വിലക്കയറ്റം നിയന്ത്രിക്കാനും സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍കൌണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിത്യോപയോഗസാധനങ്ങളുടെ പൊള്ളുന്ന വില സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുമ്പോഴും ആശ്വാസം പകരുന്ന ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. കേന്ദ്ര ഭരണത്തില്‍ നടക്കുന്ന കൊടിയ അഴിമതിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ ഇടതുപക്ഷ മതേതര പാര്‍ടികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭം വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണം. നിര്‍മാണരംഗത്ത് മണലും പാറയും ലഭിക്കുന്നതിനുള്ള പ്രയാസത്തിലും ഭാരിച്ച വില വര്‍ധനയിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. പാറയും മണലും റോഡില്‍ തടയുകയും കസ്റഡിയിലെടുക്കുകയും ചെയ്യുന്ന പൊലീസിന്റെയും റവന്യൂ അധികാരികളുടേയും നടപടി അവസാനിപ്പിക്കണം. ചെറുകിട ക്വാറികളെ സ്ഫോടകവസ്തു സംഭരിക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുവദിക്കണം. മണ്ണെണ്ണ അടക്കമുള്ള റേഷന്‍ സാധനങ്ങള്‍ വെട്ടിക്കുറച്ചതില്‍ കൌണ്‍സില്‍ പ്രതിഷേധിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ഫെബ്രുവരി 23ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാനും ബജറ്റിന് മുന്നോടിയായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം വ്യാപകമായി പ്രചരിപ്പിക്കാനും തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണം. ഈ സര്‍ക്കാരിന്റെ തുടര്‍ച്ച തൊഴിലാളികളെ സംബന്ധിച്ച് അനിവാര്യഘടകമാണ്. മറ്റൊരു സംസ്ഥാനത്തും നടക്കാത്ത വിധം വന്‍തോതിലുള്ള തൊഴിലാളി- ജനക്ഷേമപദ്ധതികളാണ് നാലേമുക്കാല്‍ വര്‍ഷമായി നടപ്പാക്കിവരുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങളും വിശദീകരിക്കാന്‍ വന്‍തോതിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും എം എം ലോറന്‍സ് അറിയിച്ചു. കെ പി സഹദേവന്‍, കെ ഒ ഹബീബ്, പി നന്ദകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 260111
വിലക്കയറ്റം നിയന്ത്രിക്കാനും സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍കൌണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete