ജോപ്പനില്‍മാത്രം കേസൊതുക്കുവാനാണ് നീക്കം. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ അഴിമതി നിരോധന കഴിഞ്ഞ സര്‍ക്കാര്‍ ഇൂതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ പരാതിയുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ സഭ താല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. വീണ്ടു ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം തുടന്നു. തുടര്‍ന്ന് ധനവിനിയോഗ ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കി സഭ പിരിയുകയായിരുന്നു.
ശ്രീധരന്‍നായരുടെരഹസ്യമൊഴി സംബന്ധിച്ച് സര്‍ക്കാറിനൊന്നും അറിയില്ലെന്നും രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശാലുമേനോനെ താന്‍ അന്യായമായി സഹായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന വാദം തന്നെയാണ് ഇന്നും തിരുവഞ്ചൂര്‍ സഭയില്‍ നടത്തിയത്. ക്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയ ശാലുമേനോനെ വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് അറസ്റ്റ് ചെയത്ത്. അറസ്റ്റിലാകുന്നതുവരെ ഒരു വ്യക്തിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാമെന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ശാലുവിനെതിരെ ശക്തമായ തെളിവുകളാണുള്ളത്. ശാലുവിന്റെ വീട്ടില്‍ 2 മിനിറ്റ് മാത്രമെ ചിലവഴിച്ചുള്ളൂവെന്നും വീണ്ടും തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോടതി കേസെടുത്ത വ്യക്തിയാണ് ശാലൂമേനോന്‍ എന്ന വസ്തുത തിരുവഞ്ചൂര്‍ മറച്ചു വെച്ചു.അതേസമയം ഒരുചാനലില്‍ ശ്രീധരന്‍നായരുടെ തുടര്‍ച്ചയായുള്ള അഭിമുഖങ്ങള്‍ വരുന്നതില്‍ സംശയമുണ്ടെന്നും കൈരളി പിപ്പിള്‍ ചാനലിന്റെ പേരെടുത്ത് പറയാതെ തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസ് ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തന്നെ പ്രതിയാക്കണമെന്ന പരാതിയില്‍ പേര് പിന്നീട് എഴുതിചേര്‍ത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ക്വാറി അസോസിയേഷന് വേണ്ടിയാണ് ശ്രീധരന്‍നായര്‍ തന്നെ വന്ന് കണ്ടിട്ടുള്ളത്. രണ്ട് തവണ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് വന്നത്. സോളാര്‍ വിവാദത്തില്‍ ഇപ്പോഴുള്ള പൊലീസ് അന്വേഷണം തന്നെ നടക്കും. സിബിഐ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ശ്രീധരന്‍നായരുടെ മൊഴി ഇപ്പോള്‍ കോടതിയിലാണ്. അത് എന്താണെന്ന് അറിയില്ല..എന്നാല്‍ അതെന്താണെന്ന് കൈരളി ടി വിക്കറിയാം അതും അന്വേഷിക്കണം.അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കേ പുനരാംരാംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയത് . തട്ടിപ്പിന് കൂട്ടുനിന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനും ശാലുമേനോനും ഒരുമിച്ചുള്ള ഫോട്ടോകളുടെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. മുമ്പില്ലാത്തവിധം കനത്ത സുരക്ഷയാണ് സിയമസഭക്ക് ചുറ്റും ഏര്‍പ്പെടുത്തിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ നിയമസഭാ കോംപ്ലക്സിന് വളരെ ദൂരെ തടയുകയും അവയ്ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. സുരക്ഷയടെ പേരിലാണ് ക്രമീകരണങ്ങള്‍ എന്നു പറയുന്നുണ്ടെങ്കിലും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളോടുള്ള പ്രതികാരനടപടിയാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അടിയന്തരാവസ്ഥയില്‍പോലും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊലീസ് സംവിധാനം മറികടന്ന്ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ സഭാവളപ്പില്‍ കടന്ന് കരിങ്കൊടി കാട്ടി. ഇയാളെ പൊലീസ് പിടികൂടി.
നിയമസഭയിലേക്ക് ഉജ്ജ്വല മഹിളാ മാര്‍ച്ച്
സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച് നടത്തി. അയ്യായിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നിയമസഭ കവാടത്തിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ മുതല്‍ നിയമസഭയ്ക്ക് ചുറ്റും കനത്ത സുരക്ഷ സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
എഐവൈഎഫ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. യൂത്ത്് കോണ്‍ഗ്രസ് ആക്രമണത്തില്‍ നിരവധി എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരുരെ അടുത്തേക്ക് പോകാനൊരുങ്ങിയ എംഎല്‍എമാരായ എ പ്രദീപ് കുമാറിനെയും വി എസ് സുനില്‍കുമാറിനെയും പൊലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.
deshabhimani
No comments:
Post a Comment