സ്ത്രീകളെ മര്‍ദ്ദിക്കുന്ന കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ സംസ്കാരശൂന്യമായ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തിനാകെ അപമാനമുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയ്ക്കും തട്ടിപ്പിനുമെതിരെ സമരരംഗത്ത് വന്ന സ്ത്രീകളടക്കമുള്ള യുവജന പ്രവര്‍ത്തകരെ അതിഭീകരമായ ആക്രമിക്കുകയും മര്‍ദ്ദിച്ചവശരാക്കുകയുമാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം ചെയ്തത്.
ജനങ്ങളുടെ മുമ്പില്‍ തീര്‍ത്തും അപഹാസ്യരായിത്തീര്‍ന്ന യുഡിഎഫ് ഭരണക്കാതെ വെള്ളപൂശാന്‍വേണ്ടി അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘം. ഇത് കയ്യുംകെട്ടി നോക്കിയിരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതിനുത്തരവാദികളായ ഗുണ്ടാസംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും വിഎസ് പറഞ്ഞു.
deshabhimani
No comments:
Post a Comment