Saturday, February 19, 2011

ഷീലാ ദീക്ഷിതിനെതിരെ ലോകായുക്ത അന്വേഷണം

ബന്ധുവിന് വഴിവിട്ട് സഹായം നല്‍കിയതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ലോകായുക്ത അന്വേഷണം. ഡല്‍ഹി സംസ്ഥാന വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍ (ഡി എസ് ഐ ഐ ഡി സി) മുന്നൂറോളം സ്‌കൂളുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് വികസന പരിപാടികള്‍ക്കുമായുള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മറ്റ് കമ്പനികളെ ഒഴിവാക്കി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സഹോദരിയുടെ മരുമകള്‍ ചാരു മല്‍ഹോത്ര ഉന്നത ഉദ്യോഗസ്ഥയായ കമ്പനിക്ക് കരാര്‍ നല്‍കാന്‍ ദീക്ഷിത് വഴിവിട്ട് ഇടപെട്ടു എന്നാണ് ആരോപണം. ടെണ്ടര്‍ നിയമങ്ങളും നടപടി ക്രമങ്ങളും മറികടന്ന് ചാരു ജോലി നോക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്റ് ഫിനാഷ്യല്‍ സര്‍വ്വീസ്സ് എന്ന സ്ഥാപനത്തിന് 12.5 കോടി രൂപയുടെ കരാര്‍ ലഭിച്ചത് ദീക്ഷിതുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ്. കരാര്‍ മൂന്നിരട്ടി തുകയ്ക്കാണ് സ്വകാര്യ സ്ഥാപനത്തിന് നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ലോകായുക്ത അന്വേഷണം നടത്തുന്നത്.

ഡി എസ് ഐ ഐ ഡി സിക്കാണ് നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന്റെ ചുമതല. ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് മുഖ്യ പ്രതിപക്ഷമായ ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി താഴുന്നതിനിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇഷ്ടക്കാരിയും ഡല്‍ഹിയിലെ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2006ല്‍ ജലാജ് ശ്രീവാസ്തവ ഡി എസ് ഐ ഐ ഡി സിയുടെ എം ഡി ആയിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ബന്ധു ജോലി നോക്കുന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. മറ്റ് ടെണ്ടറുകളില്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. ശ്രീവാസ്തവയെ പിന്നീട് പ്രമോഷന്‍ നല്‍കി ട്രേഡ് ടാക്‌സ് കമ്മിഷ്ണറായി നിയമിച്ചു. ശ്രീസാവ്തവയുടെ കാലത്ത് വിവാദമായ കരാര്‍ നല്‍കിയതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.

ജനയുഗം 190211

1 comment:

  1. ബന്ധുവിന് വഴിവിട്ട് സഹായം നല്‍കിയതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ലോകായുക്ത അന്വേഷണം. ഡല്‍ഹി സംസ്ഥാന വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍ (ഡി എസ് ഐ ഐ ഡി സി) മുന്നൂറോളം സ്‌കൂളുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് വികസന പരിപാടികള്‍ക്കുമായുള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മറ്റ് കമ്പനികളെ ഒഴിവാക്കി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സഹോദരിയുടെ മരുമകള്‍ ചാരു മല്‍ഹോത്ര ഉന്നത ഉദ്യോഗസ്ഥയായ കമ്പനിക്ക് കരാര്‍ നല്‍കാന്‍ ദീക്ഷിത് വഴിവിട്ട് ഇടപെട്ടു എന്നാണ് ആരോപണം. ടെണ്ടര്‍ നിയമങ്ങളും നടപടി ക്രമങ്ങളും മറികടന്ന് ചാരു ജോലി നോക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്റ് ഫിനാഷ്യല്‍ സര്‍വ്വീസ്സ് എന്ന സ്ഥാപനത്തിന് 12.5 കോടി രൂപയുടെ കരാര്‍ ലഭിച്ചത് ദീക്ഷിതുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ്. കരാര്‍ മൂന്നിരട്ടി തുകയ്ക്കാണ് സ്വകാര്യ സ്ഥാപനത്തിന് നല്‍കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ലോകായുക്ത അന്വേഷണം നടത്തുന്നത്.

    ReplyDelete