നരകത്തിലേക്ക് ഒരു ചൂളംവിളി ദൂരം ഭാഗം 1
കേരളത്തിന്റെ ജനപ്രതിനിധി റെയില്‍മന്ത്രിയായതിന്റെ സന്തോഷത്തോടെയാണ് പോയവര്‍ഷം റെയില്‍ബജറ്റിനെ നാം സ്വീകരിച്ചത്. പത്രങ്ങളും ചാനലുകളും ബഹുവര്‍ണവിശേഷം നിരത്തി. അതെന്തെല്ലാമെന്നും അതെന്തായെന്നും ചുവടെ: .
കോട്ടയം വഴി കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (ആഴ്ചയില്‍ 5 ദിവസം) . മുംബൈ-എറണാകുളം തുരന്തോ (ആഴ്ചയില്‍ 2) പാലക്കാടുവഴി മംഗളൂരു-തിരുച്ചിറപ്പള്ളി പ്രതിവാര എക്സ്പ്രസ് . മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് പ്രതിദിനമാക്കും . ടൂറിസം പ്രോത്സാഹനം ലക്ഷ്യമിട്ട് ഭോപാലില്‍നിന്ന് കേരളംവഴി ഭാരത് തീര്‍ഥ് ട്രെയിന്‍ . എറണാകുളം-കൊല്ലം മെമു (കോട്ടയം വഴി) . ചെങ്ങന്നൂരില്‍നിന്ന് അടൂര്‍ കൊട്ടാരക്കരവഴി തിരുവനന്തപുരം, അങ്ങാടിപ്പുറം-മലപ്പുറം എന്നീ പാതകളുടെ സര്‍വേ . തലശേരി-മൈസൂരു, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, മധുര-കോട്ടയം പാതകള്‍ക്കും പദ്ധതി . തിരുവനന്തപുരത്ത് കുടിവെള്ളം ബോട്ടിലിങ് പ്ളാന്റ് . കേരളത്തിലെ 10 സ്റേഷന്‍ ആദര്‍ശ് സ്റേഷന്‍ . എറണാകുളം അന്താരാഷ്ട്ര നിലവാരമാക്കും . അഴീക്കല്‍, ബേപ്പൂര്‍, തലശേരി തുറമുഖങ്ങളിലേക്ക് സ്വകാര്യ പങ്കാളിത്തത്തോടെ പാത . പൊള്ളാച്ചി-പാലക്കാട് ഗേജ്മാറ്റത്തിനും കൊല്ലം പുനലൂര്‍ ഗേജ്മാറ്റത്തിനും 216.21 കോടി . പാലക്കാട് കോച്ച് ഫാക്ടറി . മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാലങ്ങള്‍ക്കും തുക . ഷൊര്‍ണൂര്‍-മംഗളൂരു വൈദ്യുതീകരണം
കുഴപ്പം പറയരുതല്ലോ; മേല്‍പ്പറഞ്ഞതൊന്നും നടപ്പായില്ലെന്ന് അച്ചട്ടായി പറയാന്‍ വരട്ടെ.
പാലക്കാടുവഴി മംഗളൂരു-തിരുച്ചിറപ്പള്ളി പ്രതിവാര എക്സ്പ്രസ് പോയിത്തുടങ്ങിയിട്ടുണ്ട്. ഏറനാട് എക്സ്പ്രസ് പ്രതിദിനമാക്കിയത് കഴിഞ്ഞയാഴ്ച. സമയം മാറ്റണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. പുലര്‍ച്ചെ 3.30നാണ് ഈ വണ്ടി തിരുവനന്തപുരത്തുനിന്ന് വടക്കോട്ട് പോകുന്നത്. ബാക്കിയുള്ള പ്രഖ്യാപനങ്ങളും ജനങ്ങളോടുള്ള പരിഹാസമായി നിലനില്‍ക്കുന്നു.
