Tuesday, January 25, 2011

കള്ളപ്പണം: പേര് വെളിപ്പെടുത്തില്ല

സ്വിസ് ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രിംകോടതിയും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റില്ലെന്നാണ് ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നല്‍കിയ സൂചന. കണക്കില്‍പെടാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പതിവു പല്ലവി ആവര്‍ത്തിച്ച മുഖര്‍ജി, പേര് വെളിപ്പെടുത്താതിരിക്കാന്‍ പറഞ്ഞ ന്യായീകരണം സ്വിറ്റ്സര്‍ലണ്ടുമായുുള്ള കരാര്‍ ലംഘനമാകും അതെന്നാണ്. നിയമത്തിന്റെ ചട്ടക്കൂടില്ലാതെ പേര് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു.

കള്ളപ്പണം പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ നിയന്ത്രണം കൊണ്ടുവരുമെന്നും നികുതിചട്ടക്കൂട് കര്‍ശനമാക്കുമെന്നും മുഖര്‍ജി പറഞ്ഞു. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. സര്‍ക്കാരിന് ലഭിച്ച പേരുകള്‍ കോടതിക്കു നല്‍കിയിട്ടുണ്ട്. അത് പക്ഷേ പരസ്യമാക്കില്ല. ഇന്ത്യക്കും പുറത്തുമായി ഇന്ത്യക്കാര്‍ക്കുള്ള മൊത്തം കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാരിന് കൃത്യമായ വിവരമില്ല. 22,94140 കോടിക്കും 64,23590 കോടിക്കുമിടക്ക് കള്ളപ്പണമുണ്ടാകുമെന്നാണ് ഏകദേശ കണക്കെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. സ്വിസ് ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രിംകോടതിയും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റില്ലെന്നാണ് ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നല്‍കിയ സൂചന. കണക്കില്‍പെടാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന പണം തിരികെ കൊണ്ടുവരാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് പതിവു പല്ലവി ആവര്‍ത്തിച്ച മുഖര്‍ജി, പേര് വെളിപ്പെടുത്താതിരിക്കാന്‍ പറഞ്ഞ ന്യായീകരണം സ്വിറ്റ്സര്‍ലണ്ടുമായുുള്ള കരാര്‍ ലംഘനമാകും അതെന്നാണ്. നിയമത്തിന്റെ ചട്ടക്കൂടില്ലാതെ പേര് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു.

    ReplyDelete