പതീറ്റാണ്ടുകള്‍ക്ക് മുമ്പ് 100 രൂപ ടോക്കണ്‍തുകയായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഒരു കോസ്‌വേ ഇന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ നീളമുള്ള മലബാറിലെ എറ്റവും വലിയ പാലമായി മാറിയപ്പോള്‍ ജനങ്ങള്‍ നന്ദി പറയുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. ഒരു പാലത്തിനുവേണ്ടി നിളയുടെ ഇരുകരകളിലുമുള്ള ജനങ്ങളുടെ അര നൂറ്റാണ്ടിലേറെയായി ഉയര്‍ന്ന മുറവിളിക്കാണ് ശനിയാഴ്ച ഫലപ്രാപ്തിയാവുന്നത്. ഒറ്റപ്പാലം-മായന്നൂര്‍ പാലം ശനിയാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും രണ്ട് ജില്ലകള്‍ മാത്രമല്ല, ജനഹൃദയങ്ങള്‍ തമ്മിലാണ് ബന്ധിപ്പിക്കപ്പെടന്നത്. ഇനി മായന്നൂര്‍ - ഒറ്റപ്പാലം കാഴ്ചകള്‍ ഇരുകൂട്ടര്‍ക്കും സ്വന്തം. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് നിര്‍മിച്ച ഏറ്റവും വലിയ പാലം എന്ന സവിശേഷതയും മായന്നൂര്‍ പാലത്തിന് മാറ്റുകൂട്ടുന്നു. ആധുനിക സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ച് വിജയിച്ചതും മായന്നൂര്‍ പാലത്തിലാണെന്നതും അഭിമാനമാണ്. പ്രതിസന്ധികളെ അതിജീവിച്ച് എല്‍ഡിഎഫ്സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തിയിലാണ് ഒന്നേകാല്‍ കിലോമീറ്റര്‍ നീളമുള്ള പാലം യാഥാര്‍ഥ്യമായത്. ഇതില്‍ 275 മീറ്റര്‍ അപ്രോച്ച്റോഡും 93.84 മീറ്റര്‍ റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെടുന്നു. ഒരോ തൂണുകള്‍ക്കും 2.5 മീറ്റര്‍ വ്യാസമാണുള്ളത്. പാറ തുരന്ന് വെല്‍ഫൌണ്ടേഷനിലാണ് തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ മായന്നൂര്‍ പാലം എന്ന ആശയം പിറവിയെടുത്തിരുന്നെങ്കിലും 1999ലെ നായനാര്‍സര്‍ക്കാര്‍ അധികാരത്തില്‍വരികയും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണന്‍ മന്ത്രിയാവുകയും ചെയ്തതോടെ പാലം നിര്‍മ്മാണത്തിന് തുടക്കമായത്.്. ഭാരതപ്പുഴയില്‍ ആഘോഷപൂര്‍വ്വം നടത്തിയ ചടങ്ങില്‍ അന്നത്തെ മന്ത്രി ശിവദാസമേനോന്‍ ആയിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. 1997 ഡിസംബര്‍ 31ന് പാലം നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 1997-98 കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലത്തിനായി ബജറ്റില്‍ 20 ലക്ഷംരൂപ വകയിരുത്തിയിരുന്നു. കൂടാതെ സിപിഐ എം നേതൃത്വത്തില്‍ 1997 മാര്‍ച്ച് രണ്ടിന് പാലംനിര്‍മാണകമ്മിറ്റി രൂപീകരിച്ച് നിര്‍മാണപ്രവര്‍ത്തനത്തിന് ആക്കംകൂട്ടി. എന്നാല്‍ 2001 മുതല്‍ 2006 വരെഅധികാരത്തില്‍ ഇരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാലം പണി അവതാളത്തിലായി. വീണ്ടും 2006-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാലംനിര്‍മാണം സജീവമായി. സ്പീക്കര്‍ കെ രാധാകൃഷ്ണന്റെയും എം ഹംസ എംഎല്‍എയുടെയും ഫലപ്രദമായ ഇടപെടലായിരുന്നു മായന്നൂര്‍ പാലത്തിന് ജീവന്‍ വയ്പ്പിച്ചത്. ഒരു ഘട്ടത്തില്‍ റെയില്‍വെ സാങ്കേതികതടസ്സം ഉന്നയിച്ചപ്പോള്‍ അന്നത്തെ റെയില്‍വേ മന്ത്രിയെ കണ്ട് തടസ്സംനീക്കി പാലം നിര്‍മാണത്തിന് പച്ചക്കൊടി കാണിച്ചതും ഇവര്‍ രണ്ടു പേരായിരുന്നു. 164 ലക്ഷംരൂപയാണ് ഇതിനായി സംസ്ഥാനസര്‍ക്കാര്‍ കെട്ടിവച്ചത്. സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് റെയില്‍വേ മേല്‍പ്പാലംനിര്‍മാണവും നടത്തി.
