Monday, December 27, 2010

അസാഞ്ചെയുടെ ആത്മകഥയ്ക്ക്15ലക്ഷം ഡോളര്‍

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ എഴുതുന്ന ആത്മകഥയ്ക്ക് പ്രതിഫലമായി പ്രസാധകരില്‍നിന്ന് 15 ലക്ഷം ഡോളര്‍ ലഭിക്കും. ആത്മകഥ എഴുതാന്‍ ആഗ്രഹമില്ലെങ്കിലും തനിക്കെതിരായ കേസുകള്‍ നേരിടാനും വിക്കിലീക്സ് മുന്നോട്ടുകൊണ്ടുപോകാനും പണം ആവശ്യമുള്ളതുകൊണ്ട് ഇതിന് തുനിയുകയാണെന്ന് അസാഞ്ചെ പറഞ്ഞു. അമേരിക്കയില്‍ അസാഞ്ചെയുടെ ആത്മകഥയുടെ പ്രസാധകന്‍ ആല്‍ഫ്രഡ് എ നോഫ് ആണ്. ബ്രിട്ടനില്‍ കാനോഗേറ്റാണ് പ്രസാധകര്‍. മറ്റു രാജ്യങ്ങളിലെ പ്രസാധകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് 15 ലക്ഷം ഡോളര്‍് ലഭിക്കുക. സ്വീഡനില്‍ കെട്ടിച്ചമച്ച മാനഭംഗക്കേസിന്റെ പേരില്‍ ലണ്ടനില്‍ അറസ്റിലായ അസാഞ്ചെയ്ക്ക് ജാമ്യം ലഭിക്കാന്‍ രണ്ടുലക്ഷം പൌണ്ട് കെട്ടിവയ്ക്കേണ്ടിവന്നിരുന്നു. വിക്കിലീക്സിന്റെ അനുഭാവികള്‍ പണം നല്‍കുന്നത് തടയാന്‍ പ്രമുഖ ധനകാര്യസ്ഥാപനങ്ങളെ അമേരിക്ക ചട്ടംകെട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അസാഞ്ചെ ധനസമാഹാരണത്തിനുവേണ്ടി പുസ്തകം എഴുതുന്നത്. അമേരിക്കയുടെ യുദ്ധ-നയതന്ത്രരഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെതുടര്‍ന്നാണ് അസാഞ്ചെ ഭീഷണിയും സാമ്പത്തിക ഉപരോധവും നേരിടുന്നത്.

ദേശാഭിമാനി 271210

1 comment:

  1. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ എഴുതുന്ന ആത്മകഥയ്ക്ക് പ്രതിഫലമായി പ്രസാധകരില്‍നിന്ന് 15 ലക്ഷം ഡോളര്‍ ലഭിക്കും. ആത്മകഥ എഴുതാന്‍ ആഗ്രഹമില്ലെങ്കിലും തനിക്കെതിരായ കേസുകള്‍ നേരിടാനും വിക്കിലീക്സ് മുന്നോട്ടുകൊണ്ടുപോകാനും പണം ആവശ്യമുള്ളതുകൊണ്ട് ഇതിന് തുനിയുകയാണെന്ന് അസാഞ്ചെ പറഞ്ഞു

    ReplyDelete