Wednesday, December 29, 2010

ബയോടെക്നോളജി കൊളോക്വിയം ജനു.12ന് കൊച്ചിയില്‍

കേരളത്തിലെ ബയോടെക്നോളജി വികസനസാധ്യതകള്‍ അന്വേഷിക്കുന്ന ഏകദിന ചര്‍ച്ചാസമ്മേളന (കൊളോക്വിയം)ത്തിന് കൊച്ചി വേദിയാകുന്നു. ബയോടെക്നോളജി വ്യവസായമേഖലയിലെ ഗവേഷണ വികസനാവശ്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വ്യവസായികളും ബയോടെക് വിദഗ്ധരും സംഗമിക്കുന്ന ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭം കേരള ബയോടെക്നോളജി കമീഷനും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. കലൂര്‍ ഐഎംഎ കവന്‍ഷന്‍ സെന്ററില്‍ ജനുവരി 12 നാണ് പരിപാടി. വ്യവസായപ്രതിനിധികള്‍ക്കും നയരൂപീകരണരംഗത്തെ പ്രമുഖര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരസ്പരം ആശയവിനിമയത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യംകൂടി കൊളോക്വിയത്തിനുണ്ടെന്ന് സിഎസ്ഇഎസ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.—ബയോടെക്നോളജി രംഗത്തെ ഗവേഷണഫലങ്ങള്‍ വ്യവസായരംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പരിശോധനയും നടക്കും. ഇതിനുള്ള സാധ്യതകളും പരിമിതികളും ചര്‍ച്ചചെയ്യും.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ധരും കൊളോക്വിയത്തിനെത്തുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി പ്രസിഡന്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഹോമി ‘ഭാഭാ പ്രൊഫസറുമായ ഡോ.എം വിജയന്‍ കൊളോക്വിയം ഉദ്ഘാടനംചെയ്യും. ഡോ. ജി പാക്കി റെഡ്ഡി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, അഗ്രി ബയോടെക് ഫൌണ്ടേഷന്‍, ഹൈദരാബാദ്—), ഡോ. ജോര്‍ജ് ജോ (സീനിയര്‍ അഡ്വൈസര്‍ കേന്ദ്ര ബയോടെക്നോളജി വകുപ്പ്). ഡോ. കെ ബി ശിവപ്രകാശ് (സിഒഒ, സമി ലാബ്), ഡോ. ഷാജി ജോര്‍ജ് (ഡയറക്ടര്‍, മിര്‍ ലൈഫ് സയന്‍സസ്), ഡോ. എം ഹരിദാസ് (ഡയറക്ടര്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോ സയന്‍സസ്, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ബെന്നി ആന്റണി (അര്‍ജുന അരോമാറ്റിക്സ്), ഡോ. ജി എം നായര്‍ (ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി, കേരള സര്‍വകലാശാല), ഡോ വി ജെ ഫിലിപ്പ്, ഡോ. യു ബിഷോര്‍ (ഡയറക്ടര്‍ യൂ ബയോ ടെക് സിസ്റ്റംസ്), ഡോ. എം വി ജോസഫ് (കോഴിക്കോട് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് കൊളോക്വിയം സംഘടിപ്പിക്കുന്നത്. മുഖ്യപ്രഭാഷണം, മറ്റു പ്രഭാഷണങ്ങള്‍, സംവാദം എന്നിവ ഉള്‍പ്പെട്ടതാണ് കൊളോക്വിയം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും ബ്രോഷറുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കാനും സൌകര്യം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിടി വ്യവസായരംഗത്തുള്ളവരും ശാസ്ത്രജ്ഞരും കൊളോക്വിയം കണ്‍വീനര്‍ ഡോ. എ സാബുവിനെ ബന്ധപ്പെടണം. ഫോണ്‍: 09995760629. ഇ-മെയില്‍: biotechkerala@gmail.com അല്ലെങ്കില്‍ drsasbu@gmail.com

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. കേരളത്തിലെ ബയോടെക്നോളജി വികസനസാധ്യതകള്‍ അന്വേഷിക്കുന്ന ഏകദിന ചര്‍ച്ചാസമ്മേളന (കൊളോക്വിയം)ത്തിന് കൊച്ചി വേദിയാകുന്നു. ബയോടെക്നോളജി വ്യവസായമേഖലയിലെ ഗവേഷണ വികസനാവശ്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വ്യവസായികളും ബയോടെക് വിദഗ്ധരും സംഗമിക്കുന്ന ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭം കേരള ബയോടെക്നോളജി കമീഷനും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസും (സിഎസ്ഇഎസ്) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. കലൂര്‍ ഐഎംഎ കവന്‍ഷന്‍ സെന്ററില്‍ ജനുവരി 12 നാണ് പരിപാടി. വ്യവസായപ്രതിനിധികള്‍ക്കും നയരൂപീകരണരംഗത്തെ പ്രമുഖര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പരസ്പരം ആശയവിനിമയത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യംകൂടി കൊളോക്വിയത്തിനുണ്ടെന്ന് സിഎസ്ഇഎസ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.—ബയോടെക്നോളജി രംഗത്തെ ഗവേഷണഫലങ്ങള്‍ വ്യവസായരംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പരിശോധനയും നടക്കും. ഇതിനുള്ള സാധ്യതകളും പരിമിതികളും ചര്‍ച്ചചെയ്യും.

    ReplyDelete