ഇനിയല്‍പ്പം ജനസമ്പര്‍ക്ക വിശേഷങ്ങള്‍...
മന്ത്രിയായതിനുശേഷം കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ മന്ത്രി ഇ അഹമ്മദ് ജനസമ്പര്‍ക്കയാത്ര സംഘടിപ്പിച്ചു. പാസഞ്ചര്‍ സംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിവേദനം വാങ്ങി മന്ത്രി നടത്തിയ സഞ്ചാരവും ഏറെ വാര്‍ത്തയായി. അന്നത്തെ പ്രഖ്യാപനവും ഇപ്പോഴത്തെ അവസ്ഥയും ചുവടെ: .
രാജധാനി നാലു ദിവസമാക്കും. (ഇപ്പോഴും മൂന്നു ദിവസമേയുള്ളൂ) . കൊല്ലം-പുനലൂര്‍ പാത 2010 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും (അടുത്ത മാര്‍ച്ചിലും ഒന്നും സംഭവിക്കില്ല. നിര്‍മാണം ഇഴയുന്നു), . ട്രെയിനില്‍ കര്‍ശനസുരക്ഷ ഏര്‍പ്പാടാക്കും. (ട്രെയിന്‍ കവര്‍ച്ച പതിവുവാര്‍ത്തയായി) . മംഗളൂരു-ഷൊര്‍ണൂര്‍ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും (പണി ഇതുവരെ തുടങ്ങിയിട്ടില്ല) . കോച്ച് ക്ഷാമം പരിഹരിക്കും (ഒറ്റ വണ്ടിയിലും കോച്ച് കൂടിയില്ലെന്നുമാത്രമല്ല തിരക്കേറെയുള്ള പല പാസഞ്ചറിന്റെയും കോച്ച് വെട്ടിച്ചുരുക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.) സ്റേഷനുകളില്‍ ടിക്കറ്റ് കൌണ്ടര്‍ കൂട്ടും (നിലവിലുള്ളത് കുറച്ചു) . സ്റേഷനുകള്‍ നവീകരിക്കും (ഒരിടത്തും നിര്‍മാണം പൂര്‍ത്തിയായില്ല)
അല്‍പ്പം വാര്‍ത്താ തലക്കെട്ടുകള്‍ പത്രവാര്‍ത്തയില്‍ എന്നും വായിച്ചുതള്ളുന്ന തലക്കെട്ടുകളില്‍ ചിലതാണ് ഇനി പറയുന്നത്. നമ്മുടെ റെയില്‍വേ സ്റേഷനില്‍ ഇത്തരം വാര്‍ത്തയ്ക്ക് ഒരു പഞ്ഞവുമില്ല. പത്രങ്ങള്‍ എഴുതിയെഴുതി തളരുന്നു; വായനക്കാര്‍ വായിച്ചും. .
ന്യൂഡല്‍ഹി-എറണാകുളം തുരന്തോ എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ; യാത്രക്കാരെ കോഴിക്കോട്ടിറക്കി ആശുപത്രിയിലാക്കി .
ചെന്നൈ-മംഗളൂരു മെയിലില്‍ വെള്ളമില്ല; റെയില്‍വേ ജനറല്‍ മാനേജര്‍ കണ്ണൂരില്‍ വണ്ടി പരിശോധിച്ചു.
എസി കോച്ചില്‍ ബ്ളാങ്കറ്റും ബഡ്ഷീറ്റും വൃത്തിയാക്കാതെ നല്‍കുന്നതായി പരാതി .
സ്റേഷനിലെ ഡിസ്പ്ളേ ബോര്‍ഡും ടച്ച് സ്ക്രീനും നോക്കുകുത്തി.
