ഫിഷറീസ് സര്‍വകലാശാല ബില്ലിന് നിയമസഭ വ്യാഴാഴ്ച അംഗീകാരം നല്‍കിയതോടെ പനങ്ങാട് ഫിഷറീസ് കോജേജ് രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വകലാശാലയാകും. രാജ്യാന്തര മത്സ്യ, സമുദ്രശാസ്ത്ര ഗവേഷണരംഗങ്ങളില്‍ സംസ്ഥാനത്തിന് ഉന്നത സ്ഥാനമാണ് ഇതുവഴി നേടാനാകുക. അന്താരാഷ്ട്രനിലവാരത്തിലുള്ള സര്‍വകലാശാലയാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോളേജില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം 200ല്‍നിന്ന് രണ്ടായിരമാകും. 15 ശതമാനം സീറ്റ് മത്സ്യത്തൊഴിലാളി മേഖലയ്ക്കായി സംവരണംചെയ്യും. ഫിഷറീസ് സയന്‍സില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളും കാലാവസ്ഥാവ്യതിയാനത്തില്‍ ഒരു കോഴ്സുമാണ് പനങ്ങാട് ഫിഷറീസ് കോളേജിലുള്ളത്. സര്‍വകലാശാലയാകുന്നതോടെ മറ്റു കോഴ്സുകളും ആരംഭിക്കും.
മത്സ്യകയറ്റുമതിയില്‍ സ്പെഷലൈസേഷനോടെ ആരംഭിക്കുന്ന എംബിഎ എക്സ്പോര്‍ട്ട് മാനേജ്മെന്റും ഫിഷറീസ് ടെക്നോജളിയില്‍ എംടെക്കും വിദേശരാജ്യങ്ങളിലുള്‍പ്പെടെ വന്‍ തൊഴില്‍സാധ്യതകളാണ് തുറക്കുക. ഫുഡ് ടെക്നോളജിയില്‍ കോഴ്സ് ആരംഭിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. വിഴിഞ്ഞം തിരുവല്ലത്ത് 10 ഏക്കര്‍ സ്ഥലത്ത് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റര്‍ ആരംഭിക്കും. മലബാറില്‍ സെന്ററിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഫിഷറീസ് കോളേജ് ഡീന്‍ ഡോ. സി മോഹനകുമാരന്‍നായര്‍ പറഞ്ഞു. ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി സ്റ്റുഡന്റ്, ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍മാത്രമാണ് രാജ്യത്ത് ഈ മേഖലയില്‍ നിലവിലുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രം. സമുദ്രശാസ്ത്ര ഗവേഷണരംഗത്ത് ഏഷ്യയില്‍ മികച്ച സൌകര്യങ്ങള്‍ കുറവാണ്. സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ രംഗത്തെ അന്താരാരാഷ്ട്ര ശദ്ധാകേന്ദ്രമാകാനൊരുങ്ങുകയാണ് കേരളം. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യബന്ധന സാധ്യതകളും ഇവിടെ പഠനവിഷയമാകും. ഉല്‍പ്പാദന വര്‍ധനയ്ക്കും ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള പഠനങ്ങളും സര്‍വകലാശാലയ്ക്കു കീഴില്‍ വരുന്നതോടെ കയറ്റുമതിസാധ്യതകള്‍ വര്‍ധിക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം, സമുദ്രമത്സ്യ കയറ്റുമതി വികസനസ്ഥാപനം, ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് എന്നിവയുടെ ആസ്ഥാനം കൊച്ചിയാണെന്നതും സര്‍വകലാശാലയ്ക്ക് അനുകൂല ഘടകങ്ങളാണ്. കേന്ദ്രം പ്രഖ്യാപിച്ച മറൈന്‍ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനവും കൊച്ചിയാണ്.
deshabhimani 311210

ReplyDelete