പാലക്കാട്: ധോണിയില്‍ അത്യാധുനികസൌകര്യത്തോടെ നിര്‍മിച്ച ബുള്‍ഫാം ചൊവ്വാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോട്ട്സെമന്‍ ലാബ്മന്ദിരം വൈദ്യുതിമന്ത്രി എ കെ ബാലനും മോഡല്‍ബക്ക്ഷെഡിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഫോഡര്‍പെല്ലറ്റ് മേക്കിങ് യൂണിറ്റിന്റെ യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കല്‍ കെ ഇ ഇസ്മയില്‍ എംപിയും അട്ടപ്പാടി ആടുകളുടെ ബീജവിതരണപദ്ധതി എം ബി രാജേഷ് എംപിയും കര്‍ഷകരുടെ ചാഫ്കട്ടര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി കെ ബിജു എംപി നിര്‍വഹിക്കും. ഭക്ഷ്യ-മൃഗസംരക്ഷണമന്ത്രി സി ദിവാകരന്‍ അധ്യക്ഷനാകും.
ഏറ്റവും കൂടുതല്‍ ശുദ്ധവര്‍ഗ-സങ്കരവര്‍ഗഗുണമുള്ള ബീജം ഉല്‍പാദിപ്പിക്കുന്ന ബീജക്കാളകള്‍ക്കാണ് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ബുള്‍ഫാം ഉണ്ടായിരിക്കുന്നത്. ഓരോ കാളയ്ക്കും ഒരുകൂട് എന്ന രീതിയില്‍ 48 കാളകള്‍ക്ക് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും വെള്ളവും തീറ്റയും ലഭ്യമാക്കാന്‍ പറ്റുന്ന ഷെഡില്‍ വേനല്‍ക്കാലത്ത് ചൂട് കുറയ്ക്കാന്‍ മിസ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മേല്‍ത്തരം ആടുകളുടെ വംശവര്‍ധനയ്ക്കായാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗോട്ട് സെമന്‍ലാബ് മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ഇത് രാജ്യത്തെ ആദ്യത്തെ കൊമേഴ്സ്യല്‍ഗോട്ട് സെമന്‍ലാബാണ്. തീറ്റയും പച്ചപ്പുല്ലും ഒന്നിച്ച് മിക്സ്ചെയ്ത് പൊടിയാക്കി പശുവിന് ആവശ്യത്തിനനുസരിച്ച് ടിഎംആര്‍ വാഗണല്‍വഴി കൊടുക്കുന്ന സംവിധാനവും ആരംഭിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെഎല്‍ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അനി എസ് ദാസ്, ഡോ. ആര്‍ രാജീവ് ഷെഡി, കെ ജി ജൂഡി, ജയകുമാര്‍, കെ ആര്‍ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani 080211
ധോണിയില്‍ അത്യാധുനികസൌകര്യത്തോടെ നിര്‍മിച്ച ബുള്‍ഫാം ചൊവ്വാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോട്ട്സെമന്‍ ലാബ്മന്ദിരം വൈദ്യുതിമന്ത്രി എ കെ ബാലനും മോഡല്‍ബക്ക്ഷെഡിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഫോഡര്‍പെല്ലറ്റ് മേക്കിങ് യൂണിറ്റിന്റെ യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കല്‍ കെ ഇ ഇസ്മയില്‍ എംപിയും അട്ടപ്പാടി ആടുകളുടെ ബീജവിതരണപദ്ധതി എം ബി രാജേഷ് എംപിയും കര്‍ഷകരുടെ ചാഫ്കട്ടര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി കെ ബിജു എംപി നിര്‍വഹിക്കും. ഭക്ഷ്യ-മൃഗസംരക്ഷണമന്ത്രി സി ദിവാകരന്‍ അധ്യക്ഷനാകും.
ReplyDeleteക്ഷീര-മൃഗ സംരക്ഷണമേഖലകളില്‍ അത്ഭുതാവഹമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതായി ക്ഷീര-മൃഗസംരക്ഷണ-പൊതുവിതരണമന്ത്രി സി ദിവാകരന്‍ പറഞ്ഞു. കെഎല്‍ഡി ബോര്‍ഡിന്റെ ധോണിഫാമിലെ ഹൈടെക് ആര്‍ട്ട്ബുള്‍ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ സമവായത്തിലൂടെ ക്ഷീര -മൃഗസംരക്ഷണമേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്ക്കരിച്ച് വിജയിപ്പിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. മാട്ടുപ്പെട്ടി, കോലാഹലമേട്, കുളത്തൂര്‍പുഴ എന്നി ഹൈടെക് ഡയറിഫാമുകള്‍ക്ക് പിന്നാലെ തെരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഹൈടെക്ഡയറി സിറ്റിയായി മാറ്റുന്ന പദ്ധതിയും നടപ്പാക്കും. കെ ഇ ഇസ്മാഈല്‍ എം പി അധ്യക്ഷനായി. ഗോട്ട് സെമന്‍ ലാബ് മന്ദിരം, ഫോഡര്‍ പെല്ലറ്റ്മേക്കിങ് യൂണിറ്റിന്റെ യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കല്‍, അട്ടപ്പാടി ആടുകളുടെ ബീജവിതരണപദ്ധതി, കര്‍ഷകര്‍ക്ക് ചാഫ്കട്ടര്‍ നല്‍കുന്ന പദ്ധതി എന്നിവയും ഉദ്ഘാടനം ചെയ്തു. മോഡേണ്‍ ബക്ക് ഷെഫിന്റെശിലാസ്ഥാപനവും ചടങ്ങില്‍ നിര്‍വഹിച്ചു. എം ബി രാജേഷ് എം പി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു എന്നിവര്‍ സംസാരിച്ചു.
ReplyDeleteഏതോ ഒരു പടത്തിലെ സനലിന്റെ ഒരു സമരം ഓര്‍മ്മവരുന്നു... നേതാക്കള്‍ ഇതിനെതിരെ സമരമില്ലേ? ജനിതകമാറ്റം നടത്തിയ കാളകള്‍ വന്നാല്‍ നാട്ടിലെ പഴയവര്‍ വരിയുടച്ച് നിലം ഉഴുവാന്‍ മാത്രം :(
ReplyDelete