സ്പെക്ട്രം അഴിമതിയില്‍ മുങ്ങി കൈകാലിട്ടടിക്കുന്ന യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെള്ള പൂശാന്‍ 'മാതൃഭൂമി'യുടെ വൃഥാശ്രമം. അഴിമതി നടത്തിയ മന്ത്രി രാജയെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ പ്രധാനമന്ത്രിയെയും തുറന്നുകാണിക്കുന്നതിനേക്കാള്‍ പത്രത്തിന് താല്‍പ്പര്യം സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ച സിപിഐ എമ്മിനെ കരിതേക്കാനാണ്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ദേശീയമാധ്യമങ്ങള്‍ പോലും പറയാത്ത കാര്യങ്ങളാണ് ഈ പത്രം വിളമ്പുന്നത്. നീര റാഡിയ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് ഇടനിലക്കാര്‍ സിപിഐ എം നേതാക്കളുമായി ബന്ധപ്പെട്ടു എന്നാണ് പത്രത്തിന്റെ ആരോപണം. എന്നാല്‍, ഇടനിലക്കാര്‍ ഇടപെട്ടതിന്റെ ഭാഗമായി എന്ത് സൌജന്യമാണ് വ്യവസായികള്‍ക്ക് ലഭിച്ചതെന്ന് വാര്‍ത്തകളിലില്ല. സിപിഐ എം ഒരു ദേശീയകക്ഷിയാണ്. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഗവണ്‍മെന്റ് എന്ന നിലയില്‍ പല വ്യവസായികളുമായും അവരുടെ പ്രചാരണം നടത്തുന്ന ഇടനിലക്കാരുമായും ബന്ധപ്പെടുക സ്വാഭാവികം. എന്നാല്‍, ഇടനിലക്കാര്‍ ഇടപെട്ടതിന്റെ ഫലമായി സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ അവിഹിതമായോ നിയമവിരുദ്ധമായോ എന്ത് കാര്യമാണ് ചെയ്തതെന്ന കാര്യം വാര്‍ത്തയിലില്ല. അത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്നിട്ടുമില്ല.
യഥാര്‍ഥ പ്രശ്നം രണ്ടാം യുപിഎ സര്‍ക്കാരില്‍ ആര് മന്ത്രിമാരാകണം, ആര് ആകരുത് എന്ന് കോര്‍പറേറ്റ് ഇടനിലക്കാര്‍ നിശ്ചയിക്കുന്നിടത്താണ്. ദയാനിധി മാരനെ മന്ത്രിയാക്കരുതെന്ന ടാറ്റയുടെ ആവശ്യമാണ് നീര റാഡിയ എന്ന ഇടനിലക്കാരി നേടിയെടുക്കുന്നത്. അവര്‍ക്ക് താല്‍പ്പര്യമുള്ള രാജ മന്ത്രിയാകുന്നു. യുപിഎ സര്‍ക്കാരിന്റെ മന്ത്രിമാരെ പോലും നിശ്ചയിക്കുംവിധം ഇടനിലക്കാരുടെ സ്വാധീനം വര്‍ധിക്കുന്നു. ഇതുവഴി അവരുടെ ബിസിനസ് താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഈ പ്രശ്നം അവതരിപ്പിക്കുന്നതിനുപകരം നിയമവിരുദ്ധമായോ അവിഹിതമായോ ഇടനിലക്കാര്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത സിപിഐ എമ്മിനെയും പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളെയും കരിതേച്ചുകാണിക്കാനാണ് മാതൃഭൂമിയുടെ ശ്രമം.
നീര റാഡിയയുടെ വൈഷ്ണവി കമ്യൂണിക്കേഷന്‍സ് എന്ന പബ്ളിക് റിലേഷന്‍ സ്ഥാപനത്തെ സ്വന്തം പ്രചാരണത്തിനായി നിശ്ചയിച്ചത് പശ്ചിമ ബംഗാള്‍ വ്യവസായവികസന കോര്‍പറേഷനാണ്. ഇത് സംസ്ഥാന പൊതുമേഖലാസ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് സ്വകാര്യ ഏജന്‍സിയെ അവര്‍ ഉപയോഗിച്ചത്. ഇതിന് സിപിഐ എമ്മുമായി ബന്ധമില്ല. ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഫാക്ടറി മുകേഷ് അംബാനിക്ക് നല്‍കാന്‍ റാഡിയ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ചരടുവലിച്ചു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഇടനിലക്കാരുടെ സമ്മര്‍ദത്തിന് വിധേയമായി മുകേഷ് അംബാനിക്ക് കൈമാറിയോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാല്‍, അതുണ്ടായില്ലെന്നത് ഈ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ലെന്നതിന്റെ തെളിവാണ്-സിപിഐ എം വൃത്തങ്ങള്‍ പറഞ്ഞു.
ദേശാഭിമാനി 021210

ReplyDelete