Thursday, December 23, 2010

വിക്കിലീക്സ് ആഘാതം പഠിക്കാന്‍ സിഐഎ കര്‍മസേന

വാഷിങ്ടണ്‍: വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര സന്ദേശങ്ങള്‍ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചു പഠിക്കാന്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പ്രത്യേക കര്‍മസേനയെ നിയോഗിച്ചു. വിക്കിലീക്സ് പുറത്തുവിട്ട പതിനായിരക്കണക്കിനു നയതന്ത്ര സന്ദേശങ്ങള്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ എത്രകണ്ട് ബാധിച്ചിട്ടുണ്ടെന്നുള്ള കണക്കെടുപ്പിലാണ് അമേരിക്കന്‍ ചാരസംഘടന. വിക്കിലീക്സ് ടാസ്ക് ഫോഴ്സ് (ഡബ്ള്യുടിഎഫ്) എന്നായിരിക്കും പുതിയ സേന അറിയപ്പെടുക.

വിക്കിലീക്സ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട രേഖകള്‍ വിദേശരാജ്യങ്ങളുമായുള്ള അമേരിക്കയുടെയും പ്രത്യേകിച്ച് സിഐഎയുടെയും ബന്ധത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ടോ എന്ന് ഉടന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍മസേനയോട് സിഐഎ ഡയറക്ടര്‍ ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക വക്താവ് ജോര്‍ജ് ലിറ്റില്‍ വ്യക്തമാക്കി. രണ്ടു ഡസനോളം ഉദ്യോഗസ്ഥരാണ് കര്‍മസേനയിലുണ്ടാകുക. എന്നാല്‍, വിദേശ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം പരസ്പര താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാണെന്നും അതിനാല്‍ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഈ ബന്ധത്തെ സ്വാധീനിക്കില്ലെന്നും അമേരിക്കന്‍ വിദേശ വക്താവ് പി ജെ ക്രൌളി അവകാശപ്പെട്ടു.

ദേശാഭിമാനി 231210

4 comments:

  1. വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര സന്ദേശങ്ങള്‍ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചു പഠിക്കാന്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പ്രത്യേക കര്‍മസേനയെ നിയോഗിച്ചു. വിക്കിലീക്സ് പുറത്തുവിട്ട പതിനായിരക്കണക്കിനു നയതന്ത്ര സന്ദേശങ്ങള്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ എത്രകണ്ട് ബാധിച്ചിട്ടുണ്ടെന്നുള്ള കണക്കെടുപ്പിലാണ് അമേരിക്കന്‍ ചാരസംഘടന. വിക്കിലീക്സ് ടാസ്ക് ഫോഴ്സ് (ഡബ്ള്യുടിഎഫ്) എന്നായിരിക്കും പുതിയ സേന അറിയപ്പെടുക.

    ReplyDelete
  2. വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചയെ മാന്‍ ഓഫ് ദ ഇയര്‍ ആയി ഫ്രഞ്ച് പത്രം ലേ മൊണ്ടെ തെരഞ്ഞെടുത്തു. വിക്കിലീക്ക്സിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട അഞ്ചുപത്രങ്ങളിലൊന്നാണിത്. 56 ശതമാനം വോട്ടോടെ പത്രത്തിന്റെ വരിക്കാരാണ് അസാഞ്ചയെ തെരഞ്ഞെടുത്തത്. നോബല്‍ സമ്മാനജേതാവ് ലിയു സിയാബോക്ക് 22 ശതമാനവും അമേരിക്കന്‍ ഫേസ് ബുക്ക് പ്രസിഡന്റ് മാര്‍ക്ക് സ്യൂക്ക്ബര്‍ഗിന് 6.9 ശതമാനവും വോട്ട് കിട്ടി. ടൈം മാഗസിന്റെ പെഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം സ്യൂക്ക്ബര്‍ഗിനായിരുന്നു.

    ReplyDelete
  3. Kerala Press Club

    SANTHWANAM PRESS CLUB

    VARTHA Sunil N B Leader

    Manager:

    ReplyDelete