Monday, January 24, 2011

അന്യായമായി തടങ്കലിലിട്ട മുസ്ളിം യുവാക്കളെ മോചിപ്പിക്കണം

മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, അജ്മീര്‍ ഷെരീഫ് ദര്‍ഗ എന്നീ സ്ഫോടനക്കേസുകളില്‍ അറസ്റുചെയ്ത് ജയിലില്‍ അടച്ച മുസ്ളിം യുവാക്കളെ മോചിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെ ഈ സ്ഫോടനങ്ങള്‍ നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് തെളിഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കേസില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മുസ്ളിങ്ങള്‍ക്ക് നീതി ഉടന്‍ ലഭ്യമാക്കണമെന്ന് വൃന്ദ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

അജ്മീര്‍ ദര്‍ഗ സ്ഫോടനത്തിനുപിന്നില്‍ ഹിന്ദുത്വ ഭീകരവാദികളാണെന്നും അവര്‍ക്ക് മറ്റ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് വ്യക്തമാക്കിയപ്പോള്‍ത്തന്നെ തെറ്റായി തടവില്‍ പാര്‍പ്പിച്ച മുസ്ളിങ്ങളെ വിടണമെന്ന് മെയ് ആറിന് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്ന കാര്യവും വൃന്ദ കത്തില്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല, ഇതിനുശേഷവും അവരുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന നിലപാടാണ് സിബിഐ കൈക്കൊണ്ടത്. കേസുമായി ബന്ധമില്ലാത്തവരെ തടവിലിട്ട അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയാണ് ഇതുവഴി തകരുന്നത്. അതിനാല്‍ ഇനിയെങ്കിലും ഈ മുസ്ളിങ്ങളെ വിട്ടയക്കാന്‍ തയ്യാറാകണമെന്ന് വൃന്ദ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

ദേശാഭിമാനി 240111

2 comments:

  1. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, അജ്മീര്‍ ഷെരീഫ് ദര്‍ഗ എന്നീ സ്ഫോടനക്കേസുകളില്‍ അറസ്റുചെയ്ത് ജയിലില്‍ അടച്ച മുസ്ളിം യുവാക്കളെ മോചിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെ ഈ സ്ഫോടനങ്ങള്‍ നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് തെളിഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കേസില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന മുസ്ളിങ്ങള്‍ക്ക് നീതി ഉടന്‍ ലഭ്യമാക്കണമെന്ന് വൃന്ദ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

    ReplyDelete
  2. മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന ശ്രീരാമസേന തലവന്‍ പ്രവീ മുതലിക് അറസ്റില്‍. 2008 സെപ്തംബറില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്ഫോടനത്തില്‍ പ്രതിയായ മുതലികിനെ കര്‍ണാടകത്തില്‍നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് അറസ്റ്ചെയ്തത്. പ്രത്യേക മോക കോടതിയില്‍ ഹാജരാക്കിയ മുതലികിനെ 14 വരെ പൊലീസ് കസ്റഡിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ടെക്സ്റ്റൈല്‍ നഗരമായ മലേഗാവില്‍ ഹിന്ദു ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ പിടിയിലായ പന്ത്രണ്ടാമനാണ് മുതലിക്. പ്രഗ്യാ സിങ് ഠാക്കൂര്‍, ലെഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് അടക്കം 11 പേര്‍ നേരത്തെ അറസ്റിലായിരുന്നു. രാംജി കലാംഗസാര, സന്ദീപ് ഡാങ്കെ എന്നിവര്‍ ഒളിവിലാണ്.

    ReplyDelete