ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് രാജ്യമാകെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ 250 കോടി രൂപയുടെ നിത്യോപയോഗസാധനങ്ങള്‍ സപ്ളൈകോയും കണ്‍സ്യൂമര്‍ഫെഡും വിപണിയിലെത്തിക്കും. സപ്ളൈകോയുടെ വിപണനകേന്ദ്രങ്ങളില്‍ 16 രൂപയ്ക്ക് ഒന്നാംതരം അരി ബുധനാഴ്ചമുതല്‍ ലഭിക്കും. ക്രിസ്മസ് കാലത്ത് 200 കോടിയുടെ നിത്യോപയോഗസാധനങ്ങളാണ് സപ്ളൈകോ വിപണിയിലിറക്കുക. 20 കോടിയുടെ ക്രിസ്മസ് വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. 10 മുതല്‍ 65 ശതമാനംവരെ വിലക്കുറവിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുക. നിലവിലുള്ള 1370 വിപണനകേന്ദ്രത്തിനു പുറമെ താലൂക്കുതലത്തില്‍ 56 പ്രത്യേക ക്രിസ്മസ് ബസാര്‍ സപ്ളൈകോ തുറന്നിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം പുത്തരിക്കണ്ടത്തെ ബസാര്‍ ജനുവരി രണ്ടുവരെ പ്രവര്‍ത്തിക്കും, മറ്റുള്ളവ ഡിസംബര്‍ 24 വരെയും.
കിലോയ്ക്ക് 21 രൂപ നിരക്കില്‍ വിറ്റിരുന്ന സോര്‍ട്ടക്സ് അരിയാണ് 16 രൂപ നിരക്കില്‍ ബുധനാഴ്ചമുതല്‍ നല്‍കുക. മട്ട, പച്ചരി, ബോധന ഇനങ്ങള്‍ക്കാണ് സബ്സിഡിയുള്ളത്. പൊതുവിപണിയില്‍ 26-27 രൂപയാണ് ഇതിന്റെ വില. കാര്‍ഡ് ഒന്നിന് അഞ്ചു കിലോയാണ് നല്‍കുക. നാലായിരം ട അരി സ്റോക്കുചെയ്തിട്ടുണ്ട്. കൂടാതെ 25 രൂപയ്ക്ക് പഞ്ചസാരയും ലഭ്യമാണ്. കസ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ 1983 വിപണനമേളകളാണ് സഹകരണവകുപ്പ് ആരംഭിച്ചത്. 20 കോടിയുടെ നിത്യോപയോഗസാധനങ്ങള്‍ വില്‍ക്കുമ്പോള്‍ എട്ടു കോടിയുടെ ആശ്വാസംജനങ്ങളില്‍ എത്തും. 23 ഇനം നിത്യോപയോഗസാധനങ്ങള്‍് കണ്‍സ്യൂമര്‍ഫെഡ് എത്തിക്കും. തിങ്കളാഴ്ചവരെ 11.45 കോടിയുടെ വില്‍പ്പനയാണ് സഹകരണവിപണിയില്‍ നടന്നത്.
പെട്രോളിനു പിന്നാലെ ഡീസലിന്റെ വിലയും വര്‍ധിക്കുന്നതോടെ വാടക കൂട്ടുമെന്ന് ലോറി ഉടമകള്‍ അറിയിച്ചിട്ടുണ്ട്. 85 ശതമാനം നിത്യോപയോഗസാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാണ് ഇത് ഏറെ ദോഷംചെയ്യുക. സവാളയുടെ വില 80 രൂപവരെയെത്തി. മറ്റു സാധനങ്ങള്‍ക്കും തീവിലാണ്. റിലയന്‍സുപോലുള്ള കുത്തകകള്‍ കൃഷിക്കാരില്‍നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതും വില ഉയരാന്‍ ഇടയാക്കുന്നു. രാജ്യമാകെ വന്‍തോതില്‍ വില ഉയരുമ്പോള്‍ കേരളത്തില്‍ വിലക്കയറ്റത്തിന്റെ തോതു കുറവാണെന്ന് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ലേബര്‍ ബ്യൂറോയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 20 സംസ്ഥാനങ്ങളുടെ നവംബറിലെ കണക്കുപ്രകാരം വിലനിയന്ത്രണത്തില്‍ കേരളത്തിനു മുന്നിലായി നാലു സംസ്ഥാനം മാത്രമേയുള്ളൂ. 554 ആണ് കേരളത്തിന്റെ സൂചിക. ഉല്‍പ്പാദക സംസ്ഥാനങ്ങളായ ഹരിയാന (634), ആന്ധ്ര (586), ഉത്തര്‍പ്രദേശ് (560) എന്നിവയുടെയെല്ലാം സൂചിക കേരളത്തേക്കാള്‍ ഉയര്‍ന്നതാണ്.
(ആര്‍ സാംബന്‍)
ദേശാഭിമാനി 221210

ReplyDelete