ഞെട്ടിത്തെറിച്ച് യുഡിഎഫ്
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഞായറാഴ്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മലപ്പുറത്തെത്തുന്ന കേരള മോചനയാത്രയുടെ പ്രചാരണം നിലച്ചു. മുസ്ളിംലീഗ് നേതാക്കളും അണികളും പിന്‍വലിഞ്ഞതോടെ സ്വീകരണപരിപാടി അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
രാവിലെ മുതല്‍ ചാനലുകളില്‍ വിവാദം പുകഞ്ഞതോടെ മുസ്ളിംലീഗിന്റെ ജില്ലാ ആസ്ഥാനവും പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാടും ആളും അനക്കവുമില്ലാതെ കിടന്നു. കാരാത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വീട് ശോകമൂകമായി. അതിനിടെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചിത്രമുള്ള പ്രചാരണബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റിത്തുടങ്ങി. കേരളമോചനയാത്രക്കിടെ പഴയകാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമോ എന്ന ഭയമാണ് യുഡിഎഫ് നേതൃത്വത്തിന്. ഐസ്ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ അതൃപ്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചിലയിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കിയത്. കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളിലടക്കം നിരവധിയിടങ്ങളില്‍ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി.
വൈകിയെങ്കിലും കുഞ്ഞാലിക്കുട്ടി നടത്തിയ കുറ്റബോധം സ്വാഗതം ചെയ്യുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ജില്ലയിലെ മുസ്ളിംലീഗിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും തിരിച്ചടിയായി. കുഞ്ഞാലിക്കുട്ടിയുടെ കേസ് വീണ്ടും ഉയര്‍ന്നുവരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന് യുഡിഎഫ് ഭയക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ക്ഷണം സ്വീകരിച്ച് ലീഗിലെത്തിയ മഞ്ഞളാകുഴി അലിയും കൂട്ടരും നാണക്കേടിലായി. അലിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുനില്‍ക്കുന്ന ഫ്ളക്സ്ബോര്‍ഡുകള്‍ പലയിടങ്ങളില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. അലിയുടെ അനുയായികളാണ് ചിലയിടങ്ങളില്‍ ബോര്‍ഡ് എടുത്തുമാറ്റിയത്. തിരൂരങ്ങാടിയില്‍ മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രത്തില്‍ 'പുലി അലിയെ പിടിച്ചു' എന്ന തലവാചകത്തോടെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് രണ്ടുദിവസത്തിനകം എടുത്തുമാറ്റിയിരുന്നു. തലവാചകത്തിലെ 'പുലി' പ്രയോഗം പഴയ കാര്യങ്ങള്‍ ജനങ്ങള്‍ വീണ്ടും ഓര്‍ക്കാനിടയാകുമെന്ന് ഭയന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കിയത്.
അതിനിടെ പുതിയ വെളിപ്പെടുത്തല്‍കൂടി വന്നതോടെ ബോര്‍ഡ് നീക്കലിന് ആക്കം കൂടി. മുസ്ളിംലീഗ് നേതാവ് എം കെ മുനീറിനെതിരെ നീങ്ങാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന റൌഫിന്റെ വെളിപ്പെടുത്തല്‍ മുസ്ളിം ലീഗിന്റെ പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.
ദേശാഭിമാനി 290111
വൈകിയെങ്കിലും കുഞ്ഞാലിക്കുട്ടി നടത്തിയ കുറ്റബോധം സ്വാഗതം ചെയ്യുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ജില്ലയിലെ മുസ്ളിംലീഗിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും തിരിച്ചടിയായി. കുഞ്ഞാലിക്കുട്ടിയുടെ കേസ് വീണ്ടും ഉയര്‍ന്നുവരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന് യുഡിഎഫ് ഭയക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ക്ഷണം സ്വീകരിച്ച് ലീഗിലെത്തിയ മഞ്ഞളാകുഴി അലിയും കൂട്ടരും നാണക്കേടിലായി. അലിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുനില്‍ക്കുന്ന ഫ്ളക്സ്ബോര്‍ഡുകള്‍ പലയിടങ്ങളില്‍നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. അലിയുടെ അനുയായികളാണ് ചിലയിടങ്ങളില്‍ ബോര്‍ഡ് എടുത്തുമാറ്റിയത്. തിരൂരങ്ങാടിയില്‍ മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രത്തില്‍ 'പുലി അലിയെ പിടിച്ചു' എന്ന തലവാചകത്തോടെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് രണ്ടുദിവസത്തിനകം എടുത്തുമാറ്റിയിരുന്നു. തലവാചകത്തിലെ 'പുലി' പ്രയോഗം പഴയ കാര്യങ്ങള്‍ ജനങ്ങള്‍ വീണ്ടും ഓര്‍ക്കാനിടയാകുമെന്ന് ഭയന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ബോര്‍ഡ് നീക്കിയത്.
ReplyDeleteപണ്ട് കുറേപ്പേര്‍ ചേര്‍ന്ന് ആടിനെ പട്ടിയാക്കി ഇപ്പോള്‍ ആ പട്ടിക്കു പേ പിടിച്ചിട്ട് അവന്മാരെ എല്ലാം തിരിഞ്ഞു കടിക്കുന്നു
ReplyDelete