Wednesday, August 29, 2012

കൂട്ടക്കൊല: ഗുജറാത്തില്‍ മുന്‍ ബിജെപി മന്ത്രി അടക്കം 32 പേര്‍ കുറ്റക്കാര്‍


ഗുജറാത്തിലെ നരോദപാട്യയില്‍ 97 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്നാനി, ബജ്രംഗ്ദള്‍ നേതാവ് ബാബു ബജരംഗി എന്നിവരുള്‍പ്പടെ 32 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി. 29 പേരെ വെറുതെവിട്ടു.

2002 ഫെബ്രുവരി 28നാണ് നരോദപാട്യ കൂട്ടക്കൊല നടന്നത്. 97 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ 33 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 2002ലെ ഗോധ്ര സംഭവത്തിനു ശേഷം നടന്ന അക്രമ സംഭവങ്ങളിലൊന്നാണ് നരോദപാട്യയിലേത്. 61 പ്രതികളാണ് വിചാരണ നേരിട്ടത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ആറു പേര്‍ മരിച്ചു. മറ്റൊരു പ്രതി വിചാരണക്കാലയളവില്‍ മരിച്ചു. ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ രണ്ടു പേരുടെ വിചാരണ നടത്താനായില്ല.

2002ലെ ഗോധ്ര സംഭവത്തിനു ശേഷം ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനംചെയ്ത ബന്ദിനിടെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെ നടന്ന സംഘടിതമായ ആക്രമണത്തിനിടയിലായിരുന്നു ഈ കൂട്ടക്കൊല

deshabhimani news

1 comment:

  1. ഗുജറാത്തിലെ നരോദപാട്യയില്‍ 97 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ മായ കോട്നാനി, ബജ്രംഗ്ദള്‍ നേതാവ് ബാബു ബജരംഗി എന്നിവരുള്‍പ്പടെ 32 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി.

    ReplyDelete