ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്ക് നടന്ന ആറ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ദയനീയമായി പരാജയപ്പെടുത്തി ബിജെപിയാണ് ജയിച്ചത്. മണിപ്പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത് യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ്. ഇവിടെ തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ബിജെപിയുടെയും മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ടിയുടെയും പിന്തുണയുണ്ടായിരുന്നു. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത് 17000 വോട്ടിനാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നിലവിലുള്ള രണ്ട് സീറ്റുകള്‍ ബിജെപി കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഈ രണ്ട് സീറ്റും ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. കുക്ഷിയില്‍ ബിജെപി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് 16000 വോട്ടിനാണെങ്കില്‍ സോകാച്ച് നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് തോറ്റത് 19000 വോട്ടിന്റെ വ്യത്യാസത്തിലാണ്. ഗുജറാത്തില്‍ ബിജെപി സ്വന്തം സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഇവിടെയും തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് 9500 വോട്ടിനാണ്.
ആറ് സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിലും കോണ്‍ഗ്രസ് തോറ്റത് കോണ്‍ഗ്രസ് അണികളില്‍ വലിയ അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു. ഈ നാല് സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന് സ്വാധീനമില്ല എന്നതോര്‍ക്കേണ്ടതാണ്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ നിയമസഭാതെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തോല്‍വി സംഭവിച്ചത് യാദൃച്ഛികമല്ല. കേന്ദ്രത്തിലെ അഴിമതിയുടെ ആവര്‍ത്തനവും ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള യുപിഎ സര്‍ക്കാരിന്റെ സമീപനവും ജനങ്ങളില്‍ വ്യാപകമായ എതിര്‍പ്പും കടുത്ത വിരോധവും അലയടിച്ചുയരാന്‍ കാരണമായിട്ടുണ്ടെന്നത് വ്യക്തമാണ്. ബിഹാറിലെ മുന്‍നിയമസഭയില്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റേ ഉണ്ടായിരുന്നുള്ളൂ. അടുത്തുനടന്ന ഉപതെരഞ്ഞെടുപ്പില്‍ അത് നാലായി കുറഞ്ഞു. താരശോഭയും മാസ്മരികശക്തിയുമുണ്ടെന്ന് കരുതുന്ന കോണ്‍ഗ്രസിന്റെ അഖിലേന്ത്യാസെക്രട്ടറി രാഹുല്‍ഗാന്ധി ബിഹാറില്‍ അത്ഭുതം സൃഷ്ടിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ധരിച്ചത്. എന്നാല്‍, കോണ്‍ഗ്രസിന്റെ സീറ്റ് പകുതിയില്‍ താഴെയായി കുറയുകയാണുണ്ടായത്. ഏറ്റവുമൊടുവില്‍ കര്‍ണാടകത്തില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. മൂന്ന് സീറ്റില്‍ ദേവഗൌഡയുടെ ജനതാദളും രണ്ടു സീറ്റില്‍ ബിജെപിയുമാണ് ജയിച്ചത്. ഗുജറാത്തിലേക്ക് നടന്ന മുമ്പത്തെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചുകൊണ്ടിരിക്കുന്ന സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ഇതെല്ലാം കാണിക്കുന്നത് 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് വന്‍തോതില്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുവെന്നുതന്നെയാണ്.
വലതുപക്ഷശക്തികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍നിന്ന് സ്വാഭാവികമായും മുതലെടുത്തത് ബിജെപിയാണ്. അതിന് വഴിയൊരുക്കിയത് കോണ്‍ഗ്രസുതന്നെയാണെന്നതില്‍ സംശയമില്ല. 2 ജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്രഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടം സംഭവിച്ചതായി സിഎജിയാണ് കണ്ടെത്തിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി അന്വേഷിക്കാന്‍ സംയുക്തപാര്‍ലമെന്ററി സമിതിയെ (ജെപിസി) ചുമതലപ്പെടുത്തണമെന്ന ആവശ്യം അനുവദിച്ചിരുന്നെങ്കില്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദുരഭിമാനവും ധിക്കാരവും അഹംഭാവവുമാണ് അതിന് തടസ്സമായത്. ഇപ്പോള്‍ 30 അംഗങ്ങളടങ്ങിയ ജെപിസി അംഗീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതമായിരിക്കുന്നു. ഇതും കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതാണ്. പരിശുദ്ധന്‍ എന്ന് പലരും വിലയിരുത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുപോലും അഴിമതിയില്‍ പങ്കാളിയാണെന്ന വസ്തുതയാണ് തെളിഞ്ഞുവന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ ശക്തി-യഥാര്‍ത്ഥ മൂന്നാം ബദല്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയ്ക്കാണ് രാജ്യത്തിന്റെ ഈ രാഷ്ട്രീയ അവസ്ഥ അടിവരയിടുന്നത്. ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളുടെ അനുഭവം അതിന് മാതൃകയാണ്.
ദേശാഭിമാനി മുഖപ്രസംഗം 190211

ReplyDelete