രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം വില്‍പ്പനയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ സമ്മര്‍ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. പാര്‍ലമെന്ററിമന്ത്രി പവന്‍ കുമാര്‍ ബന്‍സലാണ് ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചന നല്‍കിയത്. ആദര്‍ശ് ഫ്ളാറ്റ്, കോമവെല്‍ത്ത് ഗെയിംസ് അഴിമതികള്‍ ജെപിസി അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബന്‍സല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ചയോടെ ജെപിസി അന്വേഷണം സംബന്ധിച്ച് അന്തിമ രൂപമാകുമെന്ന് ബന്‍സല്‍ പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ച തുടരുകയാണ്.
ബൊഫോഴ്സ് അഴിമതി അന്വേഷിച്ച ജെപിസിയില്‍ 21 പേരും ഓഹരികുംഭകോണങ്ങള്‍ അന്വേഷിച്ച രണ്ടു ജെപിസിയിലും 30 വീതം അംഗങ്ങളുമാണുണ്ടായിരുന്നത്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള 37 പാര്‍ടിയില്‍ എല്ലാവര്‍ക്കും ജെപിസിയില്‍ അംഗത്വം ലഭിക്കില്ല- മന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി നടക്കുമെന്ന് പ്രതീക്ഷയുണ്ട്. ജെപിസി ആയാലും പിഎസി ആയാലും പ്രധാനമന്ത്രി ഹാജരാകണമെങ്കില്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. പാരീസിലുള്ള ധനമന്ത്രി പ്രണബ് മുഖര്‍ജി ഞായറാഴ്ച തിരിച്ചെത്തി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷമേ ജെപിസി യെക്കുറിച്ച് അന്തിമമായി തീരുമാനിക്കൂ- ബന്‍സല്‍ പറഞ്ഞു.
ബജറ്റ് സമ്മേളനം തുടങ്ങുന്ന 21ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമാണ്. 25ന് റെയില്‍വേ ബജറ്റും സാമ്പത്തിക സര്‍വേയും അവതരിപ്പിക്കും. 28ന് പൊതുബജറ്റ്. വനിതാസംവരണബില്‍, വിത്ത് ബില്‍ തുടങ്ങി 31 ബില്‍ നിയമമാക്കും. ചരക്ക് സേവന നികുതി, തുല്യാവസര കമീഷന്‍ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങി 32 പുതിയ ബില്‍ സഭയില്‍ അവതരിപ്പിക്കും. ഭക്ഷ്യ സുരക്ഷാ ബില്‍, ലോക്പാല്‍ ബില്‍ എന്നിവ അവതരിപ്പിക്കില്ലെന്ന് ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
2ജി: കലൈഞ്ജര്‍ ടിവി ഓഫീസില്‍ സിബിഐ റെയ്ഡ്
ചെന്നൈ: 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കലൈഞ്ജര്‍ ടിവിയുടെ ചെന്നൈ ഓഫീസില്‍ സിബിഐ റെയ്ഡ്. കരുണാനിധിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയും സ്പക്ട്രം അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന ബാല്‍വ പ്രൊമോട്ടറായ സ്വാന്‍ ടെലികോം കമ്പനിയും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് റെയ്ഡ്. അര്‍ധരാത്രിയോടെ ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. കലൈഞ്ജര്‍ ടിവിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും യെയ്ഡ് നടത്തി. റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയതായാണ് സൂചന.
അറസ്റിലായ മുന്‍ ടെലികോംമന്ത്രി എ രാജയെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണം ഡിഎംകെയിലേക്കും കലൈഞ്ജര്‍ ടിവിയിലേക്കും നയിച്ചത്. കരുണാനിധിയുടെ ഭാര്യ ദയാലുവിനാണ് കലൈഞ്ജര്‍ ടിവിയില്‍ കൂടുതല്‍ ഓഹരിയുള്ളത്. 60 ശതമാനം. കുരുണാനിധിയുടെ മകള്‍ കനിമൊഴിക്ക് 20 ശതമാനം ഓഹരിയുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ബാല്‍വയുടെ ഡിബി റിയല്‍റ്റി ഗ്രൂപ്പിലുള്ള സിനിയുഗ് ഫിലിംസ് 2009ല്‍ കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ നല്‍കിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത് സിബിഐ ഈയിടെ കോടതിയില്‍ അറിയിക്കുകയുംചെയ്തു. എന്നാല്‍, സിബിഐയുടെ ആരോപണം കലൈഞ്ജര്‍ ടിവി അധികൃതര്‍ നിഷേധിച്ചു. തുക ഓഹരി ഇടപാടിന് മുന്‍കൂറായി സ്വീകരിച്ച തുകയാണെന്നും വില സംബന്ധിച്ച് തര്‍ക്കം വന്നതോടെ അത് പലിശ സഹിതം തിരിച്ച് നല്‍കിയെന്നുമാണ് കലൈഞ്ജര്‍ ടിവി അറിയിച്ചത്.
ദേശാഭിമാനി 190211
രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം വില്‍പ്പനയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ സമ്മര്‍ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. പാര്‍ലമെന്ററിമന്ത്രി പവന്‍ കുമാര്‍ ബന്‍സലാണ് ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചന നല്‍കിയത്. ആദര്‍ശ് ഫ്ളാറ്റ്, കോമവെല്‍ത്ത് ഗെയിംസ് അഴിമതികള്‍ ജെപിസി അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബന്‍സല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ചയോടെ ജെപിസി അന്വേഷണം സംബന്ധിച്ച് അന്തിമ രൂപമാകുമെന്ന് ബന്‍സല്‍ പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ച തുടരുകയാണ്.
ReplyDeleteഒടുവില്‍ സര്‍ക്കാര്‍ ജെപിസി അന്വേഷണം പ്രഖ്യാപിച്ചു. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ ജെപിസി അന്വേഷണം ഏര്‍പ്പെടുത്തമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൊവ്വാഴ്ച ലോക്സഭയില്‍ അറിയിച്ചു. അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അത് പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജ് പറഞ്ഞു. സര്‍ക്കാര്‍ അവരുടെ ചുമതല നിറവേറ്റുക മാത്രമേ ചെയ്തിട്ടുള്ളവെന്ന് ഇടതുപക്ഷം പറഞ്ഞു.
ReplyDelete