Thursday, December 30, 2010

ജയിലില്‍ നിന്നുള്ള കൃഷ്ണപിള്ളയുടെ കത്തുകള്‍ പുരാവസ്തുവകുപ്പില്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് എഴുതിയ കത്തുകള്‍ പുരാവസ്തു വകുപ്പിന്റെ രേഖകളില്‍. ധനമന്ത്രി തോമസ് ഐസക് എഴുതുന്ന 'ആലപ്പുഴയിലെ വര്‍ഗസമരങ്ങള്‍' എന്ന പുസ്തകത്തിനുവേണ്ടി ചരിത്രരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രധാനമായ ഈ കത്തുകള്‍ കണ്ടെടുത്തത്. ജയിലില്‍ തടവുകാരനായി കഴിയവേ കോഴിക്കോട് മാതൃഭൂമിയിലെ കെ മാധവനാര്‍ക്ക് 1117 തുലാം 16ന് അയച്ചതാണ് ഒരു കത്ത്. വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചുതരണം എന്ന് അഭ്യര്‍ഥിച്ച് എഴുതിയ കത്ത് ഉന്നത പൊലീസ് അധികാരികള്‍ കാണുകയും ആവശ്യം പരിഗണനാര്‍ഹമെന്ന് കണ്ട് അയക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഇക്കാര്യവും രേഖയില്‍ പറയുന്നുണ്ട്.

കൃഷ്ണപിള്ളയെ 1941ല്‍ തിരുവിതാംകൂര്‍ നിയമസംരക്ഷണാര്‍ഥം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായിരുന്നു. ഇത് സംബന്ധിച്ച ഫയലിലെ കുറിപ്പ് പ്രകാരം, സെന്‍ട്രല്‍ ജയിലിലുണ്ടായ ചെറിയൊരു ലഹളയെ തുടര്‍ന്ന് കൃഷ്ണപിള്ളയെ കാര്‍മാര്‍ഗം നാഗര്‍കോവിലിനടുത്തുള്ള എടലക്കുടി പൊലീസ് ലോക്കപ്പിലേക്ക് മാറ്റി. '41 ഒക്ടോബറില്‍ നാഗര്‍കോവില്‍ ആശുപത്രിയില്‍ കൃഷ്ണപിള്ളയെ പ്രവേശിപ്പിച്ചതായും രേഖയില്‍ പറയുന്നു. ജയിലില്‍നിന്ന് കോഴിക്കോട്ടുള്ള സെര്‍വെന്റ്്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലെ വി ആര്‍ നായനാര്‍ക്ക് എഴുതിയതാണ് രണ്ടാമത്തെ കത്ത്. ഈ കത്ത് ഉള്‍പ്പെടുത്തി തോമസ് ഐസക്കിന്റെ 23-ാമത്തെ പുസ്തകം അടുത്ത പുന്നപ്ര വയലാര്‍ വാരാചരണത്തോടനുബന്ധിച്ച് പ്രകാശനംചെയ്യും.

deshabhimani 301210

1 comment:

  1. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ള തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് എഴുതിയ കത്തുകള്‍ പുരാവസ്തു വകുപ്പിന്റെ രേഖകളില്‍. ധനമന്ത്രി തോമസ് ഐസക് എഴുതുന്ന 'ആലപ്പുഴയിലെ വര്‍ഗസമരങ്ങള്‍' എന്ന പുസ്തകത്തിനുവേണ്ടി ചരിത്രരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സുപ്രധാനമായ ഈ കത്തുകള്‍ കണ്ടെടുത്തത്. ജയിലില്‍ തടവുകാരനായി കഴിയവേ കോഴിക്കോട് മാതൃഭൂമിയിലെ കെ മാധവനാര്‍ക്ക് 1117 തുലാം 16ന് അയച്ചതാണ് ഒരു കത്ത്. വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചുതരണം എന്ന് അഭ്യര്‍ഥിച്ച് എഴുതിയ കത്ത് ഉന്നത പൊലീസ് അധികാരികള്‍ കാണുകയും ആവശ്യം പരിഗണനാര്‍ഹമെന്ന് കണ്ട് അയക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഇക്കാര്യവും രേഖയില്‍ പറയുന്നുണ്ട്.

    ReplyDelete