Monday, July 8, 2013

മുഖ്യമന്ത്രിയുടെ കുടുംബത്തിനും സോളാര്‍ തട്ടിപ്പില്‍ ബന്ധം: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗത്തിനും സോളാര്‍ തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്‍കിയ ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രിയുടെ ബന്ധു മധ്യസ്ഥ ചര്‍ച്ച നടത്തി. പണം നഷ്ടപ്പെടില്ലെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ശ്രീധരന്‍ നായര്‍ പണം നല്‍കിയത്. എന്നാല്‍ തനിക്ക് ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

സോളാര്‍ പാനലുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിര്‍മ്മാണവും സാങ്കേതിക ഉപദേശങ്ങളും നല്‍കുന്ന സ്റ്റാര്‍ ഫ്ളേക് എന്ന കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്റ്റാര്‍ ഫ്ളേക്കിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരന്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനാണെന്നതിന്റെ തെളിവ് തന്റെ പക്കലുണ്ട്. ഉത്തര്‍പ്രദേശിലും തമിഴ്നാടിലും കമ്പനി വ്യാപകമായി സോളാര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണ് കമ്പനിയുടെ ചുമതല നിര്‍വ്വഹിക്കുന്നത്. സ്റ്റാര്‍ ഫ്ളേക്കിന്റെ ഇന്ത്യയിലെ ആസ്ഥാനം കോട്ടയമാണ്. സ്റ്റാര്‍ ഫ്ളേക്കിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment