നിക്ഷേപകര്‍ക്ക് വമ്പന്‍ സൌജന്യംനല്‍കുന്ന വികസന നയം ശാശ്വതമല്ല: പ്രഭാത് പട്നായിക്
കൊച്ചി: നിക്ഷേപകര്‍ക്ക് വാരിക്കോരി സൌജന്യം അനുവദിക്കുന്ന വികസന നയം ശാശ്വതമല്ലെന്ന് ഒടുവില്‍ ഈജിപ്തിലെ ജനകീയ കലാപവും തെളിയിച്ചതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. എ പി വര്‍ക്കി അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി രാജേന്ദ്ര മൈതാനിയില്‍ ചേര്‍ന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിന് അനുവദിക്കേണ്ട കോടികളാണ് നിക്ഷേപകര്‍ക്ക് സൌജന്യമായി നല്‍കുന്നത്. എന്നാല്‍ ഈ നിക്ഷേപത്തിനു അനുസരിച്ച് തൊഴില്‍ ലഭ്യതയുണ്ടാകുന്നില്ല. ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയ ഈജിപ്തിലാണ് ജനകീയ കലാപം രൂക്ഷമായത്. ഇന്ത്യയെപ്പോലെതന്നെ ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയാണ് ഇവിടെ ജനങ്ങളെ വേട്ടയാടിയത്. ഉദാരവല്‍ക്കരണ നയങ്ങളാണ് ഭക്ഷ്യവിലവര്‍ധനയ്ക്ക് കാരണം. രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് ഉദാരവല്‍ക്കരണം പരിഹാരമല്ലെന്ന് ഇതു തെളിയിച്ചു. ഇത് കേരളത്തിനും പാഠമാണ്. കാര്‍ഷിക ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നല്‍ ഭൂപരിഷ്കരണം അവസാനമായി കാണരുത്. അന്ധവിശ്വാസം, സ്ത്രീധനം തുടങ്ങിയ ജന്മിത്വ അവശിഷ്ടങ്ങള്‍ക്കെതിരെ പോരാട്ടം തുടണം.
ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നിര്‍ത്തിയപ്പോള്‍ പരമ്പരാഗത മേഖലയാണ് കൂടുതല്‍ പട്ടിണിയിലായത്. ഈ വിഭാഗങ്ങള്‍ക്ക് നേട്ടങ്ങളെത്തിക്കുന്നതാകണം വികസന നയം. ജനാധിപത്യമുന്നേറ്റത്തിന് ഭൂമിയുടെ അമിത കേന്ദ്രീകരണം തകര്‍ക്കണം. ഏത് ആവശ്യത്തിനാണോ ഭൂമി നല്‍കിയത് ആ ഉല്‍പ്പാദനം നടക്കാത്ത പ്ളാന്റേഷനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൊഴിലാളികളെയും കര്‍ഷകരെയും ശക്തിപ്പെടുത്തുന്നതും അവരുടെ ഐക്യം ബലപ്പെടുത്തുന്നതുമായ വികസന നയമാണ് കേരളം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തില്‍ എല്‍ഡിഎഫ്-മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച കരാറില്‍നിന്ന് മനസ്സിലാക്കാമെന്ന് സെമിനാറില്‍ അധ്യക്ഷനായ മന്ത്രി എസ് ശര്‍മ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനാവകാശത്തോടെ 100 ഏക്കര്‍ ഭൂമിയാണ് ടീകോമിന് നല്‍കാമെന്ന് സമ്മതിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനാവകാശമില്ലാതെ 29.5 ഏക്കറില്‍ സ്വതന്ത്രാവകാശം മാത്രം നല്‍കി. ഇന്‍ഫോ പാര്‍ക്കില്‍ കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് 13,500 പേര്‍ക്ക് ജോലി നല്‍കി. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 120,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ശര്‍മ പറഞ്ഞു.
ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം എം ലോറന്‍സ്, കെ ചന്ദ്രന്‍പിള്ള, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സുകുമാരന്‍ നായര്‍, പോര്‍ട്ട് സെക്രട്ടറി സിറില്‍ ജോര്‍ജ്, കെഎഫ്സി എംഡി കെ എം നായര്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി വി ഔസേഫ്, കെ ജെ ജേക്കബ്, ഏരിയാ സെക്രട്ടറി എസ് കൃഷ്ണമൂര്‍ത്തി, എം എം മോനായി എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
തുറമുഖ തൊഴിലാളിസമരം ഒരാഴ്ച പിന്നിട്ടു
കൊച്ചി: കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി ടെര്‍മിനല്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരം ചൊവ്വാഴ്ച ഏഴാം നാളിലേക്ക്. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കൊച്ചി തുറമുഖം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഒമ്പത് ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നിന് അര്‍ധരാത്രിയാണ് സമരം ആരംഭിച്ചത്. രാജ്യത്തിനകത്തെ തുറമുഖങ്ങള്‍ തമ്മിലുള്ള ചരക്കുനീക്കം (കോസ്റ്റല്‍ കാര്‍ഗോ), ചൊരിചരക്കും കണ്ടെയ്നര്‍ ചരക്കും ഉള്‍പ്പെടുന്ന കോംബി കപ്പലുകള്‍, ഡിഫന്‍സ് കാര്‍ഗോകള്‍ തുടങ്ങിയ ചരക്കുകള്‍ കൈകാര്യംചെയ്യുന്ന തുറമുഖമായി രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടര്‍ന്നും നിലനിര്‍ത്തണമെന്നും തൊഴില്‍ സംരക്ഷിക്കണമെന്നുമാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ചൊരിചരക്ക് കൈകാര്യമേഖല ശക്തിപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വല്ലാര്‍പാടം രാജ്യാന്തര ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് കരാര്‍ ലഭിച്ച ദുബായ് പോര്‍ട്ട് വേള്‍ഡിന് കരാര്‍വ്യവസ്ഥ പ്രകാരം 2005-ല്‍ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പുചുമതലയും കൈമാറുകയായിരുന്നു. ഇത് തുറമുഖട്രസ്റ്റ് ഏറ്റെടുക്കണമെന്നും തുടര്‍ന്നും പൊതുമേഖലയില്‍ത്തന്നെ ആര്‍ജിസിടി നിലനിര്‍ത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. അന്ന് കൈമാറിയ ഉപകരണങ്ങള്‍ തേയ്മാനച്ചെലവു കഴിച്ച് 20-25 കോടി രൂപയ്ക്ക് കൊച്ചിന്‍ പോര്‍ട്ടിന് തിരിച്ചുലഭിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കാര്യമായ സാമ്പത്തികതടസ്സമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വല്ലാര്‍പാടം വരുന്നതോടെ കരാര്‍പ്രകാരം രാജീവ്ഗാന്ധി ടെര്‍മിനല്‍ നിലനിര്‍ത്താനാവില്ലെന്ന വാദമാണ് തുറമുഖട്രസ്റ്റ് അധികൃതരുടേത്. വല്ലാര്‍പാടം ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം വല്ലാര്‍പാടത്ത് 25 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്നതുവരെ രാജീവ്ഗാന്ധി ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ അഭ്യന്തര ചരക്കുനീക്കത്തില്‍നിന്ന് വിദേശകപ്പലുകളെ വിലക്കുന്ന കബോട്ടേജ് നിയമംതന്നെ ഭേദഗതി ചെയ്യുന്നതിനുള്ള സമ്മര്‍ദവും തുറമുഖട്രസ്റ്റ് നടത്തുന്നു.
അതേസമയം തുറമുഖട്രസ്റ്റ് അധികൃതരുടെ നീക്കം കൊച്ചി തുറമുഖത്തെ പതിനായിരത്തോളം തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുമെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. കണ്ടെയ്നര്‍ ട്രെയ്ലറുകളിലെ 4000 തൊഴിലാളികള്‍, ചുമട്ടുതൊഴിലാളി മേഖലയിലെ 3000 പേര്‍, സ്റ്റഫിങ്-ഡി സ്റ്റഫിങ് മേഖലയിലെ 2000-ത്തോളം പേര്‍, സ്വകാര്യസ്ഥാപനങ്ങളിലെ 1000 പേര്‍ തുടങ്ങിയവര്‍ ഈ നീക്കത്തിന് ഇരയാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. വല്ലാര്‍പാടം ടെര്‍മിനല്‍ പ്രത്യേക സാമ്പത്തികമേഖലയില്‍ ആയതിനാല്‍ അവിടത്തെ മുഴുവന്‍ തൊഴിലും കരാറടിസ്ഥാനത്തില്‍ കുത്തകക്കമ്പനികള്‍ കൈവശപ്പെടുത്താനോ പുറംജോലിക്കരാര്‍ ഏര്‍പ്പെടുത്താനോ ഇടയുണ്ടാവുമെന്നും സമിതി ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് തുറമുഖ ട്രസ്റ്റ് അധികൃതരുടെ വാദം. പോര്‍ട്ടുമായി ബന്ധപ്പെട്ട 74 പേര്‍ക്കേ തൊഴില്‍നഷ്ടം ഉണ്ടാകൂവെന്നാണ് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍ രാമചന്ദ്രന്‍ പറയുന്നത്. ശേഷിക്കുന്നവരുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നും വല്ലാര്‍പാടം വന്നാലും ഭൂരിപക്ഷംപേര്‍ക്കും തുടര്‍ന്നും തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണിക്കാവില്‍ ആര്‍.എസ്.എസ് ആക്രമണം
ഭരണിക്കാവില്‍ ആര്‍എസ്എസ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നാല് എസ്എഫ്ഐ നേതാക്കള്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്അംഗം എ അരുണ്‍, കുന്നത്തൂര്‍ ഏരിയ സെക്രട്ടറി ശ്യാംലാല്‍, ഏരിയകമ്മിറ്റി അംഗങ്ങളായ അനീഷ്കുമാര്‍, ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ശാസ്താംകോട്ട ജങ്ഷനില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം തടഞ്ഞുവച്ചതറിഞ്ഞ് ശൂരനാട് ബിഎഡ് സെന്ററില്‍നിന്ന് എത്തിയതായിരുന്നു എ അരുണ്‍. ശാസ്താംകോട്ടയില്‍നിന്ന് രണ്ട് ബൈക്കുകളിലായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ഭരണിക്കാവില്‍വച്ച് ആര്‍എസ്എസുകാര്‍ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍കേസില്‍ പ്രതിയും സ്ഫോടനത്തെ തുടര്‍ന്ന് കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത കിരണ്‍, പ്രണവ് ആര്‍ പിള്ള, കക്കാക്കുന്ന് സ്വദേശിയും ആര്‍എസ്എസ് ഗുണ്ടയുമായ ബാബുക്കുട്ടന്‍, കണ്ണന്‍നായര്‍ എന്ന ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എസ്എഫ്ഐക്കാരെ മര്‍ദിച്ചത്.
വിദ്യാര്‍ത്ഥിയുടെ കണ്ണ് കെ.എസ്.യുക്കാര്‍ കുത്തിപ്പൊട്ടിച്ചു
അടൂര്‍ എന്‍ജിനിയറിങ് കോളേജിലെ പ്ളസ് വണ്‍വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ നിഥിന്‍ മോഹന്റെ കണ്ണ് കുത്തിപൊട്ടിച്ച കെ.എസ്.യുക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് കെ.എസ്.യുക്കാര്‍ സംഘം ചേര്‍ന്ന് നിഥിനിനെ ക്ളാസില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി റാഗിങ്ങിന് വിധേയനാക്കുകയും കണ്ണ് കുത്തിപൊട്ടിക്കുകയും ചെയ്തത്. കണ്ണിന്റെ കൃഷ്ണമണിക്ക് ക്ഷതമേറ്റ നിഥിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. റാഗിങ്ങിന് നേതൃത്വം നല്‍കിയ കെ.എസ്.യുക്കാര്‍ക്കെതിരെ റാഗിങ് ആക്ട് ചുമത്തി കേസെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ ലതീഷ്, സെക്രട്ടറി ആര്‍ മനു എന്നിവര്‍ ആവശ്യപ്പെട്ടു.
