Wednesday, December 22, 2010

കേന്ദ്രത്തിലിപ്പിടി, കേരളത്തിലപ്പിടി

ഉള്ളിവില മൂന്നാഴ്ചത്തേക്ക് കുറയില്ലെന്ന് കേന്ദ്രം


ഉള്ളിവില മൂന്നാഴ്ചത്തേക്ക് കുറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കുശേഷം വില കുറയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യമന്ത്രി ശരദ് പവാര്‍ പറഞ്ഞു. മൂന്നുദിവസംകൊണ്ട് ഉള്ളവില ഇരട്ടിയിലധികമായി കുതിച്ച സാഹചര്യത്തില്‍ ജനുവരി 15 വരെയാണ് കയറ്റുമതി നിരോധിച്ചത്. നവംബറിലെ കാലംതെറ്റിയ മഴയാണ് ഉള്ളിക്കൃഷിക്ക് തിരിച്ചടിയായതെന്നും ഇതാണ് വിലക്കയറ്റത്തിനു കാരണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, പൂഴ്ത്തിവയ്പും ഊഹക്കച്ചവടവുമാണ് ഉള്ളിവില പൊടുന്നനെ കുതിച്ചുയരാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

മഹാരാഷ്ട്രയും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളി വീണ്ടും വിപണിയിലെത്താന്‍ ഒരുമാസം കഴിയുമെന്നും ഫെബ്രുവരിയോടെ മാത്രമേ വിലയില്‍ മാറ്റമുണ്ടാകൂവെന്നുമാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്. അതിനിടെ, അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍നിന്ന് 13 ട്രക്ക് ഉള്ളി വടക്കന്‍ സംസ്ഥാനങ്ങളിലെത്തി. ലുധിയാന, അമൃത്സര്‍, ജലന്ധര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള വിതരണത്തിന് അഞ്ച് ഇന്ത്യന്‍ ഇറക്കുമതിക്കാരാണ് ഉള്ളി എത്തിച്ചത്. വിലക്കയറ്റത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനാണിത്. കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലും പാകിസ്ഥാനിലേക്ക് ഇന്ത്യ ഉള്ളി കയറ്റുമതിചെയ്തിരുന്നു. അതേസമയം, ഡല്‍ഹിയില്‍ മൊത്തവിപണിയില്‍ ഉള്ളിയുടെ ലഭ്യത ചൊവ്വാഴ്ച 20 ശതമാനം കുറഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞെങ്കിലും വില മാറ്റമില്ലാതെ തുടരുകയാണ്.

കേരള സര്‍ക്കാര്‍ വിലക്കയറ്റത്തിനെതിരെ ചെയ്യുന്നതും വായിക്കാം 

വിലക്കയറ്റം: ആശ്വാസം പകരാന്‍ 250 കോടി


 ദേശാഭിമാനി 221210

1 comment:

  1. ഉള്ളിവില മൂന്നാഴ്ചത്തേക്ക് കുറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ മൂന്നാഴ്ചയ്ക്കുശേഷം വില കുറയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യമന്ത്രി ശരദ് പവാര്‍ പറഞ്ഞു. മൂന്നുദിവസംകൊണ്ട് ഉള്ളവില ഇരട്ടിയിലധികമായി കുതിച്ച സാഹചര്യത്തില്‍ ജനുവരി 15 വരെയാണ് കയറ്റുമതി നിരോധിച്ചത്. നവംബറിലെ കാലംതെറ്റിയ മഴയാണ് ഉള്ളിക്കൃഷിക്ക് തിരിച്ചടിയായതെന്നും ഇതാണ് വിലക്കയറ്റത്തിനു കാരണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, പൂഴ്ത്തിവയ്പും ഊഹക്കച്ചവടവുമാണ് ഉള്ളിവില പൊടുന്നനെ കുതിച്ചുയരാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

    ReplyDelete