Wednesday, December 29, 2010

9 കോടി ക്ഷീരകര്‍ഷകര്‍ വഴിയാധാരമാകും

കൊല്‍ക്കത്ത: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പിട്ട കരാര്‍പ്രകാരം പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നത് ഒമ്പതുകോടി ക്ഷീരകര്‍ഷകരുടെ ജീവിതം തകര്‍ക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കെതിരെ ശക്തിയായ പ്രതിഷേധം ഉയരണമെന്ന് കിസാന്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അമേരിക്ക ക്ഷീരമേഖലയ്ക്ക് വന്‍ സബ്സിഡി നല്‍കുന്നുണ്ട്. അവിടെനിന്ന് ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളോടു മത്സരിക്കാന്‍ കഴിയാതെ ഇന്ത്യന്‍ ക്ഷീരമേഖല തകരും. ക്ഷീരമേഖലയില്‍ ഏഴരകോടിയും സ്ത്രീകളാണ്. ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഇന്ത്യയില്‍ കൂടുതല്‍. സഹകരണമേഖലയുമായും സ്വയം സഹായസംഘങ്ങളുമായും ബന്ധപ്പെട്ട യൂണിറ്റുകള്‍ പ്രതിസന്ധിയിലാകും. മാട്ടിറച്ചി ചേര്‍ന്ന കാലിത്തീറ്റ തിന്നു വളരുന്ന അമേരിക്കയിലെ കന്നുകാലികളില്‍നിന്ന് ലഭിക്കുന്ന ക്ഷീരോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നത് ഉചിതമല്ലെന്നും തല്‍ക്കാലം ഇറക്കുമതി വേണ്ടെന്നുമാണ് കൃഷി മന്ത്രാലയത്തിന്റെ നിലപാട്. മതപരമായ കാരണങ്ങളാണ് ഈ നിലപാടിനുള്ള പ്രേരണ. ഒമ്പതുകോടി കര്‍ഷകരുടെ ജീവല്‍പ്രശ്നം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ മന്ത്രാലയത്തിന് കഴിയാത്തത് വിചിത്രമാണ്.

വിത്ത്, കാര്‍ഷികസേവനങ്ങള്‍ ബഹുരാഷ്ട്ര അഗ്രി ബിസിനസ് കമ്പനികളില്‍നിന്ന് ലഭ്യമാക്കാനുള്ള കരാറുകളിലും ഒപ്പിട്ടിട്ടുണ്ട്. പാവപ്പെട്ട കര്‍ഷകര്‍ക്ക് ഈ സേവനങ്ങളും വിത്തുകളും താങ്ങാനാവില്ല. നിത്യഹരിത വിപ്ളവത്തിന്റെ പേരുപറഞ്ഞ് ഇന്ത്യന്‍ കാര്‍ഷികമേഖലയെ ബഹുരാഷ്ട്രക്കമ്പനികളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുത്ത് കാര്‍ഷികമേഖലയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കിസാന്‍സഭ വിലയിരുത്തി. ആസിയന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ എന്നെന്നേക്കുമായി തകര്‍ക്കും. വിലകുറഞ്ഞ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ നിറയും. ഇപ്പോള്‍ത്തന്നെ ന്യായവില ലഭിക്കാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ ജീവിതം ദുരിതമയമാകുമെന്നും കൌണ്‍സില്‍ വിലയിരുത്തി. ചൊവ്വാഴ്ച ഹരേകൃഷ്ണ കോനാര്‍ സ്മാരക മന്ദിരത്തില്‍ ആരംഭിച്ച കൌണ്‍സില്‍ യോഗത്തില്‍ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. ജ്യോതിബസു അടക്കമുള്ള നേതാക്കളുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കൌണ്‍സില്‍ വ്യാഴാഴ്ച സമാപിക്കും.
(വി ജയിന്‍)

ദേശാഭിമാനി 291210

1 comment:

  1. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പിട്ട കരാര്‍പ്രകാരം പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നത് ഒമ്പതുകോടി ക്ഷീരകര്‍ഷകരുടെ ജീവിതം തകര്‍ക്കുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കെതിരെ ശക്തിയായ പ്രതിഷേധം ഉയരണമെന്ന് കിസാന്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

    ReplyDelete