സ്മാര്‍ട്ട്സിറ്റി പാട്ടക്കരാര്‍ ഒപ്പിടാന്‍ ടീകോം ഉടന്‍ എത്തും
കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ടീകോം സംഘം ഉടന്‍ കൊച്ചിയിലെത്തും. ടീകോം ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍ലത്വീഫ് അല്‍മുല്ല അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ടീകോം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളേക്കാള്‍ തങ്ങള്‍ക്ക് പ്രധാനം പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ്. പദ്ധതി പൂര്‍ത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിവിധ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന വിശാല ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈയിടെ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പദ്ധതിപ്രദേശത്തിന് പ്രത്യേക സാമ്പത്തികമേഖലാ പദവി കൈവരിക്കുന്നതിന് പാട്ടക്കരാര്‍ ഒപ്പുവയ്ക്കുക എന്നതിനാണ് മുഖ്യപരിഗണന. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളുടെ കടലാസ്ജോലികളും മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അബ്ദുല്‍ലത്വീഫ് അല്‍മുല്ലയും സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് അംഗങ്ങളും ഉടന്‍ കൊച്ചിയിലെത്തും. വിഭവവിനിയോഗം, പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനം തുടങ്ങിയവ സംബന്ധിച്ചും ടീകോം തീരുമാനമെടുക്കും.
ദേശാഭിമാനി 080211
ഈ വര്‍ഷം ഭക്ഷ്യ സബ്‌സിഡിക്കായി മാത്രം 278 കോടി രൂപ ചെലവഴിക്കും
തിരുവനന്തപുരം: ഈ വര്‍ഷം ഭക്ഷ്യ സബ്‌സിഡിക്കായി മാത്രം 278 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ വിപണി ഇടപെടല്‍ പദ്ധതികള്‍ക്കായി ൗവര്‍ഷം 170 കോടിയോളം രൂപ ചെലവഴിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങള്‍ ആരംഭിച്ചതുവഴി 2863.5 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഉണ്ടായിട്ടുണ്ട്. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പലിശരഹിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്‌ലാമിക് ബാങ്കിങ് പദ്ധതിയെ കാണുന്നത്. ഇതിനു അല്‍ബറാക് എന്ന ഏജന്‍സിയുമായി ചര്‍ച്ചനടത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്താന്‍ ഇസ്‌ലാമിക് ബാങ്ക് സഹായിക്കും. മാന്ദ്യകാലത്ത് വിദേശരാജ്യങ്ങളില്‍ നിന്നു നമ്മുടെ ബാങ്കുകളിലേക്ക് പണമൊഴുക്ക് കൂടിയിരുന്നതായും മന്ത്രി പറഞ്ഞു.
ഭവനവായ്പാ കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതുവഴി 41,500ല്‍പരം കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിച്ചു. ഇ എം എസ് ഭവന പദ്ധതിയുടെ പലിശ ബാധ്യത, ഭവനശ്രീ വായ്പ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്തു. മൈത്രി ഭവനപദ്ധതിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. രാജ്യത്താകെ ഇപ്പോഴുള്ള വിലവര്‍ധനവിന് കാരണം പൂഴ്ത്തിവെയ്പ്പും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ കാലം മുതല്‍ സാമൂഹ്യ സുരക്ഷിതത്വത്തിനും ഭാവി വളര്‍ച്ചയ്ക്കും ഭീഷണിയാകുന്ന വിധത്തില്‍ കേരളത്തിലും സാമ്പത്തിക അസമത്വം വര്‍ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കെ ടി ജലീല്‍, ബാബു എം പാലിശ്ശേരി, എം ഹംസ, മുളി പെരുനെല്ലി, കെ ശിവദാസന്‍നായര്‍, എം ചന്ദ്രന്‍, എം എം മോനായി, രാജാജി മാത്യു തോമസ്, ടി യു കുരുവിള, പി വിശ്വന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
വനവുമായി ബന്ധപ്പെട്ട കേസുകളില്‍ ആദിവാസികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവിമുക്തമാക്കും
