Friday, August 31, 2012
എന്‍ഡോസള്‍ഫാന്‍ കേസ് പരിസ്ഥിതി ബെഞ്ചിലേക്ക്
മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിസ്ഥിതി ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. നിരോധനം സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ഇന്തയന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് കോടതി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രശ്നം ആത്യന്തികമായി പരിസ്ഥിതി പ്രശ്നമാണെന്നും,കാടതി പറഞ്ഞു.
എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും വിപണനത്തിലും ഉപയോഗത്തിലും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ അന്തിമ അഭിപ്രായമായിട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നിരോധനത്തിന്റെ കാര്യത്തില്‍ എന്താണ് അഭിപ്രായമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. നിരോധനം പിന്‍വലിക്കണമെന്നാണ് താല്‍പ്പര്യമെന്നും ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഇത് അന്തിമ നിലപാടാണോയെന്ന് ചോദിച്ചപ്പോള്‍ ആണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായി കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
deshabhimani news
Labels:
കോടതി,
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)

ReplyDelete