Wednesday, December 22, 2010

എന്‍ഡോസള്‍ഫാന്‍: ഒന്നുകൂടി പഠിക്കട്ടെയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എന്‍ഡോള്‍ഫാന്‍ നിരോധനം ആവശ്യമാണോയെന്ന പരിശോധനയ്ക്ക് വീണ്ടും പഠനസമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള സമിതിക്കു പകരമാണ് സംയുക്ത പഠനസമിതിയെ നിയോഗിക്കുകയെന്ന് കേന്ദ്രമന്ത്രിമാരായ ശരദ് പവാര്‍, ഗുലാംനബി ആസാദ്, കെ വി തോമസ് എന്നിവര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് വീണ്ടും പഠനസമിതി രൂപീകരിക്കുന്നത്. ഇനിയും പഠനം നടത്തേണ്ട ആവശ്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുകയാണ് വേണ്ടതെന്നുമുള്ള കേരളത്തിന്റെ ആവശ്യം യോഗം പരിഗണിച്ചില്ല. സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കുമെന്നും വ്യക്തമല്ല. ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധിയാകും സമിതിക്ക് നേതൃത്വം നല്‍കുക. പരിസ്ഥിതി, കൃഷി മന്ത്രാലയങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. സമിതി കാസര്‍കോട് സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് വിശദ പഠനത്തിനുശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുക.

കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണോ കാരണമെന്ന് ഇനിയും പഠിക്കേണ്ട ആവശ്യമില്ലെന്നും വരുംതലമുറകളെപ്പോലും ബാധിക്കുന്ന കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്നുമാണ് കേരളത്തിന്റെ പൊതുവികാരം. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പകരം വീണ്ടും വീണ്ടും പഠനമെന്ന പേരില്‍ നിരോധനം നീട്ടിക്കൊണ്ടുപോവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ കേന്ദ്രനിലപാട് താല്‍ക്കാലികമായെങ്കിലും തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് എഐസിസി പ്ളീനറി സമ്മേളനത്തിനിടെ കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ സോണിയഗാന്ധിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച കൃഷി-ആരോഗ്യമന്ത്രാലയങ്ങളുടെ ചര്‍ച്ച നടന്നത്.

deshabhimani 221210

2 comments:

  1. എന്‍ഡോള്‍ഫാന്‍ നിരോധനം ആവശ്യമാണോയെന്ന പരിശോധനയ്ക്ക് വീണ്ടും പഠനസമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള സമിതിക്കു പകരമാണ് സംയുക്ത പഠനസമിതിയെ നിയോഗിക്കുകയെന്ന് കേന്ദ്രമന്ത്രിമാരായ ശരദ് പവാര്‍, ഗുലാംനബി ആസാദ്, കെ വി തോമസ് എന്നിവര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് വീണ്ടും പഠനസമിതി രൂപീകരിക്കുന്നത്. ഇനിയും പഠനം നടത്തേണ്ട ആവശ്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുകയാണ് വേണ്ടതെന്നുമുള്ള കേരളത്തിന്റെ ആവശ്യം യോഗം പരിഗണിച്ചില്ല. സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കുമെന്നും വ്യക്തമല്ല. ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധിയാകും സമിതിക്ക് നേതൃത്വം നല്‍കുക. പരിസ്ഥിതി, കൃഷി മന്ത്രാലയങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തും. സമിതി കാസര്‍കോട് സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് വിശദ പഠനത്തിനുശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കുക.

    ReplyDelete
  2. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌസില്‍ നിയോഗിച്ച പുതിയ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച നയം തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനുള്ള നിരോധം അതുവരെ തുടരുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രശ്നം കേന്ദ്രശ്രദ്ധയില്‍ നേരത്തെതന്നെ പെട്ടിരുന്നു. അതിനാല്‍ 2006ല്‍ത്തന്നെ ഈ കീടിനാശിനിയുടെ ഉപയോഗം കേരളത്തില്‍ നിര്‍ത്തിവച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം കിട്ടാന്‍ കേരളസര്‍ക്കാര്‍ ട്രിബൂണലിനെ നിയമിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ആസിഫ് അലി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി കേന്ദ്ര കൃഷിമന്ത്രാലയം തയ്യാറാക്കിയ സത്യവാങ്മൂലം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ടി പിഎം ഇബ്രാഹിം ഖാനാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നേരത്തെ കേന്ദ്രം നിയോഗിച്ച വിവിധ വിദഗ്ധസമിതികള്‍ കണ്ടെത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പുതിയ സമിതിയുടെ പഠനം ആവശ്യമില്ലെന്ന് സിപിഐ എം അടക്കമുള്ള രാഷ്ട്രീയപാര്‍ടികളും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പാടെ തള്ളിയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

    ReplyDelete