തിരുവനന്തപുരം: മൃഗവേട്ട, ചന്ദനക്കടത്ത് എന്നിവ ഒഴികെയുള്ള വനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ആദിവാസികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവിമുക്തരാക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ഗാര്‍ഡുമാര്‍ ഉള്‍പ്പെടെ വനംവകുപ്പിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ഫോണുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറസ്റ്റ് ഫെസ്റ്റ്- 2011 ന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വനാവകാശനിയമം ആദിവാസികള്‍ക്ക് ലഭിച്ച അവകാശമാണ്. അതിനാലാണ് ആദിവാസികള്‍ ഉള്‍പ്പെട്ട മൃഗവേട്ട, ചന്ദനക്കടത്ത് ഒഴികെയുള്ള കേസുകളില്‍ നിന്നും അവരെ മുക്തമാക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി വനങ്ങളെ ഉല്‍സവമാക്കുക എന്ന സന്ദേശവുമായാണ് ഇത്തവണ വനവര്‍ഷം ആചരിക്കുന്നത്. വനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ജീവിതത്തിന്റെ ഭാഗമായി കാണണമെന്ന സന്ദേശമാണ് ഇതിലൂടെയുള്ളത്. ആഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഈ കാലത്ത് വനങ്ങള്‍ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമായ കാര്യമാണ്. കാലാവസ്ഥാവ്യതിയാനം പൊള്ളുന്ന യാഥാര്‍ഥ്യമാണ്. ആഗോളതാപനത്തിന് കാരണം കാര്‍ബണിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതുമാണ്. വികസനം എല്ലാവരുടേയും അവകാശമാണ്. എന്നാല്‍ പരിസ്ഥിതിയേയും പ്രകൃതിയേയും മാനിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടത്. അത് മാനിക്കാതെ ചെയ്ത പ്രവര്‍ത്തനങ്ങളാണ് അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് വര്‍ധിപ്പിക്കുന്നത്. ശാസ്ത്രം വളരുകയാണ്. അന്തരീക്ഷത്തില്‍ മൂന്ന് ഡിഗ്രി കൂടി ചൂട് കൂടിയാല്‍ അതിജീവിക്കാന്‍ കഴിയാത്ത ജീവജാലങ്ങളുടെ പട്ടികയില്‍ മനുഷ്യരും ഉള്‍പ്പെടും. വനങ്ങളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ കാര്യം മാത്രമായി കാണാതെ ജനങ്ങള്‍ ഒന്നടങ്കം വനസംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. കാടിന്റെ വില ജീവജാലങ്ങളുടേയും പ്രാണവായുവിന്റെയും വിലയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പുതിയ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വനംവകുപ്പില്‍ ശമ്പള തുല്ല്യതയില്ലെന്ന പരാതിയുണ്ട്. ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടിന് അന്തിമ രൂപമുണ്ടാകുമ്പോള്‍ വനംവകുപ്പജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യൂനിഫോംഡ് ഫോഴ്‌സിന്റെ ശമ്പളം ഏകീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വനം സംരക്ഷിക്കാന്‍ സംസ്ഥാനത്ത് കൈക്കൊള്ളുന്ന നടപടികള്‍ ശ്ലാഘനീയമാണെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ചാല്‍ മാത്രമേ ആഗോളതാപനം തടയാന്‍ കഴിയൂ. ആഗോളതാപനത്തിന്റെ വിഷയത്തില്‍ സാമ്രാജ്യത്വശക്തികള്‍ പിന്തിരിപ്പന്‍ നിലപാടുകളാണ് കൈക്കൊണ്ടത്. പച്ചപ്പ് സൃഷ്ടിച്ചേ ആഗോള താപനം തടയാനാകൂ. വനം, പരിസ്ഥിതി സംരക്ഷണം എല്ലാവരും സ്വന്തം ബാധ്യതയായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍ പിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ സമ്പത്ത് എം പി, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എം മനോഹരന്‍, അഡീഷനല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ രാജരാജവര്‍മ്മ എന്നിവര്‍ സം സാരിച്ചു. കനകക്കുന്നില്‍ നടക്കുന്ന മേള പത്തിന് സമാപിക്കും.
ജനയുഗം 080211
നിക്ഷേപകര്‍ക്ക് വാരിക്കോരി സൌജന്യം അനുവദിക്കുന്ന വികസന നയം ശാശ്വതമല്ലെന്ന് ഒടുവില്‍ ഈജിപ്തിലെ ജനകീയ കലാപവും തെളിയിച്ചതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. എ പി വര്‍ക്കി അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി രാജേന്ദ്ര മൈതാനിയില്‍ ചേര്‍ന്ന 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete