്റെ പരിപാടി ബ്രിട്ടീഷ് പാര്‍ലമെന്റിലെ അധ്വാനവര്‍ഗ സിദ്ധാന്താവതരണത്തിനുള്ള ക്ഷണമായി 23ലെ മനോരമയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരള ബിസിനസ് ഫോറം എന്ന പേരിലുള്ള ലണ്ടന്‍ മലയാളികളുടെ സംഘടനയാണ് മാണിക്ക് സ്വീകരണം നല്‍കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്ത് സംഘടിപ്പിക്കുന്ന ചടങ്ങിനെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്വീകരണം എന്ന മട്ടില്‍ പ്രചരിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലെ നിരവധി ഹാളുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ബ്രിട്ടീഷ് എംപിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ വ്യക്തികള്‍ക്കും ഹാള്‍ വാടകയ്ക്ക് ലഭിക്കും. പഞ്ചാബ് സ്വദേശിയും എംപിയുമായ വീരേന്ദ്ര ശര്‍മയുടെ പേരിലാണ് മാണിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിന് ഹാള്‍ വാടകയ്ക്ക് എടുത്തിട്ടുള്ളത്. ലണ്ടനില്‍ വ്യവസായി കൂടിയായ വീരേന്ദ്ര ശര്‍മയാണ് കേരള ബിസിനസ് ഫോറത്തിന്റെ അധ്യക്ഷന്‍. ഫിലിപ്പ് എബ്രഹാം, ജോര്‍ജ് പയസ് കുന്നശേരി, ഷൈമോന്‍ തോട്ടുങ്കല്‍ തുടങ്ങിയ കോട്ടയത്തുകാരാണ് സംഘാടകര്‍.
നെല്‍സണ്‍ മണ്ടേലയെ പോലുള്ള രാജ്യാന്തരവ്യക്തിത്വങ്ങളെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിച്ചിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പോലും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് കിട്ടാത്ത ക്ഷണം മാണിക്ക് കിട്ടിയെന്ന നിലയ്ക്കാണ് പ്രചാരണം. മലയാളി സംഘടന ഹാള്‍ വാടകയ്ക്ക് എടുത്തുനടത്തുന്ന പരിപാടിയില്‍ മാണി പ്രാസംഗികനാണെന്നതാണ് വസ്തുത. കൂട്ടത്തില്‍ ഒരു സ്വീകരണവും. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റ് കയറുന്നുവെന്ന വിവരം മനോരമയെ അറിയിച്ചത് "ബ്രിട്ടീഷ് മലയാളി"എന്ന ബ്ലോഗാണ്. അവരുടെ പുളുവടി മനോരമ തൊണ്ട തൊടാതെ വിഴുങ്ങി. ലണ്ടനിലെ ഒരുസംഘം മലയാളികള്‍തന്നെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തുവന്നത്. "ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിനെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണ്‍, പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡ് എന്നിവരെ എത്തിക്കാന്‍ സജീവ ശ്രമം നടക്കുന്നുണ്ട്. ഒരുഡസനോളം എംപിമാര്‍ സന്നിഹിതരാകുമെന്നാണ് പറയുന്നത്"- ലണ്ടനിലെ മലയാളികള്‍ പറഞ്ഞു.
deshabhimani 270812
Labels:
നര്‍മ്മം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ധനമന്ത്രി കെ എം മാണി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ "വിഖ്യാതമായ" അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുമെന്ന മനോരമ വാര്‍ത്ത "ബൂലോക" ലണ്ടന്‍ തമാശ.
ReplyDeleteAppreciate the news content. പക്ഷെ അവസാന ഖണ്ഡികയില്‍ ഒരു കല്ല് കടി.
ReplyDeleteFrom the structure of the paragraph:
===========================================================
ലണ്ടനിലെ ഒരുസംഘം മലയാളികള്‍തന്നെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തുവന്നത്."+
"quote from britishmalayali" + which is attributed to --> ലണ്ടനിലെ മലയാളികള്‍ പറഞ്ഞു.
===================================================================
ഇത് കാണുമ്പോള്‍ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവന്ന ലണ്ടനിലെ മലയാളികള്‍ തന്നെയാണോ "ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണ്‍, പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡ് എന്നിവരെ എത്തിക്കാന്‍ സജീവ ശ്രമം നടക്കുന്നുണ്ട്. ഒരുഡസനോളം എംപിമാര്‍ സന്നിഹിതരാകുമെന്നാണ് പറയുന്നത്" എന്നും പറഞ്ഞതുന്നു തോന്നിപ്പിക്കുന്നു.
ബ്രിട്ടീഷ് പാര്‍ലിമെന്റ് അടച്ചിടുമെന്ന് സൂചന.........:)))))
ReplyDeleteലണ്ടണ്‍: അധ്വാനവര്‍ഗ സിദ്ധാന്ത ഭീഷണിയെ മുന്‍നിര്‍ത്തി ബ്രിട്ടീഷ് പാര്‍ലിമെന്റ് അടച്ചിടുവാന്‍ ആലോചിക്കുന്നതായി സൂചന. അടച്ചുകഴിഞ്ഞാല്‍ പിന്നീട് തുറക്കുമോ എന്ന കാര്യം വ്യക്തമല്ല.
“ഇതില്‍കൂടുതല്‍ അപമാനം സഹിക്കാന്‍ കഴിയില്ല. എല്ലാറ്റിനു ഒരു ലിമിറ്റുണ്ട്.അടച്ചിടുന്നതോ പിരിച്ചുവിടുന്നതോ തന്നെയാണ് നല്ലത്.” പാര്‍ലിമെന്റ് സൂക്ഷിപ്പുകാരന്‍ പറഞ്ഞു. പാര്‍ലിമെന്റ് പൂട്ടി താക്കോല്‍ പുരപ്പുറത്തേക്കെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ സൂക്ഷിപ്പുകാരന്‍.