Friday, January 21, 2011

ഗ്രഹാം സ്റ്റെയിന്‍സ് വധം: ദാരാ സിങ്ങിന്റെ ജീവപര്യന്തം ശരിവച്ചു

ന്യൂഡല്‍ഹി: ഓസ്ട്രലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതികളായ ദാരാസിങ്ങിന്റെയും മഹേന്ദ്ര ഹേബ്രോമിന്റെയും ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശരിവച്ചു. മറ്റു 11 പ്രതികളെയും വിട്ടയച്ച ഒറീസ ഹൈക്കോടതി വിധിയും ജസ്റ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. 1999 ജനുവരിയിലാണ് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ഹിന്ദുവര്‍ഗീയവാദികളായ ഒരു സംഘം കൊന്നത്. വിചാരണ കോടതി രണ്ടു പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. 2005ല്‍ ഒറീസ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി.

deshabhimani web news

2 comments:

  1. ഓസ്ട്രലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതികളായ ദാരാസിങ്ങിന്റെയും മഹേന്ദ്ര ഹേബ്രോമിന്റെയും ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശരിവച്ചു.

    ReplyDelete
  2. ഗ്രഹാം സ്റ്റെയിന്‍സ് വധക്കേസ്സില്‍ ദാരാസിങ്ങിന്റെ ജീവപര്യന്ത്യം ശരിവച്ച വിധിയിലെ രണ്ടു വാചകം സുപ്രിംകോടതി നീക്കം ചെയ്തു. ഒറീസയിലെ മനോഹര്‍പുരില്‍ ഗ്രഹാം സ്റ്റെയന്‍സ് നടത്തിയ മതപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാചകമാണ് നീക്കിയത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നുകണ്ടാണ് നീക്കുന്നതെന്ന് ജസ്റ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവര്‍ പറഞ്ഞു. ഏതു തരത്തിലായാലും ഒരാളുടെ വിശ്വാസത്തില്‍ ഇടപെടുന്നതിന് ഒരു ന്യകയീകരണവുമില്ലെന്നതില്‍ തര്‍ക്കമില്ല എന്നാണ് വാചകം മാറ്റിയത്.

    ReplyDelete