മാറാട് ആദ്യ കലാപത്തില്‍ പരീച്ചന്റകത്ത് കുഞ്ഞിക്കോയ (32) യെ വധിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം. 25000 രൂപ വീതം പിഴയടക്കാനും കോടതി നിര്‍ദേശിച്ചു.ഒന്നാംപ്രതി കോരന്റകത്ത് വിബീഷ് (37), ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കേത്തൊടി സുരേഷ്(54), ചോയിച്ചന്റകത്ത് വിജേഷ്(31) എന്നിവര്‍ക്കാണ് മാറാട് പ്രത്യേക കോടതി ജഡ്ജി സോഫി മാത്യു ശിക്ഷ വിധിച്ചത്.പിഴസംഖ്യയില്‍ 50000 രൂപ കുഞ്ഞിക്കോയയുടെ കുടുംബത്തിന് നല്‍കണം. പിഴയടക്കാത്തപക്ഷം രണ്ടു വര്‍ഷം കഠിനതടവനുഭവിക്കണം. അഞ്ചു പേരെ വെറുതെ വിട്ടു. കണ്ണന്റെ പുരയില്‍ ശിവദാസന്‍(65), ചോയിച്ചന്റകത്ത് അനില്‍ (അനു-42), തെക്കേത്തൊടി മധു(40), കണ്ണന്റെപുരയില്‍ സുബോധ്(33), തെക്കേത്തൊടി പ്രബീഷ്(31) എന്നിവരെയാണ് വിട്ടയച്ചത്. വിബീഷ്(37) മറ്റൊരു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. തെക്കേത്തൊടി സുരേഷ്(54), വിജേഷ്(31) എന്നിവര്‍ അബൂബക്കര്‍ വധക്കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി കെ വി ജോസഫും പ്രതികള്‍ക്കുവേണ്ടി പി എസ് ശ്രീധരന്‍പിള്ള, പി പി സുരേന്ദ്രന്‍ എന്നിവരും ഹാജരായി.
2002 ജനുവരി മൂന്നിനാണ് വിവിധ സംഭവങ്ങളില്‍ അഞ്ചുപേര്‍ പേര്‍ മരിച്ചത്. കുഞ്ഞിക്കോയ കൊല്ലപ്പെട്ടതോടെ അക്രമം കലാപമായി മാറി. പള്ളിത്തൊടി യൂനസ് വധക്കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 12 പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തെക്കേത്തൊടി ഷിംജിത് വധക്കേസില്‍ 20 പേരായിരുന്നു പ്രതികള്‍. ഇതില്‍ 16 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാലുപേരെ വിട്ടയച്ചു. അബൂബക്കര്‍ വധക്കേസില്‍ 15 പേരായിരുന്നു പ്രതികള്‍. ഒമ്പതുപേരെ ജീവപര്യന്തം തടവിനും അഞ്ചുപേരെ അഞ്ചുവര്‍ഷം തടവിനും വിധിച്ചു. ഒരാളെ വിട്ടയച്ചു. തെക്കേത്തൊടി കുഞ്ഞുമോന്‍ വധക്കേസില്‍ 16 പേരെയും വെറുതെവിട്ടു.
deshabhimani web news

ReplyDelete