ശ്രീധരന്‍ നായരുടെ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പി എ ജോപ്പനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സരിതക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോപ്പനെ കണ്ട ദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ഈ ഉറപ്പിലാണ് സോളാര്‍ പദ്ധതിക്കുള്ള പണം കൈമാറിയതെന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍ തന്നെ പ്രതിയാക്കണമെന്ന ശ്രീധരന്‍ നായരുടെ പരാതിയില്‍ പേര് പിന്നീട് എഴുതിചേര്‍ത്തതാണെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
സോളാര്‍ വിവാദത്തില്‍ ഇപ്പോഴുള്ള പൊലീസ് അന്വേഷണം തന്നെ നടക്കും. സിബിഐ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ശ്രീധരന്‍നായരുടെ മൊഴി ഇപ്പോള്‍ കോടതിയിലാണ്. അത് എന്താണെന്ന് അറിയില്ല.എന്നാല്‍ അതെന്താണെന്ന് കൈരളി ടി വിക്കറിയാം അതും അന്വേഷിക്കണം.അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പിന്നീട് എഴുതിചേര്‍ത്തതാണോയെന്നത് ആദ്യം വിവാദമാക്കിയത് ജോപ്പന്റെ അഭിഭാഷകനായിരുന്നു. അങ്ങനെയല്ലെങ്കില്‍ ജോപ്പനല്ല മുഖ്യമന്ത്രിയാകും മുഖ്യപ്രതിയെന്നുമായിരുന്നു വാദം . പേര് പീന്നീട് എഴുതിചേര്‍ത്തതല്ലെന്നും ശ്രീധരന്‍ നായര്‍ വായിച്ചുകേട്ട് ഒപ്പിട്ട ഹര്‍ജി തന്നെയാണ് കോടതിയില്‍ ഹാജരാക്കിയെതെന്നുമുള്ള ശ്രീധരന്‍നായരുടെ അഭിഭാഷകന്റെ വിശദീകരണമാണ് കോടതി ശരിവച്ചിരുന്നത്. പേര് പിന്നീട് എഴുതിചേര്‍ത്തതാണെന്ന മട്ടില്‍ ശ്രീധരന്‍ നായരുടേതായി പറയുന്ന ഒരു കുറിപ്പും പുറത്തിറങ്ങിയിരുന്നു.
deshabhimani
No comments:
Post a Comment