ദേശാഭിമാനി 220111
പതീറ്റാണ്ടുകള്‍ക്ക് മുമ്പ് 100 രൂപ ടോക്കണ്‍തുകയായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഒരു കോസ്‌വേ ഇന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ നീളമുള്ള മലബാറിലെ എറ്റവും വലിയ പാലമായി മാറിയപ്പോള്‍ ജനങ്ങള്‍ നന്ദി പറയുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനാണ്. ഒരു പാലത്തിനുവേണ്ടി നിളയുടെ ഇരുകരകളിലുമുള്ള ജനങ്ങളുടെ അര നൂറ്റാണ്ടിലേറെയായി ഉയര്‍ന്ന മുറവിളിക്കാണ് ശനിയാഴ്ച ഫലപ്രാപ്തിയാവുന്നത്. ഒറ്റപ്പാലം-മായന്നൂര്‍ പാലം ശനിയാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും രണ്ട് ജില്ലകള്‍ മാത്രമല്ല, ജനഹൃദയങ്ങള്‍ തമ്മിലാണ് ബന്ധിപ്പിക്കപ്പെടന്നത്. ഇനി മായന്നൂര്‍ - ഒറ്റപ്പാലം കാഴ്ചകള്‍ ഇരുകൂട്ടര്‍ക്കും സ്വന്തം.
ReplyDeleteമനംനിറഞ്ഞ് തൊഴിലാളികളും
ReplyDeleteപാലക്കാട്: മായന്നൂര്‍ പാലം യാഥാര്‍ഥ്യമാവുന്നതോടെ അതിരുകളില്ലാത്ത സന്തോഷത്തോടെ തൊഴിലാളികളും. ബംഗാള്‍, ഒറീസ എന്നീ അന്യസംസ്ഥനതൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള പ്രയത്നമാണ് മലബാറിലെ ഏറ്റവും വലിയ പാലമായി പരിണമിച്ചത്. കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം ദത്ത, റോബിന്‍, ജഗന്‍, അമരീഷ് തുടങ്ങിയ ബംഗാളികളും മെഹറലി, ജമാല്‍, റെയ്സുദ്ദീന്‍ തുടങ്ങിയ അസമീസ് തൊഴിലാളികളും കൈകോര്‍ത്താണ് നീളന്‍പാലം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. നാട്ടില്‍ തൊഴില്‍ ലഭിക്കാതായപ്പോഴാണ് കേരളത്തിലെത്തിയതെന്ന് റെയ്സുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി മായന്നൂര്‍ പാലത്തിന്വേണ്ടിയായിരുന്നു ജോലി ചെയ്തതെന്ന് കൊണ്ടാഴിയിലെ പ്രകാശന്‍ പറഞ്ഞു. ഇപ്പോള്‍ പാലം യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രകാശ് പറഞ്ഞു. റെയില്‍വേയുടെ സാങ്കേതികപ്രശ്നത്തില്‍ നിര്‍മാണം മുടങ്ങിയപ്പോള്‍ സങ്കടംതോന്നിയതായും പ്രകാശ് പറഞ്ഞു. സ്ളാബിന്റെയും വെല്‍ഡിങ്ങിന്റെയും ജോലിയായിരുന്നു പ്രകാശ് ചെയ്തത്. പാലംവരുന്നതിന് മുമ്പ് തോണിയിലൂടെയുള്ള യാത്രയും പ്രകാശ് ഓര്‍മിച്ചു.