കേന്ദ്രത്തില്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ?
കൊച്ചി: കൊച്ചിയില്‍ ചൊവ്വാഴ്ച നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനഭാരവാഹി തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കും. പട്ടികജാതിവനിതകള്‍ക്ക് സംവരണംചെയ്ത ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ക്ക് സ്ഥാനാര്‍ഥികളില്ല. വനിതകള്‍ക്ക് (ജനറല്‍) സംവരണംചെയ്ത രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഒരാളെ മത്സരിപ്പിച്ചപ്പോള്‍ ഐ ഗ്രൂപ്പ് ആരെയും രംഗത്തിറക്കിയില്ല. സ്വന്തമായി ഒരു യുവതി മത്സരിക്കുന്നുണ്ടെങ്കിലും മാനദണ്ഡം അനുസരിച്ച് കുറഞ്ഞവോട്ട് കിട്ടാനിടയില്ല. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാലും പത്തംഗ സംസ്ഥാനസമിതിയില്‍ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഉറപ്പായി.
ഇരുവിഭാഗവും തിങ്കളാഴ്ച കൊച്ചിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപംനല്‍കി. ഐ ഗ്രൂപ്പ് മുന്‍ പ്രസിഡന്റ് എം ലിജുവിനെയും (ചിഹ്നം- ടോര്‍ച്ച്)എ ഗ്രൂപ്പ് വിഷ്ണുനാഥ് എംഎല്‍എയുമാണ് (ടൂത്ത്ബ്രഷ്) പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പാണെങ്കിലും കൊച്ചിയില്‍ തമ്പടിച്ച കോണ്‍ഗ്രസ് നേതാക്കളാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വിവിധ ബ്ളോക്കില്‍നിന്ന് തെരഞ്ഞെടുത്ത 2800 പേര്‍ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ ബ്ളോക്ക്തലത്തിലും ഭാരവാഹിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട 1710 പേര്‍ക്കു മാത്രമാണ് വോട്ടവകാശം. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റും രണ്ടാമന്‍ വൈസ് പ്രസിഡന്റും തുടര്‍ന്ന് കൂടുതല്‍ വോട്ട് കിട്ടുന്ന എട്ടു പേര്‍ ജനറല്‍സെക്രട്ടറിമാരുമാകുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ നാലു ജനറല്‍സെക്രട്ടറിസ്ഥാനങ്ങള്‍ സംവരണമാണ്. പക്ഷെ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ കുറഞ്ഞത് 20 വോട്ടെങ്കിലും കിട്ടണം. അതിനാല്‍ മറ്റുള്ള സ്ഥാനാര്‍ഥികളെ ബലികൊടുത്തും പരമാവധി വോട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് സമാഹരിക്കാനാണ് ഇരു ഗ്രൂപ്പും തീരുമാനിച്ചിട്ടുള്ളത്. വോട്ട് വിജഭിച്ചുപോകാതിരിക്കാന്‍ ഐ വിഭാഗം ലിജുവിനെ കൂടാതെ അസീന്‍ ബെന്‍ മാത്യു, മാത്യു കുഴല്‍നാടന്‍ എന്നിവരെ മാത്രമാണ് മത്സരിപ്പിക്കുന്നത്. എ വിഭാഗം വിഷ്ണുനാഥിനെ കൂടാതെ വി ടി ബലറാം, മനോജ് മൂത്തേടന്‍, ജെബി മേത്തര്‍, ശിവരാമന്‍ (എസ്സി സംവരണം) എന്നീ നാലുപേരെയും മത്സരിപ്പിക്കുന്നു. രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ രജിസ്ട്രേഷന്‍. ഉച്ചയ്ക്കുശേഷമാകും തെരഞ്ഞെടുപ്പ്.
ദേശാഭിമാനി 211210
കേന്ദ്രത്തില്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ?
ReplyDeleteകൊച്ചി: കൊച്ചിയില്‍ ചൊവ്വാഴ്ച നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനഭാരവാഹി തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കും. പട്ടികജാതിവനിതകള്‍ക്ക് സംവരണംചെയ്ത ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ക്ക് സ്ഥാനാര്‍ഥികളില്ല. വനിതകള്‍ക്ക് (ജനറല്‍) സംവരണംചെയ്ത രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഒരാളെ മത്സരിപ്പിച്ചപ്പോള്‍ ഐ ഗ്രൂപ്പ് ആരെയും രംഗത്തിറക്കിയില്ല. സ്വന്തമായി ഒരു യുവതി മത്സരിക്കുന്നുണ്ടെങ്കിലും മാനദണ്ഡം അനുസരിച്ച് കുറഞ്ഞവോട്ട് കിട്ടാനിടയില്ല. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാലും പത്തംഗ സംസ്ഥാനസമിതിയില്‍ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഉറപ്പായി.