എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ മതവും ജാതിയും രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. അപേക്ഷകളില്‍ ഇതു സംബന്ധിച്ച കോളം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കരുതെന്ന് കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പിഎസ്സി ഫോമുകളിലും മതവും ജാതിയും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും നിഷ്കര്‍ഷിക്കാന്‍ പാടില്ല. ഈ ആവശ്യം ഉന്നയിച്ച് സുതാര്യകേരളം പരിപാടി മുഖേന കോതമംഗലം കറുകടം വെണ്ടുവഴി മണ്ണപ്പറമ്പില്‍ ബാബു ജേക്കബ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് നടപടി.
പിഎസ്സി ഫോമുകളില്‍ മതം, ജാതി എന്നിവ ഏതാണെന്ന് പൂരിപ്പിക്കേണ്ട ഭാഗത്ത് ഇല്ല എന്നെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനിമുതല്‍ നിരസിക്കില്ല. എന്നാല്‍, അപ്രകാരം രേഖപ്പെടുത്തുന്നവര്‍ക്ക് മതത്തിന്റെയും ജാതിയുടെയും ആനുകൂല്യം ലഭിക്കില്ല. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മതവും ജാതിയും രേഖപ്പെടുത്തേണ്ട ഭാഗത്ത് ഇല്ല എന്നു രേഖപ്പെടുത്തുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. മതം, ജാതി സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിതഭാഗത്ത് രേഖപ്പെടുത്താത്തവര്‍ക്കും ഇല്ല എന്ന് എഴുതുന്നവര്‍ക്കും അതിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് അപേക്ഷാഫോറങ്ങളില്‍ പ്രത്യേക കുറിപ്പായി ചേര്‍ത്തിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
deshabhimani 220111
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ ഇനി മുതല്‍ മതവും ജാതിയും രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. അപേക്ഷകളില്‍ ഇതു സംബന്ധിച്ച കോളം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കരുതെന്ന് കാട്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അപേക്ഷാഫോറങ്ങളിലും പിഎസ്സി ഫോമുകളിലും മതവും ജാതിയും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും നിഷ്കര്‍ഷിക്കാന്‍ പാടില്ല. ഈ ആവശ്യം ഉന്നയിച്ച് സുതാര്യകേരളം പരിപാടി മുഖേന കോതമംഗലം കറുകടം വെണ്ടുവഴി മണ്ണപ്പറമ്പില്‍ ബാബു ജേക്കബ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് നടപടി.
ReplyDeleteഅടുത്തിടെ കേട്ട ഏറ്റവും നല്ല വാര്‍ത്ത ...എന്ത് തെണ്ടിതരങ്ങള്‍ ചെയ്താലും ഇതുപോലുള്ള ചില നല്ല കാര്യങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ടല്ലോ ..... സമാധാനം .......
ReplyDeletenalla karyam......
ReplyDelete☺
Deletehttps://www.facebook.com/photo.php?fbid=10203949262925138&set=a.1974942626437.2108966.1629224047&type=1&theater
ReplyDeletewww.facebook.com/photo.php?fbid=10203949262925138&set=a.1974942626437.2108966.1629224047&type=1&theater
ReplyDelete