Tuesday, December 28, 2010

ബിനായക് സെന്നിനെ മോചിപ്പിക്കുക: നോം ചോംസ്കി

മാവോയിസ്റുകളെ സഹായിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തിന്റെ അപ്പീലില്‍ ഉടന്‍ വാദംകേള്‍ക്കണമെന്നും വിഖ്യാത ചിന്തകന്‍ നോം ചോംസ്കിയടക്കം എണ്‍പതോളം പണ്ഡിതര്‍ ആവശ്യപ്പെട്ടു. സെന്‍ ഒരിക്കലും ആക്രമണത്തില്‍ ഏര്‍പ്പെടുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് റൊമില ഥാപ്പര്‍, പ്രഭാത് പട്നായിക്, അശോക് മിത്ര, മുഷിറുള്‍ ഹസന്‍ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

നക്സല്‍ പ്രവര്‍ത്തകന്‍ നാരായ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരന്‍ പിയുഷ് ഗുഹ എന്നിവര്‍ക്കൊപ്പമാണ് ബിനായക് സെന്നിന് വെള്ളിയാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാവോയിസ്റുകളുമായി ചേര്‍ന്ന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നിഗമനത്തിലാണ് വിധി. ജയിലിലായിരുന്ന സന്യാലിന്റെ സന്ദേശങ്ങള്‍ മാവോയിസ്റുകള്‍ക്ക് എത്തിച്ചിരുന്നത് ബിനായക് സെന്നായിരുന്നെന്നും കോടതി വിലയിരുത്തി. സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാന്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ ഇന്റര്‍നെറ്റിലൂടെ ഒപ്പുശേഖരണം തുടങ്ങി. 3500 പേര്‍ ഒപ്പിട്ടു. ഛത്തീസ്ഗഢില്‍ മാവോയിസ്റുകളെ സെന്‍ സഹായിച്ചതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

അതിനിടെ, സെന്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന വിധി അപഹാസ്യവും അസ്വീകാര്യവുമാണെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ അഭിപ്രായപ്പെട്ടു. പൌരസ്വാതന്ത്ര്യം അപകടത്തിലാകുന്നതു തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിനായക് സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിവിധ സംഘടനകള്‍ പ്രകടനം നടത്തി. അരുന്ധതി റോയ്, സ്വാമി അഗ്നിവേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശാഭിമാനി 281210

1 comment:

  1. മാവോയിസ്റുകളെ സഹായിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കണമെന്നും അദ്ദേഹത്തിന്റെ അപ്പീലില്‍ ഉടന്‍ വാദംകേള്‍ക്കണമെന്നും വിഖ്യാത ചിന്തകന്‍ നോം ചോംസ്കിയടക്കം എണ്‍പതോളം പണ്ഡിതര്‍ ആവശ്യപ്പെട്ടു. സെന്‍ ഒരിക്കലും ആക്രമണത്തില്‍ ഏര്‍പ്പെടുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് റൊമില ഥാപ്പര്‍, പ്രഭാത് പട്നായിക്, അശോക് മിത്ര, മുഷിറുള്‍ ഹസന്‍ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete