Saturday, October 2, 2010

കൊട്ടിഘോഷിച്ച പഞ്ചായത്തീരാജ്

പ്രാദേശിക ജനാധിപത്യം എന്ന ആശയത്തെ കോണ്‍ഗ്രസ് എങ്ങനെ കൈകാര്യം ചെയ്തു എന്നതിന് മറ്റൊരു ഉദാഹരണമാണ് രാജസ്ഥാന്റെ കഥ. പ്രധാനമന്ത്രി നെഹ്റു 1959ല്‍ രാജസ്ഥാനില്‍ 'പഞ്ചായത്തീരാജ്' ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനാധിപത്യവും പഞ്ചവല്‍സരപദ്ധതിയിലെ ഗ്രാമവികസനവും ഏകോപിപ്പിച്ചുള്ള പഞ്ചായത്തീരാജ് സംവിധാനം, ഇന്ത്യന്‍ ഗ്രാമങ്ങളിലാകെ പുതിയൊരു ഉണര്‍വ് ഉണ്ടാക്കുമെന്ന് കൊണ്ടുപിടിച്ച പ്രചരണം നടന്നു. പക്ഷെ, ഉദ്ഘാടനത്തെത്തുടര്‍ന്ന് അവിടെ ഒന്നുംതന്നെ ഉണ്ടായില്ല. പിന്നീട് തെരഞ്ഞെടുപ്പ് നടന്നത് 1981ലായിരുന്നു.

ത്രിപുരയുടെ തലസ്ഥാനനഗരത്തില്‍ കോണ്‍ഗ്രസ് കൊടികുത്തിവാണ കാലത്തൊന്നും മുനിസിപ്പല്‍ ജനാധിപത്യത്തിന് അവസരം നല്‍കിയില്ല. ഇടതുമുന്നണിയാണ് അവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. അഗര്‍ത്തല നഗരത്തിനപ്പുറത്തേക്കും ഈ മുന്നണി പ്രാദേശിക ജനാധിപത്യത്തെ വികസിപ്പിച്ചും ഗോത്രവിഭാഗങ്ങള്‍ക്കാകെ 'ഗോത്രവികസന കൌണ്‍സിലുകള്‍' രൂപപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഗോത്രങ്ങള്‍ ജനാധിപത്യ, സ്വാശ്രയവികസന പാതയില്‍ ആവേശകരമായി മുന്നേറി. വടക്കുകിഴക്കന്‍ ഗോത്രമേഖലയിലാകെ ഒരുകാലത്ത് ആഞ്ഞുവീശിയ 'നക്സലിസം' ത്രിപുരയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് സ്വീകാര്യമായില്ല. അവര്‍ മറ്റൊരു വികസനപാത കണ്ടെത്തിയിരുന്നു. ഈ പാഠം കോണ്‍ഗ്രസ് ഇന്നുവരെയും പഠിച്ചിട്ടില്ല. അതിന്റെ ഫലമാണ് അവര്‍ ഭരിച്ച സംസ്ഥാനങ്ങളിലെ ഇരുനൂറിലധികം ജില്ലകള്‍ നക്സലുകളുടെ - മാവോയിസ്റ്റുകളുടെ - പിടിയിലായതും, ഒരു സമകാല ആഭ്യന്തരപ്രശ്നമായി വളര്‍ന്നതും.

1988ല്‍ നടന്ന അഖിലേന്ത്യാ മേയര്‍ കോണ്‍ഫറന്‍സില്‍ എഴുപത്തിരണ്ട് മേയര്‍മാര്‍ പങ്കെടുക്കണമായിരുന്നു. എന്നാല്‍, മുപ്പത്തെട്ടുപേര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള കോര്‍പറേഷനുകളില്‍ തെരഞ്ഞെടുപ്പ് നടത്തി കൌണ്‍സിലുകളും മേയര്‍മാരും ഉണ്ടായിരിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ അവസരമൊരുക്കിയില്ല. ബോംബേ കോര്‍പറേഷനില്‍, ഏഴുവര്‍ഷം കഴിഞ്ഞ് 1992ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ 69 ലക്ഷം വോട്ടര്‍മാരുണ്ടായിരുന്നു. അത്ര വലിയ ഒരു സമൂഹത്തിനും പ്രാദേശിക ജനാധിപത്യം ഉറപ്പുചെയ്യുന്നതില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലായിരുന്നു.
(എം എസ്)

deshabhimani 02102010

1 comment:

  1. പ്രാദേശിക ജനാധിപത്യം എന്ന ആശയത്തെ കോണ്‍ഗ്രസ് എങ്ങനെ കൈകാര്യം ചെയ്തു എന്നതിന് മറ്റൊരു ഉദാഹരണമാണ് രാജസ്ഥാന്റെ കഥ. പ്രധാനമന്ത്രി നെഹ്റു 1959ല്‍ രാജസ്ഥാനില്‍ 'പഞ്ചായത്തീരാജ്' ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനാധിപത്യവും പഞ്ചവല്‍സരപദ്ധതിയിലെ ഗ്രാമവികസനവും ഏകോപിപ്പിച്ചുള്ള പഞ്ചായത്തീരാജ് സംവിധാനം, ഇന്ത്യന്‍ ഗ്രാമങ്ങളിലാകെ പുതിയൊരു ഉണര്‍വ് ഉണ്ടാക്കുമെന്ന് കൊണ്ടുപിടിച്ച പ്രചരണം നടന്നു. പക്ഷെ, ഉദ്ഘാടനത്തെത്തുടര്‍ന്ന് അവിടെ ഒന്നുംതന്നെ ഉണ്ടായില്ല. പിന്നീട് തെരഞ്ഞെടുപ്പ് നടന്നത് 1981ലായിരുന്നു.

    ReplyDelete