പാളം ഇരട്ടിപ്പിക്കല്‍ (കോട്ടയം വഴി കായംകുളം-എറണാകുളം മുഖ്യം), ഹ്രസ്വദൂര യാത്രക്ക് മുംബൈയിലും ചെന്നൈയിലുമുള്ളതുപോലെ സബര്‍ബന്‍ സര്‍വീസ്, ദീര്‍ഘദൂര യാത്രക്ക് (ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത) കൂടുതല്‍ വണ്ടികള്‍, തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയ്ക്ക് കൂടുതല്‍ രാത്രി വണ്ടികള്‍ എന്നിവയാണ് കേരളത്തിന്റെ മുഖ്യആവശ്യങ്ങള്‍. ദീര്‍ഘദൂര യാത്രയ്ക്ക് മൂന്ന് മാസം മുമ്പ് ടിക്കറ്റെടുക്കണം. നിന്നുതിരിയാന്‍ ഇടമില്ലാതെ യാത്രക്കാര്‍ തിക്കിതിരക്കുന്ന വണ്ടികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകല്‍ യാത്ര പേടിസ്വപ്നം. യാത്രക്കാരുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടക്ക് പതിന്മടങ്ങ് കൂടിയപ്പോള്‍ കേരളത്തിന് ലഭിക്കുന്നത് വെറും പ്രഖ്യാപനങ്ങള്‍. അങ്ങേയറ്റം വൃത്തിഹീനമാണ് കേരളത്തില്‍ ഓടുന്ന വണ്ടികളിലെ കോച്ചുകള്‍. പാറ്റയും എലിയും എസി കോച്ചിലും സുലഭം. രാജധാനി എക്സ്പ്രസില്‍ പോലും ടോയ്ലറ്റില്‍ വെള്ളമില്ലാത്ത അവസ്ഥ.
സിബി ജോര്‍ജ്ജ് ദേശാഭിമാനി 231210
രണ്ടാം ഭാഗം അഹമ്മദ് അറിയുമോ മലബാറിന്റെ ദുരിതം
മൂന്നാം ഭാഗം വേണ്ടത് 700 കോടി, തന്നത് 200 കോടി
മന്ത്രിയായതിനുശേഷം കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ മന്ത്രി ഇ അഹമ്മദ് ജനസമ്പര്‍ക്കയാത്ര സംഘടിപ്പിച്ചു. പാസഞ്ചര്‍ സംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിവേദനം വാങ്ങി മന്ത്രി നടത്തിയ സഞ്ചാരവും ഏറെ വാര്‍ത്തയായി. അന്നത്തെ പ്രഖ്യാപനവും ഇപ്പോഴത്തെ അവസ്ഥയും ചുവടെ: .
ReplyDeleteരാജധാനി നാലു ദിവസമാക്കും. (ഇപ്പോഴും മൂന്നു ദിവസമേയുള്ളൂ) . കൊല്ലം-പുനലൂര്‍ പാത 2010 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും (അടുത്ത മാര്‍ച്ചിലും ഒന്നും സംഭവിക്കില്ല. നിര്‍മാണം ഇഴയുന്നു), . ട്രെയിനില്‍ കര്‍ശനസുരക്ഷ ഏര്‍പ്പാടാക്കും. (ട്രെയിന്‍ കവര്‍ച്ച പതിവുവാര്‍ത്തയായി) . മംഗളൂരു-ഷൊര്‍ണൂര്‍ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും (പണി ഇതുവരെ തുടങ്ങിയിട്ടില്ല) . കോച്ച് ക്ഷാമം പരിഹരിക്കും (ഒറ്റ വണ്ടിയിലും കോച്ച് കൂടിയില്ലെന്നുമാത്രമല്ല തിരക്കേറെയുള്ള പല പാസഞ്ചറിന്റെയും കോച്ച് വെട്ടിച്ചുരുക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.) സ്റേഷനുകളില്‍ ടിക്കറ്റ് കൌണ്ടര്‍ കൂട്ടും (നിലവിലുള്ളത് കുറച്ചു) . സ്റേഷനുകള്‍ നവീകരിക്കും (ഒരിടത്തും നിര്‍മാണം പൂര്‍ത്തിയായില്ല)